Jump to content

ഗുണ്ടർട്ട് ബംഗ്ലാവ്

Coordinates: 11°46′4.51″N 75°28′49.37″E / 11.7679194°N 75.4803806°E / 11.7679194; 75.4803806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

11°46′4.51″N 75°28′49.37″E / 11.7679194°N 75.4803806°E / 11.7679194; 75.4803806 കേരളത്തിലെ കണ്ണൂർ ജില്ലയിൽ കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 20 കിലോമീറ്റർ അകലെ തലശ്ശേരിക്ക് അടുത്തായി ഇല്ലിക്കുന്നിലാണ് ഗുണ്ടർട്ട് ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ദേശീയപാതയ്ക്ക് അരികിലാണ് ഈ ഭവനം. ചരിത്രപ്രാധാന്യമുള്ള ഈ ബംഗ്ലാവിൽ പ്രശസ്ത ജർമ്മൻ പണ്ഡിതനും മലയാളത്തിലെ ആദ്യത്തെ നിഘണ്ടുവിന്റെ കർത്താവുമായ ഹെർമ്മൻ ഗുണ്ടർട്ട് താമസിച്ചിരുന്നു. അദ്ദേഹം 1839 മുതൽ 20 വർഷത്തോളം ഇവിടെ താമസിച്ചിരുന്നു. ഇവിടെ നിന്നാണ് മലയാളത്തിലെ ആദ്യത്തെ ഭാഷാ നിഘണ്ടുവും ആദ്യത്തെ മലയാള ദിനപത്രം ആയ പശ്ചിമോദയവും പ്രസിദ്ധീകരിച്ചത്. മലയാ‍ളത്തിൽ ഒരു വ്യാകരണ പുസ്തകം അടക്കം 18 പുസ്തകങ്ങൾ ഗുണ്ടർട്ട് എഴുതിയിട്ടുണ്ട്. ഇന്ന് നെട്ടൂർ സാങ്കേതിക പരിശീലന സംഘടനയുടെ ഒരു ഭാഗം ഗുണ്ടർട്ട് ബംഗ്ലാവിൽ പ്രവർത്തിക്കുന്നു. സ്വിറ്റ്സർലാന്റിൽ ഉള്ള ഒരു സംഘടനയാണ് ഈ സാങ്കേതിക പരിശീലന സംഘടന നടത്തുന്നത്.

കണ്ണൂരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമാണ് ഇവിടം.

അവലംബം

[തിരുത്തുക]