Jump to content

ഗിദ്ധ (നൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗിദ്ധ കളിക്കാൻ വേഷം കെട്ടിയ സ്ത്രീകൾ

പഞ്ചാബിലെ സ്ത്രീകൾ കളിക്കുന്ന ഒരു നാടോടി നൃത്തമാണ് ഗിദ്ധ (Giddha)(പഞ്ചാബി: ਗਿੱਧਾ). പുരാതന കാലത്തെ ഭംഗര പോലുള്ള റിംഗ് നൃത്തത്തിൽ നിന്നാണ് ഗിദ്ധ ഉത്ഭവിച്ചത്. വളരെ വർണ്ണാഭമായ ഒരു നൃത്തമാണ് ഗിദ്ധ. ഉത്സവങ്ങളിലും മറ്റ് സാംസ്കാരിക മേളകളിലുമാണ് സ്ത്രീകൾ ഗിദ്ധ കളിക്കാറ്.പകലത്തെ ജോലികൾ പൂർത്തിയാക്കി ഒരു വീടിനുസമീപത്തെ തുറന്ന സ്ഥലത്തിൽ സ്ത്രീകൾ ഒത്തുചേർന്ന് ആടുന്നു. ജൂമാ, ലൂഡി, സാമി തുടങ്ങിയവയാണ് പഞ്ചാബിലെ മറ്റു നാടോടിനിർത്തങ്ങൾ