Jump to content

ദീപ്തി സതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദീപ്തി സതി
ജനനം29 ജനുവരി 1995
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
കലാലയംകനോസ ഹൈസ്കൂൾ
സെന്റ് സേവ്യർ കോളേജ്
തൊഴിൽചലച്ചിത്ര അഭിനേത്രി
മോഡൽ
സജീവ കാലം2015-ഇത് വരെ
മാതാപിതാക്ക(ൾ)ദിവ്യേഷ് സതി
മാധുരി സതി
വെബ്സൈറ്റ്http://deeptisatiofficial.com

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ദീപ്തി സതി (ജനനം:1995 ജനുവരി 29). ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. വിജയ് ബാബു, ആൻ അഗസ്റ്റിൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.തുടർന്ന് മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകർക്കിടയിൽ ദീപ്തിയെ കൂടുതൽ ശ്രദ്ധിക്കാൻ ഇടയാക്കി. 2016ൽ കന്നട - തെലുഗു എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗർ എന്ന ചിത്രത്തിൽ അഭിനിയിച്ചു.2012ൽ ദീപ്തി സതി മിസ്സ് കേരള കിരീടം നേടി. 2014 ൽ മിസ് ഫെമിന ഇന്ത്യയിൽ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു.

കുടുംബം

[തിരുത്തുക]

1995 ജനുവരി 29ന് ദിവ്യേഷ് സതി–മാധുരി സതി ദമ്പതികളുടെ മകളായി മുംബൈയിലാണ് ദീപ്തി സതി ജനിച്ചത്. കനോസ ഹൈസ്കൂൾ, സെന്റ് ക്സേവ്യർ കോളേജ് എന്നിവിടങ്ങളിലായി ദീപ്തി വിദ്യാഭ്യാസം പൂർത്തിയാക്കി. അതിന് ശേഷം മോഡലിംഗ് രംഗത്ത് എത്തി. 2012 ൽ ഫെമിന മിസ് കേരള 2012 എന്ന കിരീടം നേടി. ഭരതനാട്യത്തിനൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിൽ പരിശീലനം ലഭിച്ച നർത്തകിയുമാണ് ദീപ്തി സതി.

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം സംവിധായാകൻ ഭാഷ Notes
2015 നീന നീന ലാൽ ജോസ് മലയാളം ഏഷ്യാനെറ്റ് ഫിലിം അവാർഡ് ബെസ്റ്റ് ന്യൂ ഫേസ് ഓഫ് ഇയർ 2015 (ഫീമെയിൽ)
2016 ജാഗ്വാർ പ്രിയ മഹാദേവ് കന്നഡ
2017 പുള്ളിക്കാരൻ സ്റ്റാറാ മഞ്ജിമ ശ്യാംധർ മലയാളം
2017 സോളോ ഡെയ്സി ബിജോയ് നമ്പ്യാർ Malayalam
Tamil
2017 ലവ കുശ ജെന്നിഫർ Gireesh Mano Malayalam
2019 ലക്കീ ജിയ സഞ്ജയ് ജാദവ് മറാത്തി Marathi debut movie
2019 ഡ്രൈവിങ് ലൈസൻസ് ഭാമ Lal jr Malayalam
2019 രാജ മാർത്താണ്ഡ TBA Ram Narayan കന്നഡ Post-production
2019 നാനും സിംഗിൾ താൻ TBA Gopi തമിഴ്

Post-Production

2021 രണം TBA വി സമുദ്ര കന്നഡ
2021 ലളിതാം സുന്ദരം TBA മലയാളം

വെബ് സീരീസ്

[തിരുത്തുക]
Year No. Program Name Role Network Notes
2019 1 ഒൺലി ഫോർ സിംഗിൾസ്[1] രഞ്ജീത MX Player ഹിന്ദി

അവാർഡുകൾ

[തിരുത്തുക]

മികച്ച പുതുമുഖം :നീന (2015), ബെസ്റ്റ് ആക്ടർ (നോമിനേറ്റഡ്) :നീന (2015)

അവലംബം

[തിരുത്തുക]

https://malayalam.filmibeat.com/celebs/deepti-sati.html

  1. "MX Player's 'Only For Singles' to start streaming from 28 June". Times of India. 24 June 2019.