Jump to content

കർഷക സംഘം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജന്മിത്തത്തിന്റേയും നാടുവാഴിത്വത്തിന്റേയും പീഡനങ്ങളെ ചെറുക്കുവാനും കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും വേണ്ടി കർഷകർ രൂപീകരിച്ച സംഘടനയാണ് കർഷക സംഘം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ നിർണ്ണായകമായി സ്വാധീനിച്ച പല പ്രക്ഷോഭ പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കികൊണ്ടാണ് ഈ സംഘടന രംഗപ്രവേശനം ചെയ്തത്. 1935ൽ വിഷ്‌ണു ഭാരതീയൻ പ്രസിഡന്റും കെ.എ. കേരളീയൻ സെക്രട്ടറിയുമായി കേരളത്തിലെ ആദ്യ കർഷക സംഘമായ കൊളച്ചേരി കർഷക സംഘം രൂപീകരിക്കപ്പെട്ടു.[1] എ.കെ.ജിയുടെ നേതൃത്വത്തിൽ നടന്ന പട്ടിണി ജാഥ, അമരാവതി സമരം എന്നിവ കർഷക സംഘം നടത്തിയ പ്രധാന സമര പരിപാടികളിൽ ചിലതാണ്.

വിവിധ കർഷക സംഘങ്ങൾ

[തിരുത്തുക]

ഇവകൂടി ശ്രദ്ധിക്കുക

[തിരുത്തുക]

അഖിലേന്ത്യാ കിസാൻ സഭ

അവലംബം

[തിരുത്തുക]
  1. 1.0 1.1 "സി.പി.ഐ(എം) വെബ്സൈറ്റ്". Archived from the original on 2011-09-16. Retrieved 2011-09-21.