Jump to content

ക്രൈം ഫയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രൈം ഫയൽ
സംവിധാനംകെ. മധു
നിർമ്മാണംഎ. രാമകൃഷ്ണൻ
രചനഎ.കെ. സാജൻ
എ.കെ. സന്തോഷ്
അഭിനേതാക്കൾസുരേഷ് ഗോപി
സിദ്ദിഖ്
വിജയരാഘവൻ
സംഗീത
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഎ.ജി. ക്രിയേഷൻസ്
വിതരണംഐശ്വര്യ, പനോരമ, സാരഥി
റിലീസിങ് തീയതി1999
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ. മധുവിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, സിദ്ദിഖ്, വിജയരാഘവൻ, സംഗീത എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1999 ഒക്ടോബർ 27ന് പ്രദർശനത്തിനിറങ്ങിയ കുറ്റാന്വേഷണം വിഷയമായ ഒരു മലയാളചലച്ചിത്രമാണ് ക്രൈം ഫയൽ. മലയാളത്തിലെ ക്രൈം ത്രില്ലെർ വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമ കൂടിയാണിത്.എ.ജി. ക്രിയേഷൻസ് ന്റെ ബാനറിൽ എ. രാമകൃഷ്ണൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഐശ്വര്യ, പനോരമ, സാരഥി എന്നിവർ ചേർന്നാണ്.

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. സാജൻ, എ.കെ. സന്തോഷ് എന്നിവരാണ്. ഏകദേശം ഒരു കോടിയോളം ബഡ്ജറ്റിലാണ് സിനിമയൊരുക്കിയത്.

കഥസംഗ്രഹം

[തിരുത്തുക]

കേരളത്തിലെ കോട്ടയം ജില്ലയിൽ പാലായിൽ നടന്ന ആത്മഹത്യയുടെ തുടരനേക്ഷണമാണ് സിനിമയുടെ ഇതിവൃത്തം. കേസ് ആദ്യം അന്വേഷിച്ച അൻവർ റാവുത്തർ സിസ്റ്റർ അമലയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തി. പക്ഷേ തുടർന്നുള്ള അന്വേഷണത്തിൽ കൊലപാതകമാണെന്നുള്ള സൂചന ലഭിക്കുന്നു. ശവസംസ്കാരസുശ്രൂഷചടങ്ങുകൾ തുടങ്ങുന്ന സമയത്തു പള്ളിയിൽ വാക്കേറ്റവും ആക്രമണവും നേരിടേണ്ടി വന്നു. തുടർന്ന് കേസ് അന്വേക്ഷിക്കാൻ ഇടമറ്റം പാലയ്‌ക്കൽ ഈശോ പണിക്കർ ഐ. പി. എസ് നെ സുപ്രീം കോർട്ട് ജഡ്ജ് ചുമതലപ്പെടുത്തുന്നതോടുകൂടി കഥയുടെ ഗതി മാറുന്നു. സിസ്റ്റർ അമല കിണറ്റിൽ വീണല്ല മരിച്ചത്, കൊലയാളി കൊലപെടുത്തിയതിനു ശേഷം കിണറ്റിൽ കൊണ്ടിട്ടതാണ് എന്ന് തെളിയുന്നു. കൊലപാതകത്തിൽ ഫാ: ക്ലമെന്റ് കാളിയറിനു പങ്കുണ്ടെന്നു സംശയിച്ച് അൻവർ റാവുത്തരും പോലീസ് ബെറ്റലിയനും കാളിയരച്ഛനെ അറസ്റ് ചെയ്യുന്നു. അപ്പോൾ പള്ളിമേടയ്ക്കു മുൻപിൽ ഉണ്ടാകുന്ന സംഘർഷത്തിൽ ഫാ: ക്ലമെന്റ് കാളിയർ കൊല്ലപ്പെടുന്നു. കൂടാതെ സബോർഡിനേറ്റ് ഓഫീസർ എഴുത്തച്ഛനും കൊല്ലപ്പെടുന്നു.കാളിയരച്ഛനെ കൊന്നത് പുറത്തുനിന്നുള്ള വാടകകൊലയാളി ആണെന്ന് പോലീസ് സ്ഥിരീകരിക്കുന്നു. വാടകകൊലയാളിയുമായി മാമല മാമച്ഛനും ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു. അതിനിടയിൽ കാളിയരച്ചന്റെ സഹോദരൻ പത്രോസിനെ പോലീസ് കണ്ടുമുട്ടുന്നു.ഈശോ പണിക്കരോടൊപ്പം പത്രോസ് സംസാരിച്ചു നടന്നു നീങ്ങവേ പോലീസ് വാഹനം പെട്ടെന്നൊരഗ്നിഗോളമായി മാറുന്നു. തുടർന്നുള്ള അന്വേക്ഷണത്തിൽ കാളിയരച്ചന്റെ വലoകയ്യായിരുന്ന സ്റ്റീഫനയും വാടക കൊലയാളിയായ കർദിനാൾ കാർലോസിനെയും പോലീസ് സംഘട്ടനത്തിലൂടെ അറസ്റ് ചെയ്യുന്നതോടുകൂടി കേസ് നിർണായകഘട്ടത്തിലെത്തുന്നു.ഇതിനോടകം പോലീസ് സിസ്റ്റർ അമലയുടെ കുറ്റവാളിയെ കണ്ടെത്തുന്നു.തുടർന്നുള്ള പോലീസിന്റെ വിചാരണയിൽ സിസ്റ്റർ അമലയുടെ യഥാർത്ഥ കുറ്റവാളി ആരാണെന്ന് കാർലോസ് വെളിപ്പെടുത്തുന്നു. അത് കാളിയരച്ചന്റെ സഹോദരൻ തന്നെയായിരുന്നു. അച്ഛനെതിരെയുള്ള അഴിമതികഥകൾ പുറത്തുവരാതിരിക്കാൻ വേണ്ടിയാണു പത്രോസ് സിസ്റ്റർ അമലയെ വകവരുത്തിയത് എന്നുള്ള സത്യമാണ് സിനിമയുടെ ക്ലൈമാക്സ്‌ ആയി തീരുന്നത്. കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ഛ് മാമല മാമച്ഛനും കൂട്ടരും ഈശോ പണിക്കരെയുo സംഘത്തെയും അഭിനന്ദിക്കുന്നതോടുകൂടി സിനിമ അവസാനിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് രാജാമണി.

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]