ഒടിയൻ (ചലച്ചിത്രം)
ഒടിയൻ | |
---|---|
സംവിധാനം | വി.എ. ശ്രീകുമാർ മേനോൻ |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
തിരക്കഥ | കെ. ഹരികൃഷ്ണൻ |
അഭിനേതാക്കൾ | {{plainlist
|
സംഗീതം |
|
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | ജോൺകുട്ടി |
സ്റ്റുഡിയോ | ആശീർവാദ് സിനിമാസ് |
വിതരണം | മാക്സ് ലാബ് സിനിമാസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 163 മിനിറ്റ് |
ആകെ | 54 കോടി (14 ദിവസം)[2] |
മോഹൻലാൽ കേന്ദ്രകഥാപാത്രമായി 2018 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഒടിയൻ.[3] ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.എ.ശ്രീകുമാർ മേനോൻ ആണ്. പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം. മോഹൻലാലിനെക്കൂടാതെ പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങിയവരും ഒടിയനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചലച്ചിത്രത്തിൽ വേഷമിടുന്നത്. 14 ഡിസംബർ 2018-ൽ ക്രിസ്മസ് റിലീസ് ചെയ്ത ചിത്രം ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തിൽ നേടി മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച പണംവാരി ചിത്രങ്ങളിൽ ഇടം നേടുകയും ചെയ്തു.[2]എങ്കിലും സിനിമക്ക് വലിയ രീതിയിലുള്ള ഹാസ്യ പരിഹാസങ്ങൾ കേൾക്കേണ്ടിവന്നു .
കഥാസംഗ്രഹം
[തിരുത്തുക]കുപ്രസിദ്ധമായ രൂപമാറ്റക്കാരനായ മാണിക്യൻ(മോഹൻലാൽ) 15 വർഷത്തെ ആത്മീയ യാത്രയ്ക്ക് ശേഷം തന്റെ ഗ്രാമമായ തെങ്കുറിശിയിലേക്ക് മടങ്ങുന്നു. അദ്ദേഹത്തിന്റെ വരവ് ഗ്രാമവാസികൾക്ക് പ്രത്യേകിച്ച് അദ്ദേഹത്തോട് വ്യക്തിപരമായ വിദ്വേഷമുള്ള രാവുണ്ണി നായർക്ക്(പ്രകാശ് രാജ്) അസ്വസ്ഥതയുണ്ടാക്കുന്നു.പിന്നീട് 15 വർഷങ്ങൾക്ക് മുൻപ് മാണിക്യന് സംഭവിച്ച കാര്യങ്ങളിലേക്കും മാണിക്യൻ്റെ പ്രതികാരത്തിലക്കും ചിത്രം നീങ്ങുന്നു.
അഭിനയിച്ചവർ
[തിരുത്തുക]- മോഹൻലാൽ - ഒടിയൻ മാണിക്യൻ
- മഞ്ജു വാര്യർ - പ്രഭ
- പ്രകാശ് രാജ് - രാവുണ്ണി നായർ
- ഇന്നസെന്റ് - ഗോപി മാഷ്
- സിദ്ദിഖ് - ദാമോദരൻ നായർ
- മനോജ് ജോഷി - മുത്തപ്പൻ/മൂത്ത മാണിക്യൻ
- നന്ദു - എഴുത്തച്ഛൻ
- നരേൻ - പ്രകാശൻ
- കൈലാഷ് - രവി
- ശ്രീജയ നായർ - തങ്കമണി വാരസ്സ്യർ
- സന അൽത്താഫ് - മീനാക്ഷി
- സന്തോഷ് കീഴാറ്റൂർ- വാസുദേവൻ
- ഹരിത് സിഎൻവി - രാകേഷ്
- അനീഷ് ജി. മേനോൻ - ഉണ്ണികൃഷ്ണൻ
- കണ്ണൻ പട്ടാമ്പി - പഞ്ചായത്ത് പ്രസിഡന്റ്
- ആന്റണി പെരുമ്പാവൂർ (guest role)ജോലിക്കാരൻ
- ശ്രീയ രമേശ് - രാകേഷിന്റെ അമ്മ
- ലത - രാവുണ്ണിയുടെ അമ്മ
കഥാപാത്രത്തിനായുള്ള രൂപമാറ്റം
[തിരുത്തുക]ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യൗവനവും വാർദ്ധക്യവും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിൽ 65 വയസ്സുള്ള മാണിക്യനായാണ് മോഹൻലാൽ ആദ്യം അഭിനയിച്ചത്. ചെറുപ്പക്കാരനായ മാണിക്യനെ അവതരിപ്പിക്കുന്നതിനായി അദ്ദേഹത്തിനു ചില രൂപമാറ്റങ്ങൾ നടത്തേണ്ടതായിവന്നു. ഫ്രാൻസിൽ നിന്നുള്ള 25 വിദഗ്ദ്ധരുടെ മേൽനോട്ടത്തിനു കീഴിൽ പ്രത്യേക വ്യായാമമുറകൾ അഭ്യസിച്ച മോഹൻലാൽ അദ്ദേഹത്തിന്റെ ശരീരഭാരം വളരെയധികം കുറയ്ക്കുകയും കഥാപാത്രത്തിനുവേണ്ട രൂപമാറ്റം നേടിയെടുക്കുകയും ചെയ്തു.[4][5] യുവാവായ മാണിക്യനായി മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ഒരു പോസ്റ്റർ 2017 ഡിസംബർ 13-ന് പുറത്തുവിട്ടു.[6] മോഹൻലാലിന്റെ രൂപമാറ്റം ഏറെ നിരൂപകപ്രശംസ നേടുകയുണ്ടായി.[7][8][9]
ചിത്രീകരണം
[തിരുത്തുക]ഉത്തർ പ്രദേശിലെ വാരണാസിയിലാണ് ഒടിയന്റെ ചിത്രീകരണം ആരംഭിച്ചത്.[10][11] പാലക്കാട്, തസ്രാക്ക്, ഉടുമലൈപ്പേട്ടൈ, പൊള്ളാച്ചി, ഹൈദ്രാബാദ് എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. 12 മിനിറ്റ് ദൈർഘ്യമുള്ള ക്ലൈമാക്സ് രംഗം ചിത്രീകരിക്കുവാൻ 25 ദിവസം വേണ്ടിവന്നു. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പുലിമുരുകനു ശേഷം മോഹൻലാലും പീറ്റർ ഹെയ്‌നുനും ഷാജികുമാരും ജോൺകുട്ടിയും ഒന്നിക്കുന്ന ചിത്രമാണ് . പല സംഘട്ടന രംഗങ്ങളിലും ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റ്സർ സമ്മാനജേതാവുമായ നിക്ക് ഊട്ട് പാലക്കാട് എത്തിയപ്പോൾ ഒടിയന്റെ ചിത്രീകരണവേദിയും സന്ദർശിച്ചിരുന്നു.
പാട്ടരങ്ങ്
[തിരുത്തുക]ഈ സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സാം സി.എസ്. ആണ് ഒടിയന്റെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.[12] ഇതിൽ എം. ജയചന്ദ്രൻ സംഗീതസംവിധാനം നിർവ്വഹിച്ചി അഞ്ചു ഗാനങ്ങളാണുള്ളത്. ഗാനരചയിതാക്കൾ റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ എന്നിവരാണ്.[13] "കൊണ്ടോരാം" എന്നു തുടങ്ങുന്ന റഫീക്ക് അഹമ്മദ് രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ, സുദീപ് കുമാർ എന്നിവർ ചേർന്നാണ്.[14] മറ്റു നാലു ഗാനങ്ങളിൽ ഒരോന്നും ശ്രേയാ ഘോഷൽ, ശങ്കർ മഹാദേവൻ, എം. ജി ശ്രീകുമാർ, മോഹൻലാൽ എന്നിവർ ആലപിച്ചു.[15]
Track listing | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | Singer(s) | ദൈർഘ്യം | |||||||
1. | "Kondoram" | Shreya Ghoshal, Sudeep Kumar | 5:00 | |||||||
2. | "Enoruvan" | Mohanlal | 3:22 | |||||||
3. | "Maanam Thudakkanu" | Shreya Ghoshal | 4:34 |
റിലീസ്
[തിരുത്തുക]2018 ഡിസംബർ 14ന് ഒടിയൻ പുറത്തിറങ്ങി. കേരളത്തിന് അകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളിൽ (3004-ഓളം സ്‌ക്രീനുകൾ) ചിത്രം പ്രദർശിപ്പിച്ചു. ഏറ്റവുമധികം ഫാൻസ് ഷോകൾ നൽകുന്നു എന്ന ഖ്യാതിയും ഇനി ഒടിയന് സ്വന്തം. കേരളത്തിലും വിദേശത്തും ഒരേ സമയം പ്രദർശനത്തിന് എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. മലയാളത്തിലെ ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് ഒടിയൻ റിലീസ് ചെയ്ത ആദ്യ ദിനം ഇന്ത്യയിൽ നിന്നും നേടിയത് 16.48 കോടി രൂപ ആയിരുന്നു.[16] ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തിൽ നേടി മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച പണംവാരി ചിത്രങ്ങളിൽ ഇടം നേടുകയും ചെയ്തു.[2]
അവലംബം
[തിരുത്തുക]- ↑ "Odiyan coming in October". Kamudi Online. 5 February 2018. Archived from the original on 2018-06-13. Retrieved 16 March 2018.
- ↑ 2.0 2.1 2.2 Narayanan, Nirmal (27 ഡിസംബർ 2018). "Mollywood 2018: List of top 5 blockbusters that stormed box office". International Business Times (in english). Retrieved 11 മേയ് 2019.
{{cite news}}
: CS1 maint: unrecognized language (link) - ↑ https://www.hindustantimes.com/regional-movies/odiyan-mohanlal-shoots-in-varanasi-tells-us-more-about-his-character-manikyan-watch-video/story-KRL8vkUip0HFwYTcpXovyH.html
- ↑ "Mohanlal sheds pounds the French way for 'Odiyan'". Malayala Manorama. 28 October 2017. Retrieved 17 December 2017.
- ↑ Warrier, Unni K. (13 December 2017). "Mohanlal regains his 'youth' for Odiyan, unveils new look". Malayala Manorama. Retrieved 17 December 2017.
- ↑ "Mohanlal's makeover as 'Odiyan'; reduced 18 kg to look younger". Mathrubhumi. 13 December 2017. Archived from the original on 2018-06-05. Retrieved 17 December 2017.
- ↑ R., Manoj Kumar (15 December 2017). "Rajinikanth impressed by Mohanlal's transformation for Odiyan". The Indian Express. Retrieved 17 December 2017.
- ↑ Sundar, Priyanka (13 December 2017). "Odiyan teaser: Mohanlal's massive transformation to play Manickan is impressive. Watch video". Hindustan Times. Retrieved 17 December 2017.
- ↑ K., Janani (13 December 2017). "How Mohanlal got his Odiyan new look will make you do a double take". Retrieved 17 December 2017.
- ↑ "Odiyan Shooting Begins". The Indian Express. 26 August 2017. Retrieved 28 August 2017.
- ↑ "Mohanlal Joins Odiyan". filmibeat. 28 August 2017. Retrieved 28 August 2017.
- ↑ Suganth, M. (2 November 2017). "Sam CS composes a single for horror anthology". The Times of India. Retrieved 21 November 2018.
- ↑ Chandran, Cynthia (6 July 2017). "Pranav Mohanlal's Aadi: A launch befitting a prince". Deccan Chronicle. Retrieved 21 November 2018.
- ↑ "Mohanlal reveals a secret about Manju. Watch this lyrical video song from 'Odiyan' to know more!". The Times of India. Times News Network. 19 November 2018. Retrieved 21 November 2018.
- ↑ Jayaram, Deepika (11 August 2018). "Mohanlal sings a folk song for Odiyan". The Times of India. Retrieved 21 November 2018.
- ↑ https://www.manoramaonline.com/movies/movie-news/2018/12/15/record-breaking-odiyan-first-day-collection.html