ജാതകം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ജനനസമയത്തെ ഗ്രഹസ്ഥിതിയെ ആശ്രയിച്ച് എഴുതുന്ന ജീവിത ഫലകമാണ് ജാതകം . ഭാരതീയ ജ്യോതിഷമാണ് ജാതകത്തിനാധാരം. മുജ്ജന്മകർമം അനുസരിച്ച് ജനനം മുതൽ മരണം വരെ അനുഭവിക്കുന്ന ഫലങ്ങൾ മുഴുവനും ജാതകം കൊണ്ട് അറിയാൻ കഴിയുമെന്ന് ജ്യോതിഷം അവകാശപ്പെടുന്നു. ജാതകം രചിക്കാൻ വരാഹഹോര, പരാശരഹോര,ജാതകപാരിജാതകം,ഫലദീപിക,ഭാവകുതൂഹലം , ജാതകചന്ദ്രിക മുതലായ ഗ്രന്ഥങ്ങൾ പഠിച്ചിരിക്കണം.
'ജനനീ ജന്മസൗഖ്യാനാം വർദ്ധനീ കുലസമ്പദാം,
പദവീപൂർവ്വപുണ്യാനാം ലിഖ്യതേ ജന്മപത്രികാ'
എന്ന പ്രസ്താവനയോടെ തുടങ്ങുന്ന ജാതകത്തിൽ പഞ്ചാംഗയുക്തമായ ജന്മസമയം,ഗ്രഹനില,നവാംശകം,ഗ്രഹസ്ഫുടങ്ങൾ, പഞ്ചാംഗഫലം,യോഗഫലം എന്നിവയും തുടർന്ന് ഭാവഫലവിചാരം, ലഗ്നഭലം,ആയുർഭാവം,വിദ്യാഭാവം, വിവാഹകാലം,പൂർവജന്മപുനർജന്മാവസ്ഥ,ധനഭാഗ്യഭാവം,സഹോദരഭാവം,മാതൃപിതൃഭാവം,ദശകാലനിരൂപണം എന്നീകാര്യങ്ങൾ ചർച്ച ചെയ്യുന്നു, തുടർന്ന് കാലചക്രദശ,നിർവാണദശ,ആധാനദശ,ഉല്പന്നദശ,മഹാദശ,മൃത്യുദശ എന്നിവ വിചാരണ ചെയ്‌തിട്ട് നക്ഷത്രദശാകാലം സൂക്ഷ്മപ്പെടുത്തി എഴുതുന്നു. ദശാപഹാരങ്ങളുടെ ഫലം പ്രമാണസഹിതം വിവരിച്ച് അഷ്ടവർഗം ഗണിച്ച് ചേർക്കുന്നു.
'യദ്യന്മയാദ്യ ലിഖിതം ജാതകസ്യ ശുഭാശുഭം സത്യം
ഭവതു തത്സർവം ഗുരൂണാം കരുണാ ബലാൽ '
എന്ന സമാപ്തവാക്യത്തോടെ ജാതകരചന ഉപസംഹരിക്കുന്നു.
ശിഷ്ട്ദശ
[തിരുത്തുക]സാധാരണ60നാഴിക ഒരു നക്ഷത്രസമയമയി കണക്കക്കിയാണുശിഷ്ടദശ കണക്കാക്കുന്നത്.നക്ഷ്ത്രശിഷ്ടം
- ദശാനാതന്റെ വർഷം /60=വർഷം
- ശിഷ്ടം / 6=മാസം
- ശിഷ്ടം *6=ദിവസം
കണ്ണികൾ
[തിരുത്തുക]- മലയാള ജാതകം ഓൺലൈൻവഴി ഇവിടെ കാണാം Archived 2013-12-30 at the Wayback Machine
അവലംബം
[തിരുത്തുക]- വിശ്വവിജ്ഞാനകോശം ആറാം വാള്യം
ശിഷ്ടം /5=മാസം എന്നുവായിക്കുക