Jump to content

കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോട്ടോപ്പാടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോട്ടോപ്പാടം

കോട്ടോപ്പാടം
10°35′N 76°14′E / 10.59°N 76.23°E / 10.59; 76.23
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക് മണ്ണാർക്കാട്
നിയമസഭാ മണ്ഡലം മണ്ണാർക്കാട്
ലോകസഭാ മണ്ഡലം പാലക്കാട്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 79.81ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 22 എണ്ണം
ജനസംഖ്യ 31832
ജനസാന്ദ്രത 399/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
678
+04924
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഫോറസ്റ്റ്-കന്നുകാലി ഗവേഷണ കേന്ദ്രം, തിരുവിഴാംകുന്ന്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് . തിരുവിഴാംകുന്ന് (കോട്ടോപ്പാടം 3 വില്ലേേജ് ഓഫീസ് കച്ചേരിപ്പറമ്പിൽ ) , അരിയൂർ ( കോട്ടോപ്പാടം 2 വില്ലേജ് ഓഫീസ് ആര്യമ്പാവിൽ ) കോട്ടോപ്പാടം ( കോട്ടോപ്പാടം 1 വില്ലേജ്, പഞ്ചായത്ത് ഓഫീസിന് സമീപം) എന്നീ റവന്യൂ വില്ലേജുപരിധിയിൽ‍പെട്ട ഈ പഞ്ചായത്തിന് 79.81 ചതുരശ്ര കിലോമീറ്റർ വിസ്തീർ‍ണ്ണമുണ്ട്. 1962-ലാണ് കോട്ടോപ്പാടം പഞ്ചായത്തിന്റെ പ്രാരംഭം. കിഴക്ക് കുമരംപുത്തൂർ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന അരിയൂർ തോടും, തെക്ക് ഒറ്റപ്പാലം താലൂക്കിലെ കരിമ്പുഴ പഞ്ചായത്തും മണ്ണാർക്കാട് താലൂക്കിലെ തച്ചനാട്ടുകരയും അതിരുടുന്നു.പടിഞ്ഞാറ് അലനല്ലൂർ പഞ്ചായത്തും മലപ്പുറം ജില്ലയുടെ താഴേക്കോട് പഞ്ചായത്തും അതിർത്തിയാകുമ്പോൾ വടക്ക് തമിഴ്‌നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയോട് ചേർന്ന പശ്ചിമഘട്ട മലനിരകൾ അതിരിട്ടിരിക്കുന്നു.ഇപ്പോൾ അക്കര ജസീന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി നിലകൊള്ളുന്നു

ഭൂപ്രകൃതി

[തിരുത്തുക]

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന കോട്ടോപ്പാടം പഞ്ചായത്തിന്റെ ആകെ വിസ്തൃതി 79.81 ചതുരശ്ര കി.മീ യാണ്. ഇതിൽ 22% വനപ്രദേശമാണ്. നീലഗിരി മലനിരകളുടെ ഭാഗമായ നീലിക്കല്ല് തൊട്ട് തെക്കോട്ട് നീണ്ടുകിടക്കുന്ന കോട്ടോപ്പാടം പഞ്ചായത്തിന് കിഴക്ക് അരിയൂർതോട് അതിരിട്ടൊഴുകുന്നു. പഞ്ചായത്തിലെ പൊതുവായ നീർവാഴ്ച കിഴക്ക് അരിയൂർ തോട്ടിലേക്കും, പടിഞ്ഞാറേ പാലക്കാഴിപുഴ മലേരിയം, പുളിയമ്പാറ തോടുകൾ എന്നിവയിലേക്കുമാണ്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 30% കുന്നുകൾ നിറഞ്ഞ ഉയർന്ന സമതല പ്രദേശങ്ങളാണ്. 20% വരുന്ന താഴ്ന്ന സമതലപ്രദേശങ്ങൾ പ്രധാനമായും വയലുകളാണ്. നെല്ല്, തെങ്ങ്, വാഴ, മരച്ചീനി, കുരുമുളക്, കശുമാവ്, റബ്ബർ, കമുക് എന്നിവയും വിവിധയിനം പച്ചക്കറികളുമാണ് ഇവിടുത്തെ പ്രധാന കാർഷിക വിളകൾ. പശ്ചിമഘട്ട മലനിരകളുടെ ഭാഗവും, നീലഗിരി കുന്നുകളുടെ ഭാഗവും ഉൾക്കൊള്ളുന്ന പഞ്ചായത്തിൽ 8 കുളങ്ങളാണ് ജലസ്രോതസായുളളത്. 1962 ലാണ് പഞ്ചായത്ത് നിലവിൽ വന്നത്. 79.81% ചതുരശ്ര കി.മീ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ 22% വനപ്രദേശമാണ്. 22 വാർഡുകൾ ഉള്ള പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക്-കുമരംപുത്തൂർ പഞ്ചായത്ത്, പടിഞ്ഞാറ്-തച്ചനാട്ടുകര, അലനല്ലൂർ പഞ്ചായത്തുകൾ, വടക്ക്-വള്ളുവനാട് പഞ്ചായത്ത്, തെക്ക്-കരിമ്പുഴ പഞ്ചായത്ത് എന്നിവയാണ്. 38748 വരുന്ന ജനസംഖ്യയിൽ 20072 സ്ത്രീകളും 18678 പുരുഷൻമാരുമാണുള്ളത്. പഞ്ചായത്തിന്റെ സാക്ഷരതാനിരക്ക് 90% മാണ്.[1]

വ്യവസായികം

[തിരുത്തുക]

കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്നിലെ കന്നുകാലി ഗവേഷണകേന്ദ്രം. പഞ്ചായത്തിന്റെ മുഖ്യ കുടിനീർ സ്രോതസ്സ് കിണറുകളാണ്. 90 പൊതുകിണറുകളാണ് ഇവിടെയുള്ളത്. കൂടാതെ 8 കുളങ്ങളുമുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണമേഖലയിൽ 12 റേഷൻ കടകളും ഒരു മാവേലി സ്റോറുമുണ്ട്. രാത്രിയാത്രയിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി 259 തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. വൻകിടവ്യവസായങ്ങൾ ഇല്ലായെങ്കിലും ക്ഷീര വ്യവസായം, ഫ്ളവറിംഗ് യൂണിറ്റ്, ഭക്ഷ്യവസ്തു നിർമ്മാണം, തടി വ്യവസായം, ഹോളോബ്രിക്സ് നിർമ്മാണം തുടങ്ങി ചെറുകിട വ്യവസായ യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. കൂടാതെ പരമ്പരാഗത വ്യവസായമേഖലയിൽ മുള, ഓട് എന്നിവകൊണ്ടുള്ള ഗൃഹോപകരണ നിർമ്മാണം, കളിമൺ പാത്ര നിർമ്മാണം, ബീഡി തെറുപ്പ്, എണ്ണ സംസ്കരണം, നെല്ല്കുത്തി വിൽപ്പന, മരക്കരി വിൽപ്പന, കൈതോല, തെങ്ങോല എന്നിവ കൊണ്ടുള്ള പായ നിർമ്മാണം എന്നീ വ്യവസായ യൂണിറ്റുകളും പ്രവർത്തിച്ചു വരുന്നുണ്ട്. ഇടത്തര വ്യവസായമായി ഒരു തീപ്പെട്ടി നിർമ്മാണശാലയും പഞ്ചായത്തിലുണ്ട്.

വിദ്യാഭ്യാസം

[തിരുത്തുക]

1908-ൽ ഭീമനാട് ഒരു ബോർഡ്ബോയ്സ് സ്കൂൾ സ്ഥാപിച്ചത് മുതലാണ് പഞ്ചായത്തിന്റെ ആധുനിക വിദ്യാഭ്യാസചരിത്രം ആരംഭിക്കുന്നത്. ഇന്ന് സർക്കാർ മേഖലയിൽ 3 യു.പി.സ്കൂളും 2 എൽ.പി.സ്കൂളും ഉൾപ്പെടെ 5 സ്കൂളുകൾ ഈ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. കൂടാതെ എയ്ഡഡ് മേഖലയിൽ 5 എൽ.പി.സ്കൂളും, ഒരു യു.പി.സ്കൂളും, ഒരു ഹയർസെക്കൻഡറി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം ഈ പഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട സ്ഥാപനമാണ്. ഇതുകൂടാതെ ഒരു ഗവൺമെന്റ് മൃഗാശുപത്രിയും ഉപകേന്ദ്രവുമുണ്ട്.

മത-സാംസ്കാരിക കേന്ദ്രങ്ങൾ

[തിരുത്തുക]

21 അമ്പലങ്ങളും 38 പള്ളികളും 7 ക്രിസ്ത്യൻ ദേവാലയങ്ങളും പഞ്ചായത്തിലുണ്ട്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പൂരം, നേർച്ചകൾ, പെരുന്നാൾ തുടങ്ങിയ വിവിധ ആഘോഷങ്ങൾക്ക് ജാതിമതഭേദമെന്യേ എല്ലാവരും സഹകരിക്കുന്നു. സാംസ്ക്കാരിക നായകനായിരുന്ന മഹാകവി ഒളപ്പമണ്ണ ഈ പഞ്ചായത്തുനിവാസിയായിരുന്നു. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും അദ്ദേഹം തന്നയായിരുന്നു. കൂടാതെ സാമൂഹികപ്രവർത്തകരായ തോട്ടപ്പുറത്ത് കുഞ്ഞിക്കണ്ണൻ, എൻ.പി വീരാൻകുട്ടി ഹാജി, സി.കുഞ്ഞയമ്മു, കെ.പി. ജോസഫ്, ഇടയ്ക്കാ വിദ്വാനായിരുന്ന ഞെറളത്ത് രാമപൊതുവാൾ തുടങ്ങിയവരും പഞ്ചായത്തിന്റെ സാംസ്ക്കാരികമേഖലയിലെ എടുത്തുപറയാവുന്ന വ്യക്തിത്വങ്ങളാണ്. പഞ്ചായത്തിലെ പ്രധാന സാംസ്ക്കാരിക സ്ഥാപനങ്ങളാണ് അരിയൂരിലെ സൌഹൃദം ക്ളബ്, സന്തോഷ് ക്ളബ്, ഭീമനാട് ഗ്രാമോദയം, കോട്ടാപ്പാടം സാംസ്കാരിക നിലയം എന്നിവ. കൂടാതെ തിരുവിഴാംകുന്ന് ഫീനിക്സ് ലൈബ്രറി, ഗ്രോമോദയം വായനശാല എന്നിവ ഉൾപ്പെടെ 4 വായനശാലകളും ഇവിടെ ഉണ്ട്. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങൾ പഞ്ചായത്തിലുണ്ട്. കോട്ടോപ്പാടത്ത് ഒരു ഗവൺമെന്റ് ആശുപത്രിയും, കൊമ്പത്ത് ഒരു ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയും, തിരുവിഴാംകുന്നിൽ ഒരു ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുമുണ്ട്. കൂടാതെ 2 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും 3 ഐ.പി.പി.സി സെന്ററുകളും രണ്ട് ഫാമിലി വെൽഫെയർ സെന്ററുകളും പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്ز[2]

മറ്റു സ്ഥാപനങ്ങൾ

[തിരുത്തുക]

അരിയൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ മൂന്ന് ബ്രാഞ്ചുകളാണ് പഞ്ചായത്തിലുള്ളത്. തിരുവിഴാംകുന്ന്, കോട്ടോപ്പാടം, ആര്യമ്പാവ് എന്നിവിടങ്ങളിലാണ് സഹകരണബാങ്കിന്റെ ബ്രാഞ്ചുകൾ. പഞ്ചായത്ത് വക ഒരു കമ്മ്യൂണിറ്റി ഹാളും, ഒരു കല്ല്യാണമണ്ഡപവും ഇവിടെ ഉണ്ട്. കൂടാതെ കേന്ദ്രഗവൺമെന്റിന്റെ 7 പോസ്റോഫീസുകളും കോട്ടോപ്പാടം, കച്ചേരിപ്പറമ്പ്, അരിയൂർ എന്നിവിടങ്ങളിൽ സംസ്ഥാനസർക്കാറിന്റെ 3 വില്ലേജ് ഓഫീസുകളും ഉണ്ട്. കോട്ടോപ്പാടത്തു തന്നയാണ് കൃഷിഭവനും ഉള്ളത്. പഞ്ചായത്തിലെ നിലവിലുള്ള റോഡുകൾ യാത്രാസൌകര്യം ലഭ്യമാക്കുന്നുണ്ടെങ്കിലും വികസനപദ്ധതികൾക്കായി കൂടുതൽ ഗതാഗതസൌകര്യം അത്യന്താപേക്ഷിതമാണ്. എൻ.എച്ച് 213 പഞ്ചായത്തിലുടെ കടന്ന് പോകുന്നു. തിരുവിഴാംകുന്ന്-മണ്ണാർക്കാട്, തിരുവിഴാംകുന്ന്- അമ്പലപ്പാറ, വേങ്ങ-കണ്ടമംഗലം എന്നിവയാണ് മറ്റ് പ്രധാന റോഡുകൾ. പഞ്ചായത്തിലെ പ്രധാന ഗതാഗതകണ്ണികൾ മണ്ണാർക്കാട്, പെരിന്തൽമണ്ണ, മേലാറ്റൂർ എന്നീ ബസ് സ്റ്റോപ്പുകളാണ്. പഞ്ചായത്തിലെ ജനങ്ങൾ വിദേശയാത്രയ്ക്കായി ആശ്രിയിക്കുന്നത് കോഴിക്കോട് വിമാനത്താവളത്തെയാണ്. കൊച്ചിതുറമുഖമാണ് പഞ്ചായത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം. മേലാറ്റൂർ, പട്ടിക്കാട് എന്നിവിടങ്ങളിലായി 2 റെയിൽവേ സ്റ്റേഷനുകളാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിലെ ഗതാഗതവികസനത്തിന് ഉദാഹരണങ്ങളായി കാണിക്കാവുന്നതാണ് അരിയൂർ, കാവുപ്പുപറമ്പ്, തിരുവിഴാംകുന്ന് എന്നീ സ്ഥലങ്ങളിൽ നിർമ്മിച്ച പാലങ്ങൾ. പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളാണ് തിരുവിഴാംകുന്ന് സഹകരണ സ്റോർ, പാറപ്പുറം വി.എഫ്.പി.സി.കെ മാർക്കറ്റ് എന്നിവ[3].

മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ

[തിരുത്തുക]
  1. ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
  2. എൻ ‍. പി വീരാൻകുട്ടി
  3. കല്ലടി മുഹമ്മദ്
  4. കുറുമണ്ണ അബ്ദുൾ അസീസ്
  5. കെ. പി. നീന
  6. പാറശ്ശേരി ഹസൻ
  7. കല്ലടി അബൂബക്കർ
  8. തെക്കൻ അസ്മാബി
  9. ഇല്യാസ് താളിയിൽ

അവലംബം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]



  1. http://kottopadam.weebly.com/about-kottopadam.html
  2. http://kottopadam.weebly.com/about-kottopadam.html
  3. http://kottopadam.weebly.com/about-kottopadam.html