എ.റ്റി. ജോർജ്ജ്
ദൃശ്യരൂപം
(എ.ടി. ജോർജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.റ്റി.ജോർജ് | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 2011-2016 | |
മുൻഗാമി | ആർ. ശെൽവരാജ് |
പിൻഗാമി | സി.കെ. ഹരീന്ദ്രൻ |
മണ്ഡലം | പാറശ്ശാല |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പാറശ്ശാല, തിരുവനന്തപുരം ജില്ല | 12 മാർച്ച് 1954
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | Prasanna kumari |
കുട്ടികൾ | 1 son & 1 daughter |
As of 15'th February, 2021 ഉറവിടം: [കേരള നിയമസഭ [1]] |
പതിമൂന്നാം (2011-2016) കേരള നിയമസഭയിൽ പാറശ്ശാല മണ്ഡലത്തെ പ്രതിനിധീകരിച്ച തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് എ.റ്റി.ജോർജ് (ജനനം:12 മാർച്ച് 1954)[2][3][4]
ജീവിതരേഖ
[തിരുത്തുക]തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല താലൂക്കിൽ തങ്കപ്പൻ നായരുടേയും ത്രേസ്യയുടേയും മകനായി 1954 മാർച്ച് 12ന് ജനിച്ചു. ബി.എസ്.സി.ഡി.എച്ച്.എം.എസ് ആണ് വിദ്യാഭ്യാസ യോഗ്യത.[5]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]കെ.എസ്.യു വഴിയാണ് പൊതുരംഗ പ്രവേശനം. വിദ്യാർത്ഥി കാലഘട്ടത്തിൽ കെ.എസ്.യുവിൻ്റെ യൂണിറ്റ് സെക്രട്ടറിയായും പ്രസിഡൻറായും പ്രവർത്തിച്ചു. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പാറശ്ശാലയിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[6]
മറ്റ് പദവികൾ
- പ്രസിഡൻറ് , സെക്രട്ടറി യൂത്ത് കോൺഗ്രസ് പാറശാല മണ്ഡലം കമ്മിറ്റി
- സെക്രട്ടറി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, പാറശാല
- ജില്ലാ പഞ്ചായത്തംഗം, പാറശാല ഡിവിഷൻ
- പ്രതിപക്ഷ നേതാവ്, പാറശാല ഗ്രാമ പഞ്ചായത്ത്
- 2006 മുതൽ തിരുവനന്തപുരം ഡി.സി.സി. ജനറൽ സെക്രട്ടറി
- ഡയറക്ടർ, പാറശാല സർവീസ് സഹകരണ ബാങ്ക്
- പ്രസിഡൻറ്, പാറശാല ക്ഷീര വ്യവസായ സഹകരണ സംഘം, പ്രിയദർശിനി കൾച്ചറൽ ഓർഗനൈസേഷൻ, പൗരസമിതി പാറശാല, പൊഴിയൂർ ലേബർ കോൺഗ്രസ്
- ലയൺസ് ക്ലബ് ഗവേണിംഗ് ബോഡി അംഗം
- സെക്രട്ടറി, തിരുവനന്തപുരം ജില്ലാഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ കോൺഗ്രസ്
- വൈസ് പ്രസിഡൻറ്, സൗത്ത് ട്രാവൻകൂർ ഡിസ്റ്റിലറി ലേബഴ്സ് കോൺഗ്രസ്, ജില്ലാ കളിമൺ വ്യവസായ തൊഴിലാളി കോൺഗ്രസ്
- ജില്ലാ സെക്രട്ടറി , വൈസ് പ്രസിഡൻറ് ഐ.എൻ.ടി.യു.സി. തിരുവനന്തപുരം
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2011 | പാറശ്ശാല നിയമസഭാമണ്ഡലം | എ.ടി. ജോർജ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ് | ആനാവൂർ നാഗപ്പൻ | സി.പി.എം., എൽ.ഡി.എഫ്. |
അവലംബം
[തിരുത്തുക]- ↑ http://www.niyamasabha.org/codes/13kla/members/a_t_george.htm
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=137
- ↑ https://www.newindianexpress.com/states/kerala/2012/mar/10/fallout-of-a-simmering-feud-347598.html
- ↑ https://www.newindianexpress.com/states/kerala/2012/mar/10/making-a-political-statement-through-resignation-347595.html
- ↑ https://english.mathrubhumi.com/election/2016/kerala-assembly-election/a-t-george-to-contest-from-parassala-panel-in-28-seats-english-news-1.963294[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://resultuniversity.com/election/parassala-kerala-assembly-constituency#2011
- ↑ https://www.elections.in/kerala/assembly-constituencies/parassala.html