കലാഭവൻ ഷാജോൺ
കലാഭവൻ ഷാജോൺ | |
---|---|
ജനനം | ഷാജി ജോൺ 30 നവംബർ 1977 |
തൊഴിൽ | ചലച്ചിത്ര നടൻ,സംവിധായകൻ, മിമിക്രി ആർട്ടിസ്റ്റ് |
സജീവ കാലം | 1998–present |
ജീവിതപങ്കാളി(കൾ) | ഡിനി |
കുട്ടികൾ | ഹന്ന ,യോഹാൻ |
മലയാള ചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ് ഷാജി ജോൺ എന്ന കലാഭവൻ ഷാജോൺ (ജനനം:30 നവംബർ 1977) 2013-ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിലെ നെഗറ്റീവ് ടച്ചുള്ള കോൺസ്റ്റബിൾ സഹദേവൻ എന്ന കഥാപാത്രം ഷാജോണിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. [1]2019-ൽ പ്രിഥിരാജ് നായകനായി അഭിനയിച്ച ബ്രദേഴ്സ് ഡേ എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ട് മലയാള സിനിമ സംവിധാന രംഗത്തും സാന്നിധ്യമറിയിച്ചു.
ജീവിതരേഖ
[തിരുത്തുക]കേരള പോലീസിലെ റിട്ട.എ.എസ്.ഐ ആയിരുന്ന ഇ.എസ്.ജോണിൻ്റെയും നഴ്സായി വിരമിച്ച റെജീനയുടേയും മകനായി 1977 നവംബർ 30-ന് കോട്ടയത്ത് ജനിച്ചു. മിമിക്രി കലാകാരനായിരുന്ന സഹോദരൻ ഷിബു ജോണിനോടൊപ്പം കോട്ടയത്തെ ചെറുകലാ സമിതികളിൽ മിമിക്രി ചെയ്ത് മിമിക്രി രംഗത്തേക്ക് എത്തിയ ഷാജോൺ കലാഭവനിൽ അംഗമായതോടെയാണ് കലാരംഗത്ത് സജീവമാകുന്നത്. ഇതോടെ ഷാജി ജോൺ എന്ന പേര് കലാഭവൻ ഷാജോൺ എന്നാക്കി മാറ്റി.
1998-ൽ കലാഭവൻ മണി നായകനായി അഭിനയിച്ച മൈ ഡിയർ കരടി എന്ന സിനിമയായിരുന്നു ആദ്യ ചിത്രം. പിന്നീട് നിരവധി ചെറുവേഷങ്ങളിൽ കോമഡി റോളുകൾ അഭിനയിച്ചു.
2012-ലെ മൈ ബോസ് എന്ന ചിത്രത്തിൽ നായകനായ ദിലീപിൻ്റെ കൂട്ടുകാരനായി ആദ്യാവസാനം വേഷമിട്ടു. സിനിമ ഹിറ്റായതോടെ വലിയ വേഷങ്ങൾ ഷാജോണിനെ തേടിയെത്തി.
2012-ലെ താപ്പാന എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പവും 2013-ൽ ലേഡീസ് & ജൻ്റിൽമെൻ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും മുഴുനീള കോമഡി വേഷവും ചെയ്തു.
2013-ൽ മോഹൻലാൽ നായകനായി അഭിനയിച്ച ജിത്തു ജോസഫ് സംവിധാനം നിർവഹിച്ച ദൃശ്യം എന്ന സിനിമയാണ് ഷാജോണിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. പതിവ് കോമഡി വേഷങ്ങൾക്ക് പകരം ഗൗരവക്കാരനായ നെഗറ്റീവ് ടച്ചുള്ള ക്യാരക്ടർ വേഷമായ ദൃശ്യത്തിലെ കോൺസ്റ്റബിൾ സഹദേവന് 2013-ലെ കേരള സംസ്ഥാന ഫിലിം അവാർഡിലെ സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു.
2019-ൽ പ്രിഥിരാജ് സുകുമാരൻ നായകനായി അഭിനയിച്ച ബ്രദേഴ്സ് ഡേ എന്ന സിനിമ സംവിധാനം ചെയ്ത് മലയാള സിനിമ സംവിധായക രംഗത്തും ശ്രദ്ധേയനായി[2] [3] [4][5][6]
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം കലാഭവൻ ഷാജോൺ
- ബ്രദേഴ്സ് ഡേ 2019
ആലപിച്ച ഗാനങ്ങൾ
- മായേ മായേ നീയെൻ...
- ഞങ്ങളുടെ വീട്ടിലെ അതിഥികൾ 2014
സ്വകാര്യ ജീവിതം
- ഭാര്യ : ഡിനി ജോൺ
- മക്കൾ : ഹന്ന, യോഹാൻ
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചിത്രം | കഥാപാത്രം | കുറിപ്പുകൾ |
2001 | അപരന്മാർ നഗരത്തിൽ | ||
ഈ പറക്കും തളിക | പോലീസ് കോൺസ്റ്റബിൾ | ||
2002 | ചിരിക്കുടുക്ക | ഡോ. ശങ്കർ | |
കാശില്ലാതേയും ജീവിക്കാം | |||
ബാംബൂ ബോയ്സ് | പോലീസ് | ||
നമ്മൾ | |||
അഖില | ലൈൻമാൻ | ||
2003 | തിളക്കം | പാപ്പാൻ | |
സി.ഐ.ഡി. മൂസ | പോലീസ് കോൺസ്റ്റബിൾ | ||
2004 | താളമേളം | ശരവണൻ | |
റൺവേ | പരമശിവത്തിന്റെ കൂട്ടുകാരൻ | ||
രസികൻ | |||
2005 | കൊച്ചിരാജാവ് | ||
രാജമാണിക്യം | |||
2006 | അച്ഛനുറങ്ങാത്ത വീട് | ||
തുറുപ്പുഗുലാൻ | |||
കിസാൻ | |||
2007 | ഇൻസ്പെക്ടർ ഗരുഡ് | പോലീസ് കോൺസ്റ്റബിൾ | |
കാക്കി | സുരാജ് | ||
2008 | അണ്ണൻ തമ്പി | ||
മാജിക് ലാമ്പ് | |||
പച്ചമരത്തണലിൽ | മുരുകൻ | ||
ക്രേസി ഗോപാലൻ | |||
2009 | ഹെയ്‌ലസാ | കുട്ടായി | |
വെള്ളത്തൂവൽ | |||
ഈ പട്ടണത്തിൽ ഭൂതം | |||
ഡൂപ്ലിക്കേറ്റ് | മൈക്കാട്ട് മൂസ്സ് | ||
സ്വ.ലേ. | |||
ശംഭു | കുമാരൻ | ||
2010 | ഇൻ ഗോസ്റ്റ് ഹൗസ് ഇൻ | വാൻ ഡ്രൈവർ | |
കന്മഴ പെയ്യും മുൻപേ | ഖാദർ | ||
പാപ്പീ അപ്പച്ചാ | |||
കാര്യസ്ഥൻ | |||
ശിക്കാർ | |||
എൽസമ്മ എന്ന ആൺകുട്ടി | |||
മേരിക്കുണ്ടൊരു കുഞ്ഞാട് | |||
2011 | കുടുംബശ്രീ ട്രാവൽസ് | സുമൻ | |
പ്രിയപ്പെട്ട നാട്ടുകാരേ | മണി | ||
ക്രിസ്ത്യൻ ബ്രദേഴ്സ് | |||
ജനപ്രിയൻ | |||
ഡോക്ടർ ലൗ | |||
ഉലകം ചുറ്റും വാലിഭൻ | |||
മഹാരാജ ടാക്കീസ് | |||
ആഴക്കടൽ | ബോസ്കോ | ||
2012 | കുഞ്ഞളിയൻ | ||
ഉന്നം | |||
മാസ്റ്റേഴ്സ് | |||
മായാമോഹിനി | ശിശുബാലൻ | ||
ജോസേട്ടന്റെ ഹീറോ | ചന്ദ്രൻ | ||
മുല്ലമൊട്ടും മുന്തിരിച്ചാറും | |||
നമുക്ക് പാർക്കാൻ | മോഹനൻ | ||
താപ്പാന | |||
ഭൂപടത്തിൽ ഇല്ലാത്ത ഒരിടം | |||
മാന്ത്രികൻ | ശേഖരൻ കുട്ടി | ||
മൈ ബോസ് | അലി | ||
ചാപ്റ്റേഴ്സ് | ബസ് കണ്ടക്ടർ | ||
2013 | ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ് | ASI സിങ്കംപുലി രാജു | |
72 മോഡൽ | S.R.പവനൻ | ||
ശൃംഗാരവേലൻ | വാസു | ||
കഥവീട് | ജോണി | ||
ലേഡീസ് & ജൻ്റിൽമെൻ | മണി | ||
കമ്മത്ത് & കമ്മത്ത് | കള്ളൻ പത്രോസ് | ||
സൗണ്ട് തോമ | സാബു | ||
ദൃശ്യം | കോൺസ്റ്റബിൾ സഹദേവൻ | ||
2014 | മാന്നാർ മത്തായി 2 | ബാബുമോൻ | |
പ്രെയ്സ് ദി ലോർഡ് | ഫാ.ആൻറണി | ||
റിംഗ്മാസ്റ്റർ | ഡോ.മുത്തു | ||
ഉത്സാഹക്കമ്മറ്റി | ബാബുമോൻ | ||
ഗർഭശ്രീമാൻ | ഗോപാലകൃഷ്ണൻ | ||
ഞങ്ങളുടെ വീട്ടിലെ അതിഥികൾ | രാജൻ | ||
മൈലാഞ്ചി മൊഞ്ചുള്ള വീട് | ഇസ്മായീൽ | ||
കസിൻസ് | വീരപ്പഗൗണ്ടർ | ||
2015 | ഭാസ്കർ ദി റാസ്കൽ | അബ്ദുൾ റസാക്ക് | |
രുദ്രസിംഹാസനം | അബ്ദുള്ള | ||
ഉറുമ്പുകൾ ഉറങ്ങാറില്ല | കാർലോസ് | ||
അമർ അക്ബർ അന്തോണി | ജഡായു സാബു | ||
വിശ്വാസം അതല്ലേ എല്ലാം | ഫ്രാങ്ക്ളിൻ | ||
രാജമ്മ @ യാഹൂ | പവിത്രൻ നായർ | ||
2016 | പാവാട | എൽദോ | |
ഒപ്പം | മധു | ||
കട്ടപ്പനയിലെ ഹൃതിക് റോഷൻ | ഡയറക്ടർ ജയിംസ് ആൻറണി | ||
2017 | മുന്തിരിവള്ളികൾ തളിർക്കുമ്പോൾ | മോനായി | |
ഒരു മെക്സിക്കൻ അപാരത | ഷിയാസ് | ||
ദി ഗ്രേറ്റ് ഫാദർ | സത്യൻ | ||
അഡ്വവഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ | വിനായക ഹെഗ്ഡേ | ||
രാമലീല | തോമസ് ചാക്കോ | ||
പരീത് പണ്ടാരി | |||
ഷെർലക് ടോംസ് | സുഗുണൻ മാസ്റ്റർ | ||
2018 | കല്ലായ് എഫ്.എം. | അബ്ദുള്ള കോയ | |
ഒരായിരം കിനാക്കളാൽ | ഷാജഹാൻ | ||
കൈതോല ചാത്തൻ | |||
നോൺസെൻസ് | പി.റ്റി. സാർ | ||
ജോണി ജോണി യെസ് പാപ്പാ | ചവറംപ്ലാക്കൽ ജോസ് | ||
തട്ടിൻപുറത്ത് അച്യുതൻ | എസ്.ഐ. ജസ്റ്റിൻ ജോൺ | ||
2.0 | മിനിസ്റ്റർ | തമിഴ് | |
2019 | ഇരുപത്തിയൊന്നാം നൂറ്റാണ്ട് | ||
ലൂസിഫർ | അലോഷി ജോസഫ് | ||
ഉണ്ട | എസ്.പി. സാം | ||
ബ്രദേഴ്സ് ഡേ | പോലീസ് ഓഫീസർ | സംവിധാനം ചെയ്ത സിനിമ | |
2020 | ഷൈലോക്ക് | പ്രതാപ വർമ്മ |
അവലംബം
[തിരുത്തുക]- ↑ https://www.mathrubhumi.com/mobile/movies-music/news/drishyam-movie-viral-post-kalabhavan-shajon-mohanlal-meena-jeetu-joseph-1.4258207
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-05. Retrieved 2013-12-21.
- ↑ http://www.cochinkalabhavan.com/contribution.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-22. Retrieved 2013-12-21.
- ↑ "Mangalam-varika-18-Feb-2013". mangalamvarika.com. Archived from the original on 2013-11-01. Retrieved 2013 October 30.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ഷൈലോക്ക്".