Jump to content

തുകൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുകൽ

മൃഗചർമ്മം സംസ്കരിച്ച് നിർമ്മിക്കുന്ന ഒരു ഉൽപ്പന്നമാണ് തുകല്‍. ചെരുപ്പ്, വസ്ത്രങ്ങൾ തുടങ്ങിയ നിത്യോപയോഗവസ്തുക്കൾ മുതൽ വ്യാവസായികാവശ്യങ്ങൾക്കും തുകൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

നിർമ്മിതി

[തിരുത്തുക]

മൃഗചർമത്തിൽനിന്ന് രോമവും അധിചർമവും (epidermis) നീക്കംചെയ്തശേഷം ടാനിൻ അടങ്ങുന്ന ലായനികളിൽ കുതിർത്ത് പതം വരുത്തിയാണ് തുകലുണ്ടാക്കുന്നത്. സാധാരണ മൃഗചർമം വളരെവേഗം അഴുകുകയും നശിക്കുകയും ചെയ്യുന്നു. എന്നാൽ ഊറയ്ക്കിടുന്നതോടെ ഇത് ജലത്തിൽ അലേയവും ചീയാത്തതും ആയ തുകൽ ആയിത്തീരുന്നു.

മിക്ക മൃഗങ്ങളുടേയും ചർമം തുകൽ നിർമ്മാണത്തിനുപയോഗിക്കാം. എന്നാൽ കന്നുകാലികൾ, ചെമ്മരിയാട്, ആട്, പന്നി, കുതിര,ഒട്ടകം, നീർനായ (Seal), നീർക്കുതിര (Walruses) എന്നീ മൃഗങ്ങ ളുടെ ചർമമാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. മുയൽ,കങ്കാരു, മുതല, ചീങ്കണ്ണി, പാമ്പ്, പല്ലി, ഒട്ടകപ്പക്ഷി, ഒട്ടകം, തിമിംഗിലം, ആന (വിശേഷിച്ച് ആനച്ചെവി) എന്നിവയുടെ ചർമം പകിട്ടാർന്ന ചിലയിനം തുകൽ നിർമ്മിക്കാനുപയോഗിക്കാറുണ്ട്.

ഗുണമേന്മകൾ

[തിരുത്തുക]
ആടിന്റെ തോലുകൊണ്ട് തയ്യാറാക്കുന്ന കുടം(തോൽപാത്രം-ജലസംഭരണി)

ഉരഞ്ഞ് തേയ്മാനം സംഭവിക്കുന്നതിനേയും വെള്ളം ഊറി കടക്കുന്നതിനേയും പ്രതിരോധിക്കാനുള്ള ക്ഷമത, മിതമായ താപരോധശേഷി എന്നിവ ഇതുവഴി ചർമത്തിനു ലഭിക്കുന്നു. വലിവുറപ്പ്, ഇലാസ്തികത, വഴക്കം എന്നിവയാണ് ചർമത്തെ അപേക്ഷിച്ച് തുകലിനുള്ള മറ്റു ഗുണങ്ങൾ.

പ്രമാണങ്ങൾ

[തിരുത്തുക]