Jump to content

ഗുരു (ഛന്ദഃശാസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുരു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഗുരു (വിവക്ഷകൾ) എന്ന താൾ കാണുക. ഗുരു (വിവക്ഷകൾ)

ഭാരതീയ ഭാഷകളിലെ അക്ഷരങ്ങളെ ഉച്ചാരണത്തിനെടുക്കുന്ന സമയം ആധാരമാക്കി രണ്ടായി ഭാഗിച്ചിരിക്കുന്നതിൽ ഒന്നാണ് ഗുരു. അക്ഷരങ്ങളുടെ ഉച്ചാരണകാലത്തെ മാത്ര എന്നാണ് പറയുന്നത്. ഉച്ചരിക്കാൻ രണ്ട് മാത്രകൾ വേണ്ട അക്ഷരം ഗുരു. എല്ലാ ദീർഘാക്ഷരങ്ങളും ഗുരുവാണ്. ഹ്രസ്വാക്ഷരങ്ങൾ സാധാരണയായി ലഘുവായിരിക്കും. എന്നാൽ ഹ്രസ്വാക്ഷരത്തിനു പുറകേ കൂട്ടക്ഷരമോ, അനുസ്വാരമോ, ശക്തിയായി ഉച്ചരിക്കുന്ന ചില്ലോ (ൺ, ൻ, ഇത്യാദി) വന്നാൽ ആ ലഘു ഗുരുവാകും.

സൂചകചിഹ്നം

[തിരുത്തുക]

മലയാളത്തിൽ, ഒരു അക്ഷരം ഗുരുവാണെന്ന് കാണിക്കാൻ ആ അക്ഷരത്തിനുമുകളിലായി തിരശ്ചീനമായ ഋജുരേഖ () ഉപയോഗിക്കുന്നു.

ഇവകൂടി കാണുക

[തിരുത്തുക]