Jump to content

കിഴക്കൻ ചൈനാക്കടൽ

Coordinates: 30°N 125°E / 30°N 125°E / 30; 125
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

30°N 125°E / 30°N 125°E / 30; 125

കിഴക്കൻ ചൈനാക്കടൽ
The East China Sea, showing surrounding regions, islands, cities, and seas
Chinese name
Simplified Chinese1. 东海
2. 东中国海
Traditional Chinese1. 東海
2. 東中國海
Korean name
Hangul
동중국해
Hanja
東中國海
Revised Romanizationdongjungguk-hae
McCune–Reischauerdongjungguk.hae
Japanese name
Kanji東シナ海 (2004–)
東支那海 (1913–2004)
(literally "East Shina Sea")
Kanaひがしシナかい

ശാന്തസമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ് കിഴക്കൻ ചൈനാക്കടൽ (East China Sea) ചൈനയുടെ കിഴക്കായി സ്ഥിതിചെയ്യുന്ന ഇതിന്റെ വിസ്തീർണ്ണം 12,49,000 ചതുരശ്ര കിലോമീറ്റർ ആകുന്നു. ഇതിന്റെ കിഴക്കായി ജപ്പാനീസ് ദ്വീപുകളായ ക്യുഷു, റയുകു എന്നിവയും തെക്കായി തെക്കൻ ചൈനാക്കടലും, പടിഞ്ഞാറ് ഏഷ്യൻ വൻകരയും സ്ഥിതി ചെയ്യുന്നു.കൊറിയൻ ഉൾക്കടലിലൂടെ ജാപനീസ് കടലുമായും വടക്ക് മഞ്ഞ കടലുമായും ഈ കടൽ ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന രാജ്യങ്ങളിൽ ജപാൻ, തയ്‌വാൻ ചൈന എന്നിവ ഉൾപ്പെട്ടിരിക്കുന്നു.

ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ (ഐഎച്ച്ഒ) കിഴക്കൻ ചൈനാക്കടലിന്റെ പരിധി നിർവചിക്കുന്നത് ഇപ്രകാരമാണ്:[1]

തെക്ക്

[തിരുത്തുക]

തെക്കൻ ചൈനാ കടലിന്റെ വടക്കൻ പരിധി [തയ്‌വാൻ അഥവാ ഫോർമോസയുടെ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന ഫുകി കാക്കു മുതൽ കിയുഷാൻ ടാവോ ദ്വീപ് വരേയും ഹൈതാൻ ടാവോ ദ്വീപിന്റെ (പിങ്ടാൻ ദ്വീപ്) തെക്കേ അറ്റം വരെയും (വടക്കൻ അക്ഷാംശം 25° 25') അവിടെ നിന്നും പടിഞ്ഞാറോട്ട് വടക്കൻ അക്ഷാംശം 25 ° 24' സമാന്തരമായി വടക്ക് ഫ്യൂച്യാൻ പ്രവിശ്യയുടെ തീരം വരെയും], അവിടെ നിന്ന് ഫോർമോസയുടെ വടക്കുകിഴക്കൻ ഭാഗമായ സാന്റിയോയിൽ നിന്ന് യോനാഗുനി ദ്വീപിന്റെ (ജപാൻ) പടിഞ്ഞാറ് വരെയും അവിടെ നിന്ന് ഹഡെരുമ സിമ ദ്വീപ് (ജപാൻ) വരെയും( വടക്കൻ അക്ഷാംശം 24°03′, കിഴക്കൻ രേഖാംശം 123°47′).

കിഴക്ക്

[തിരുത്തുക]

ഹഡെരുമ സിമ ദ്വീപ് മുതൽ മിയാകൊ റെറ്റോ ദ്വീപിലൂടെ മിയാകോ സീമയുടെ കിഴക്കെയറ്റം വരെയുള്ള ഒരു സാങ്കല്പിക രേഖ, അവിടെ നിന്നും ഒകിനാവ ദ്വീപിന്റെ ഏറ്റവും തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒകിയാൻ കാകു, തുടർന്ന് കികായ് സിമ ദ്വീപിന്റെ കിഴക്കീയറ്റമായ അഡാ-കൊ സിമ (വടക്കൻ അക്ഷാംശം 28° 20' ), ടാൻഗെറ സിമ ദ്വീപിന്റെ (വടക്കൻ അക്ഷാംശം 30° 30' ) വടക്കെയറ്റത്തു കൂടി, ക്യൂഷൂവിലെ ഹൈ സാകി (വടക്കൻ അക്ഷാംശം 31° 17') വരെ .

വടക്ക്

[തിരുത്തുക]

ക്യൂഷൂവിലെ നോമോ സാകി ( വടക്കൻ അക്ഷാംശം 32°35') മുതൽ ഹൗകായി സിമ ദ്വീപിന്റെ തെക്കെയറ്റമായ ഗോടോ റെറ്റൊയിലൂടെ ഒസെ സാകിയിലൂടെ (കേപ് ഗൊടൊ) ദക്ഷിണ കൊറിയയിലെ ജേജു പ്രവിശ്യയുടെ തെക്കെ അറ്റമായ ഹുനാൻ കാനിലൂടെ ജേജു ദ്വീപിന്റെ പടിഞ്ഞാറേ അറ്റത്തിലൂടെ വടക്കൻ അക്ഷാംശം 33°17'-ലൂടെ വൻകര വരെ.

പടിഞ്ഞാറ്

[തിരുത്തുക]

ചൈന (വൻകര).

കിഴക്കൻ ചൈനാ കടലിൽ പതിക്കുന്ന നദികളിൽ ഏറ്റവും വലിയത് ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ നദിയായ യാംഗ്‌സ്റ്റേ കിയാംഗ് നദി ആകുന്നു,

ദ്വീപുകളും പവിഴപ്പുറ്റുകളും

[തിരുത്തുക]
East China Sea coast in Cangnan County, Zhejiang

ജലനിമഗ്നമായി സ്ഥിതിചെയ്യുന്ന പവിഴപ്പുറ്റുകളുടെ കൂട്ടം കിഴക്കൻ ചൈനാ കടലിന്റെ വടക്കായി കാണപ്പെടുന്നു,

  • സൊകോട്ര പാറ, അഥവാ സുയാൻ പാറ. ഇത് ചൈനക്കും ദക്ഷിണ കൊറിയക്കും ഇടയിലെ തർക്ക പ്രദേശമാണ്.
  • ഹുപിജിയാവൊ പാറ(虎皮礁)
  • യാജിയാവൊ പാറ(鸭礁)


പേരുകൾ

[തിരുത്തുക]

ചൈനീസ് ഭാഷയിൽ കിഴക്കൻ കടൽ (東海; Dōng Hǎi, ഡാങ് ഹൈ) എന്നാണ് ഇതിനെ വിളിക്കുന്നത്.ചൈനീസ് സാഹിത്യത്തിൽ നാലു പ്രധാന ദിശകളുടേയും പേരിൽ പരാമർശിക്കപ്പെടുന്ന നാലു കടലുകളിൽ ഒന്നാണ് ഇത്.[2]

രണ്ടാം ലോകമഹായുദ്ധം വരെ ജാപ്പനീസ് ഭാഷയിൽ ഈ കടലിനെ ഹിഗാഷി ഷിന കൈ(東支那海; "ഈസ്റ്റ് ഷിനാ കടൽ") എന്നാണ് വിളിച്ചിരുന്നത്. 2004 ൽ, ജാപ്പനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെയും മറ്റ് വകുപ്പുകളുടെയും ഔദ്യോഗിക രേഖകൾ 東 シ (അതേ ഉച്ചാരണം) എന്ന പേരിലേക്ക് മാറ്റി, ഇത് ജപ്പാനിലെ സാധാരണ ഉപയോഗിക്കുന്ന പേരായി മാറി.

ഇന്തോനേഷ്യയിൽ ഈ കടലിനെ സാധാരണ വിളിക്കുന്ന പേർ ലോട്ട് സിന തിമൂർ (കിഴക്കൻ ചൈനാ കടൽ) എന്നാണ്.


  1. "Limits of Oceans and Seas" (PDF) (3rd ed.). Monaco: International Hydrographic Organization. 1953. p. 33. Special Publication No. 23. Archived from the original (PDF) on 2011-10-08. Retrieved 7 February 2010.
  2. Chang, Chun-shu (2007). The Rise of the Chinese Empire: Nation, State, and Imperialism in Early China, ca. 1600 B.C. – A.D. 8. University of Michigan Press. pp. 263–264. ISBN 978-0-472-11533-4.