ഖനനം
കൽക്കരി, അയിരുകൾ, എണ്ണ, പ്രകൃതി വാതകങ്ങൾ എന്നിവ ഭൂമിയിൽ നിന്നു എടുക്കുന്നതിനെ ഖനനം എന്നു പറയുന്നു. ആദ്യകാലങ്ങളിൽ കുഴിച്ചെടുക്കുകയായിരുന്നു രീതി. എന്നാൽ ഇക്കാലത്ത് കുഴിക്കാറില്ല, പകരം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മണ്ണ് തെറിപ്പിക്കുകയാണ്[അവലംബം ആവശ്യമാണ്] ചെയ്യുക. ഇന്നത്തെ ഖനനരീതിമൂലം വളരെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് സ്വർണഖനനം ഇതുമൂലം മണ്ണിലെ ഖനനം കഴിഞ്ഞാൽ അവിടം ഉപയോഗശൂന്യമാകും മാത്രമല്ല ഈ മണ്ണിൽ മെർക്കുറി പോലെ ധാരാളം വിഷ മൂലകങ്ങൾ ഉണ്ടാകും. ഇതിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡും സോഡിയം സയനൈഡും ചേർന്ന മിശ്രിതമാണ് ഉപയോഗിക്കുന്നത് ഇത് കൂനകൂട്ടിയിടുന്നത് ഏതെങ്കിലും നദിയിലായിരിക്കും[അവലംബം ആവശ്യമാണ്]. സയനൈഡ് നദിയിൽ കലർന്ന് വൻനാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്[അവലംബം ആവശ്യമാണ്].
പല ഖനനങ്ങളും ഇതുപോലെ പാരിസ്ഥിതിക ദോഷം വരുത്തുന്നവയാണ്. അതിനാൽ പാരിസ്ഥിതിക സൗഹൃദമായ രീതിയിൽ ഖനനം നടത്താനുള്ള സാങ്കേതികവിദ്യ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാൽ പാരിസ്ഥിതിക പ്രശ്നം ഒഴിച്ചാൽ ഖനനരീതികൾ വികാസം പ്രാപിച്ചിട്ടുണ്ട് പെട്രോളിയം ഖനനം സമുദ്രതീരത്തും സമുദ്രത്തിലും നടത്തുന്നുണ്ട്. ഖനനരീതികൾ അത്രയ്ക്ക് വികാസം പ്രാപിച്ചുവെന്നർഥം.