Jump to content

കരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കത്തുന്ന മരക്കരി
മരക്കരി നിർമ്മിക്കാനായി തടി മണ്ണുകൊണ്ട് മൂടി കത്തിക്കുന്നതിനു മുൻപ് (ഉദ്ദേശം 1890)

സസ്യങ്ങളോ മൃഗാവശിഷ്ടങ്ങളോ കത്തിച്ചാൽ കിട്ടുന്നതും കാർബണും ചാരവും അടങ്ങിയതുമായ വസ്തുവാണ് ചാർക്കോൾ, കരി, മരക്കരി എന്നൊക്കെ വിളിക്കപ്പെടുന്നത്. മരമോ മറ്റ് വസ്തുക്കളോ ഓക്സിജന്റെ അഭാവത്തിൽ നീറ്റിയാണ് (പൈറോളൈസിസ്, ചാർ, ബയോചാർ എന്നിവ കാണുക) കരിയുണ്ടാക്കുന്നത്. ഈ പ്രക്രീയയിലൂടെ ശുദ്ധമല്ലാത്ത (ചാരം കലർന്ന) കാർബണാണ് ലഭിക്കുന്നത്.

പഞ്ചസാരക്കരിയാണ് പെട്ടെന്ന് ലഭിക്കാവുന്നതിൽ ഏറ്റവും ശുദ്ധമായ കാർബൺ. സൾഫ്യൂരിക് ആസിഡ് ഉപയോഗിച്ചുള്ള ഡീഹൈഡ്രേഷൻ റിയാക്ഷൻ ഉപയോഗിച്ചാണ് ഇത്തരം ചാർക്കോൾ തയ്യാറാക്കുന്നത്. കൽക്കരി പോലുള്ള വസ്തുവാണ് ഈ പ്രക്രീയയിലൂടെ ലഭിക്കുക.[1]

അവലംബം

[തിരുത്തുക]
  1. "Using charcoal efficiently". Retrieved 2010-02-01.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
കരി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=കരി&oldid=3627654" എന്ന താളിൽനിന്ന് ശേഖരിച്ചത്