Jump to content

ചന്ദ്രവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദ്രവംശം

വംശാവലി
വംശസ്ഥാപകൻ ബുധൻ
ഉപവംശങ്ങൾ യദുവംശം
വൃഷ്ണിവംശം
യവനവംശം
ഭോജവംശം
തലസ്ഥാനം ഹസ്തിനപുരി
ഇന്ദ്രപ്രസ്ഥം
മഥുര
കുരുക്ഷേത്രം
ആദ്യത്തെ ചക്രവർത്തി ബുധൻ
ഇതിഹാസങ്ങൾ മഹാഭാരതം
അവസാന ചക്രവർത്തി അശ്വമേധദത്തൻ (യഗ്യദത്തൻ)
കുലഗുരു ധൗമ്യൻ
ശ്രുതശ്രവസ്സ്

ഹിന്ദുമതവിശ്വാസ പ്രകാരം ഭാരത ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലെ പ്രധാനമായ മുന്നു വംശാവലികളിൽ ഒന്നാണ് ചന്ദ്രവംശം. ബ്രഹ്മപുത്രനും സപ്തർഷികളിൽ ഒരാളുമായ അത്രിമഹർഷിയുടെ പുത്രനാണ് ചന്ദ്രൻ. ചന്ദ്രനു താരയിൽ ജനിച്ച പുത്രനായ ബുധനാണ് ചന്ദ്രവംശം സ്ഥാപിച്ചത്. ആദ്യ ചന്ദ്രവംശരാജാവ് ബുധൻ ആണന്നു മഹാഭാരതത്തിൽ ആദി പർവ്വത്തിൽ വർണ്ണിക്കുന്നുണ്ട്.[1]. ചന്ദ്രവംശത്തെ കൂടാതെ സൂര്യവംശം, അഗ്നിവംശം എന്നിങ്ങനെ രണ്ടുവംശങ്ങൾ കൂടെ ഉണ്ടായിരുന്നതായി ഇതിഹാസങ്ങളും ഹൈന്ദവപുരാണങ്ങളും പറയുന്നു.

ചന്ദ്രവംശത്തിലെ പ്രസിദ്ധ രാജാക്കന്മാർ

[തിരുത്തുക]

അശ്വമേധദത്തൻ

[തിരുത്തുക]

പരീക്ഷിതിനുശേഷം രാജ്യഭാരമേറ്റ ജനമേജയനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. തന്റെ അവസാന കാലഘട്ടത്തിൽ കുഷ്ഠരോഗിതനായ ജനമേജയൻ മൂത്ത പുത്രനായ ശതാനികനെ ചക്രവർത്തിയായി വാഴിച്ചു. ശതാനികനുശേഷം അശ്വമേധദത്തനായിരുന്നു ഹസ്തിനപുരിയുടെ ചക്രവർത്തി. അദ്ദേഹത്തിന്റെ കാലത്ത് ഗംഗാനദിയിലുണ്ടായ പ്രളയത്തിൽ ഹസ്തിനപുരി നശിച്ചുപോകുകയുണ്ടായി. അതിനെത്തുടർന്ന് അദ്ദേഹം കൗശാമ്പി എന്ന നഗരത്തിലേക്ക് തലസ്ഥാനം മാറ്റിസ്ഥാപിച്ചു. അശ്വമേധദത്തനാണ് പുരുവംശത്തിലെ അവസാന രാജാവ് എന്നു മഹാഭാരതത്തിലും, [2]വിഷ്ണുപുരാണത്തിലും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ മറ്റൊരു പേരായിരുന്നു യഗ്യദത്തൻ.

അവലംബം

[തിരുത്തുക]
  1. മഹാഭാരതം -- മലയാളവിവർത്തനം -- ഡോ.പി.എസ്.നായർ--വിദ്യാരംഭം, ആലപ്പുഴ
  2. മഹാഭാരതം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം, ആലപ്പുഴ