Jump to content

ദ ഫ്രഞ്ച് കണക്ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ഫ്രഞ്ച് കണക്ഷൻ
പ്രമാണം:TheFrenchConnection.jpg
Theatrical release poster
സംവിധാനംWilliam Friedkin
നിർമ്മാണംPhilip D'Antoni
തിരക്കഥErnest Tidyman
ആസ്പദമാക്കിയത്The French Connection
by Robin Moore
അഭിനേതാക്കൾ
സംഗീതംDon Ellis
ഛായാഗ്രഹണംOwen Roizman
ചിത്രസംയോജനംGerald B. Greenberg
സ്റ്റുഡിയോPhilip D'Antoni Productions
വിതരണം20th Century Fox
റിലീസിങ് തീയതി
  • ഒക്ടോബർ 9, 1971 (1971-10-09) (United States)
രാജ്യംUnited States
ഭാഷ
ബജറ്റ്US$2.2 million[1]
സമയദൈർഘ്യം104 minutes[2]
ആകെ
  • US$51.7 million[3]
  • US$75 million (rentals)[4]

ദ ഫ്രഞ്ച് കണക്ഷൻ, വില്യം ഫ്രീഡ്കിൻ സംവിധാനം ചെയ്ത 1971 ലെ ഒരു അമേരിക്കൻ ക്രൈം ത്രില്ലർ ചലച്ചിത്രമാണ്.  റോബിൻ മൂറിന്റെ ‘ദ ഫ്രഞ്ച് കണക്ഷൻ : എ ട്രൂ അക്കൌണ്ട് ഓഫ് കോപ്സ്, നർക്കോട്ടിക്സ് ആന്റ് ഇന്റർനാഷണൽ കോൺസ്പിറസി’ എന്ന 1969 ലെ നോൺ-ഫിക്ഷൻ നോവലിനെ അവലംബമാക്കി ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഏണസ്റ്റ് ടിഡിമാൻ ആയിരുന്നു. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിലെ കുറ്റാന്വേഷകരായ ജിമ്മി "പോപ്പീ" ഡോയിലെ, ബഡ്ഡി "ക്ലൌഡി" റൂസ്സോ എന്നിവരുടെ കഥ പറയുന്ന ഈ ചിത്രത്തിലെ യഥാർത്ഥ ജീവിത പ്രതിരൂപങ്ങൾ നാൽകോട്ടിക്സ് ഡിറ്റക്റ്റീവ് എഡ്ഡി ഏഗൻ, സോനി ഗ്രോസോ എന്നിവരാണ്. ഇവർ  ചേർന്ന് സമ്പന്നനായ ഫ്രഞ്ച് ഹെറോയിൻ കടത്തുകാരൻ അലയിൻ ചർനിയറെ പിന്തുടരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജീൻ ഹാക്ക്മാൻ എന്ന നടൻ പോപേയെ വെള്ളിത്തിരയിൽ അവതിരിപ്പിച്ചപ്പോൾ റോയ് ഷെയ്ഡർ ക്ലൌഡിയേയും ഫെർണാണ്ടോ റേ ചാർണിയറേയും യഥാക്രമം അവതരിപ്പിച്ചു.  ടോണി ലോ ബിയാൻകോയും മാർസെൽ ബോസ്സുഫിയും ചിത്രത്തിലെ താരങ്ങളായിരുന്നു. ഒരു നൈറ്റ് ക്ലബ്ബ് സീനിൽ ‘ദ ത്രീ ഡിഗ്രീസ്’ എന്ന അമേരിക്കൻ വനിതാ ഗാനമേള ട്രൂപ്പിനേയും എടുത്തു കാണിക്കുന്നു.

1968 ൽ MPAA ഫിലിം റേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കപ്പെട്ടതിനു ശേഷം മികച്ച ചിത്രത്തിനുള്ള അക്കാഡമി അവാർഡു ലഭിച്ച ആദ്യത്തെ R-റേറ്റുചെയ്യപ്പെട്ട സിനിമയാണിത്.  മികച്ച നടൻ (ഹാക്മാൻ), മികച്ച സംവിധായകൻ (ഫ്രീഡ്കിൻ), മികച്ച ഫിലിം എഡിറ്റിംഗ്, മികച്ച തിരക്കഥ (ടിഡിമാൻ) എന്നിവയ്ക്കുള്ള അക്കാദമി പുരസ്കാരം ഇതിനു ലഭിച്ചു. അതോടൊപ്പം മികച്ച സഹനടൻ (ഷെയ്ഡർ), മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദ മിശ്രണം എന്നിവയ്ക്ക് പുരസ്കാര നാമനിർദ്ദേശവും ചെയ്യപ്പെട്ടു.  ഈ ചിത്രം ഡിടിമാന് ഒരു ഗോൾഡൻ ഗ്ലോബ് അവാർഡു നാമനിർദ്ദേശം, ഒരു റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡ്, ഒരു എഡ്ഗാർ അവാർഡ് എന്നിവ ഈ ചിത്രത്തിന്റെ തിരക്കഥ അർഹനാക്കിയിരുന്നു. 1975 ൽ ഈ ചിത്രത്തിന് അനുബന്ധമായി പുറത്തിറങ്ങിയ ‘ഫ്രഞ്ച് കണക്ഷന് II’ എന്ന ചിത്രത്തിൽ ജീൻ ഹക്മാൻ, ഫെർണാണ്ടോ റേ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ചിരുന്നു.

അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 1998-ലും 2007-ലും മികച്ച അമേരിക്കൻ സിനിമകളുടെ പട്ടികയിൽ ഈ ചിത്രത്തെ ഉൾപ്പെടുത്തിയിരുന്നു. 2005-ൽ "സാംസ്കാരികമായി, ചരിത്രപരമായി, അഥവാ സൗന്ദര്യപരമായി" ഈ ചിത്രത്തിനുള്ള പ്രാധാന്യം കണക്കിലെടുത്ത് ലൈബ്രറി ഓഫ് കോൺഗ്രസിനാൽ അമേരിക്കൻ ഐക്യനാടുകളിലെ നാഷണൽ ഫിലിം രജിസ്ട്രിയിൽ സൂക്ഷിക്കേണ്ട ചിത്രമായി ഇതു തെരഞ്ഞെടുത്തിരുന്നു.

കഥാസന്ദർഭം

[തിരുത്തുക]

ഫ്രാൻസിലെ മാർസെയില്ലെ എന്ന സ്ഥലത്ത് ഒരു ഫ്രഞ്ച് ക്രിമിനലും ലോകത്തിലെ ഏറ്റവും വലിയ ഹെറോയിൻ കള്ളക്കടത്തു വ്യാപാരിയുമായ അലൈൻ ചാർണിയറെ ഒരു രഹസ്യപ്പോലീസുകാരൻ  പിന്തുടരുന്നു. ചാർണിയറുടെ വാടകക്കൊലയാളിയായ പിയർ നിക്കോളിയാൽ ഈ രഹസ്യ പോലീസുകാരൻ കൊല്ലപ്പെടുന്നു. ന്യൂയോർക്കിലേയ്ക്കു ബൊട്ടുവഴി സഞ്ചരിക്കുവാൻ ഉദ്യമിക്കുന്ന  ഫ്രഞ്ച് ടെലിവിഷൻ രംഗത്തെ പ്രമുഖ വ്യക്തിത്വവും ബഹുമാന്യനുമായ ഹെന്റി ഡെവെറിയാക്സ് എന്ന സുഹൃത്തിന്റെ കാറിൽ ഒളിപ്പിച്ച് ഏകദേശം 32 മില്ല്യൺ ഡോളർ വിലമതിക്കുന്ന ഹെറോയിൻ അമേരിക്കയിലേക്കു കടത്തുവാൻ ചാർണിയർ ശ്രമിക്കുന്നു.

ന്യൂയോർക്ക് നഗരത്തിലെ ബ്രൂൿലിനിൽ അപസർപ്പകരായ ജിമ്മി “പോപ്പി” ഡോയിലെ, ബഡ്ഡി “ക്ലൌഡി”റൂസ്സോ എന്നിവർ ഒരു രഹസ്യ ഉപരോധവും നിരീക്ഷണം നടത്തുന്നതിനിടെ ഒരു ബാറിൽ മയക്കു മരുന്ന് ഇടപാടുകൾ നടക്കുന്നതായി കണ്ടെത്തുകയും ക്ലൌഡി ഉടനടി അറസ്റ്റു രേഖപ്പെടുത്താനായി അവിടേയ്ക്കു ചെല്ലുന്നു. ഒരു ഹ്രസ്വമായ പിന്തുടരലിനുശേഷം പിടിയിലായ അയാളെ അപസർപ്പകർ ചോദ്യം ചെയ്യുകയും അയാളുടെ മയക്കുമരുന്നുബന്ധം അവരുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുകയും ചെയ്യുന്നു.

പിന്നീട്, പോപ്പിയും ക്ലൌഡിയും ന്യൂയോർക്ക് നഗരത്തിലെ ഒരു നൈറ്റ് ക്ലബ്ബായ കൊപ്പക്കാബനയിലേയ്ക്ക് മദ്യം കഴിക്കുവാനായി പോകുന്നു.  അവിടെ ‘ദ ത്രീ ഡിഗ്രീസ്’ വനിതാ ഗാനട്രൂപ്പിന്റെ  ജിമ്മി വെബ്ബ് രചിച്ച "ഏവരിബഡി ഗെറ്റ്സ് ടു ഗോ ടു ദ മൂൺ" എന്ന ഗാനത്തിന്റെ പ്രകടനം അവർക്ക് ഉയർന്ന മാനസിക ഊർജ്ജക്ഷമത നൽകുന്നു. സാൽവറ്റോർ “സാൽ” ബോക്കയും അയാളുടെ യുവതിയായി ഭാര്യയും  മയക്കുമരുന്നുകളിൽ ഏർപ്പെട്ടിരുന്ന കുറ്റവാളികൾക്ക് ആതിഥ്യം നൽകുന്നത്  ശ്രദ്ധിക്കുന്നു. അവർ ദമ്പതികളെ പിടികൂടാൻ തീരുമാനിക്കുന്നു. ഒരു ചെറു ഭക്ഷശാല നടത്തുന്ന ബോക്കാസ് ദമ്പതികൾക്ക് ക്രിമിനൽ റെക്കോർഡ് ഉണ്ടെന്നു മനസ്സിലാക്കുന്നു. ഇവർ ചില തരത്തിലുള്ള ക്രിമിനൽ പ്രവർത്തനത്തിൽ മുമ്പ് ഏർപ്പെട്ടിരുന്നതായി അപസർപ്പകർ സംശയിക്കുന്നു. ബോക്കാസ് ദമ്പതിമാരും മയക്കു മരുന്ന് അധോലോകത്തെ പ്രധാനിയായ അഭിഭാഷകൻ ജോയൽ വെയ്ൻസ്റ്റോക്കിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണി അവർ അന്വേഷിച്ചു കണ്ടെത്തുന്നു.

അടുത്ത രണ്ടു ആഴ്ചകളിൽ ന്യൂയോർക്ക് പ്രദേശത്ത് വൻതോതിൽ ഹെറോയിൻ ചരക്കുകൾ എത്തുന്നുവെന്നുള്ള വിവരം ചാരന്മാരിൽനിന്നു അന്വേഷകർ മനസ്സിലാക്കുന്നു. ബോക്കാസുകളുടെ ഫോണുകൾ ചോർത്തപ്പേടേണ്ടതാണെന്നുള്ള തങ്ങളുടെ നിഗമനം സൂപ്പർവൈസറായ വാൾട്ട് സിമോൺസനെ അപസർപ്പകർ ബോധ്യപ്പെടുത്തുന്നു . അധിക വിവരങ്ങൾ ലഭിക്കുന്നതിന് അവർ നിരവധി ഉപായങ്ങളാണ് പ്രയോഗിക്കുന്നത്.  മൽഡെറിഗ് എന്ന മറ്റൊരു ഫെഡറൽ ഏജന്റ് നടത്തിയ അന്വേഷണത്തിൽ പോപ്പിയും ക്ലൌഡിയും സഹകരിക്കുന്നു.

ഡെവെറ്യൂക്സിന്റെ വാഹനം ന്യയോർക്ക് നഗരത്തിൽ എത്തിച്ചതിനു ശേഷം വെയിൻസ്റ്റോക്കിന്റെ രസതന്ത്രജ്ഞൻ ഹെറോയിന്റെ ഒരു സാമ്പിളിൽ പരിശോധന നടത്തുകയും താൻ ഇന്നേയ്ക്കു കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ശുദ്ധമായ ഹെറോയിനാണിതെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഈ ഇടപാടിൽ  അര മില്ല്യൺ ഡോളർ നിക്ഷേപത്തിൽ ഏകദേശം 32 മില്ല്യൻ ഡോളറിന്റെ ലാഭം നേടാൻ സാധിക്കുമെന്ന് അയാൾ പ്രമാണീകരിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് ഇടപാടു നടത്തമെന്ന ബോക്കയുടെ അസഹിഷ്ണുത  ഫ്രാൻസിലേയ്ക്ക് തിരികെ വരണമെന്നുള്ള ചാർണിയറിന്റെയും ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.  അതേസമയം കള്ളക്കടത്തിൽ കൂടുതൽ പരിചയസമ്പന്നനായ വെയിൻസ്റ്റോക്ക് ക്ഷമയോടെ കാത്തിരിക്കുവാൻ അവരിൽ പ്രേരണ ചെലുത്തിക്കൊണ്ടിരുന്നു, എന്തന്നാൽ  ബോക്കകളുടെ ഫോണുകൾ ചോർത്തുന്ന വിവരവും അവർ അന്വേഷണം പരിധിയുടെ ഉള്ളിലാണെന്നുമുള്ള വിവരം അയാൾക്ക് മണത്തറിഞ്ഞിരുന്നു.  

ന്യൂയോർക്കിൽ എത്തുന്നതുമുതൽ  താൻ പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്നുള്ള വിവരം തിരിച്ചറിയുന്ന ചാർണിയർ  മടങ്ങിപ്പോകുന്ന സബ്‍വേ ഷട്ടലിൽ പോപ്പെയെ പറ്റിച്ചു രക്ഷപെടുന്നു.   പിടികൂടപ്പെടാതെയിരിക്കുവാൻ  സാൽ ബോക്ക വാഷിംഗ്ടൺ ഡി.സിയിൽവച്ച് ചാർണിയറുമായി കണ്ടുമുട്ടുന്നു. പോലീസിനെ ഒഴിവാക്കാനുള്ള സമയം അയാളോടു ബോക്കാ ചോദിക്കുന്നു. എന്നാൽ ഫ്രാൻസിലേയക്കു എത്രയും പെട്ടെന്നു മടങ്ങാനുള്ള വ്യഗ്രതയിൽ ഈ ഇടപാട് എത്രയും പെട്ടെന്നു അവസാനിപ്പിക്കുവാനാണ് ചാർണിയർ ആഗ്രഹിക്കുന്നത്. ന്യൂയോർക്കിലേക്കുള്ള മടക്കത്തിൽ പോപ്പേയെ വധിക്കുവാനുള്ള ഒരു  നിർദ്ദേശം നിക്കോളി മുന്നോട്ടുവയക്കുന്നുവെങ്കിലും പോപ്പിയ്ക്കു പകരം കൂടുതൽ അപകടകാരിയായ മറ്റൊരു പോലീസുകാരൻ പകരം എത്തുമെന്നറിയാവുന്ന ചാർണിയർ ഇതിനെ എതിർക്കുന്നു.  

താമസിയാതെ, ഡോയിലെയുടെ അപ്പാർട്ടമെന്റ് കോംപ്ലക്സിനു മുകളിൽനിന്ന്  അദ്ദേഹത്തെ വെടിവച്ചു കൊല്ലുവാനുള്ള നിക്കോളിയുടെ ഒരു ഉദ്യമം പരാജയപ്പെടുന്നു. പോപ്പി രക്ഷപെടുവാനുദ്യമിച്ച ഒളിവെടിക്കാരനെ പിന്തുടരുന്നു. ഗ്രേവ്‍്സ്എന്റിൽ, ബേ 50 സ്ടീറ്റ് സ്റ്റേഷനിലെ ഉയരത്തിലൂടെ കുതിക്കുന്ന ഒരു ട്രെയിനിൽ അയാൾ കയറിപ്പറ്റുന്നു. ഡോ ഡോയിലെ  ഒരു കാറിൽ കയറിപ്പറ്റുകയും സ്റ്റിൽവെൽ അവന്യൂവിലൂടെ അയാളെ പിന്തുടരാനുമുള്ള നിർദ്ദേശം നൽകി.  തന്നെ പിന്തുടരുന്നുവെന്നു തിരിച്ചറിഞ്ഞ നിക്കോളി, കാരിയേജുകളിൽ കാരിയേജുകളിലേയ്ക്കു മുന്നേറുകയും മദ്ധ്യേ ഇടപെടാനെത്തിയ പോലീസുകാരനെ വെടിവയ്ക്കുകയും ഡ്രൈവറെ ഹൈജാക്ക് ചെയ്യുകയുമുണ്ടായി.  തോക്കിൻ കുഴലി‍ൽ നിർത്തപ്പെട്ട് ഡ്രൈവറോട് അടുത്ത സ്റ്റേഷനിലേയ്ക്ക്  നേരിട്ട് ട്രെയിനോടിക്കുവാൻ അയാൾ നിർദ്ദേശിക്കുന്നു.  അതിനിടെ തന്റെ  വളരെ അടുത്തു നിൽക്കുന്ന ട്രെയിൻ കണ്ടക്ടറെ അയാൾ വെടിവയ്ക്കുകയും ചെയ്യുന്നു. അടിയന്തര ട്രാക്ക് സൈഡ് ബ്രേക്കിന്റെ ഉപയോഗത്താലുണ്ടായ ആഘാതത്തിൽ കൊലയാളി ഒരു ഗ്ലാസ് വിൻഡോയ്ക്കു നേരെ വലിച്ചെറിയപ്പെട്ടു.  പോപ്പെയെ കയറ്റികൊണ്ടുവന്ന കാർ ഇതിനിടെ തകർന്നിരുന്നു. ഓടിക്കിതച്ച് എത്തിയ പോപ്പെ കൊലയാളി  പ്ലാറ്റ്ഫോമിൽ നിന്ന് ഇറങ്ങുന്നത് കണ്ടു.  പോപ്പിയെ കണ്ട അയാൾ ഓടി ഓടി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ഒറ്റ വെടിയ്ക്കു തന്നെ പോപ്പെ അയാളെ വധിച്ചു.

ദീർഘമായ ഒരു ഉപരോധത്തിൽ പോപ്പി, ഡെവെറിയാക്സിന്റെ ലിങ്കൺ കാർ കസ്റ്റഡിയിലെടുക്കുന്നു. പോലീസിൽ ഗാരേജിലെത്തിച്ച വാഹനം കഷണങ്ങളാക്കി മാറ്റി ഒളിപ്പിച്ച മയക്കുമരുന്നുകൾ തിരയുന്നു. എന്നാൽ യാതൊന്നും കണ്ടെത്തുവാൻ സാധിച്ചില്ല. ‍ വാഹനത്തിന്റെ ഷിപ്പിംഗ് ഭാരം നിർമ്മാതാക്കളുടെ രേഖപ്പെടുത്തൽപ്രകാരമുള്ള 120 പൗണ്ടിനേക്കാൾ കൂടുതലാണെന്നുള്ള കാര്യം ക്ലൌഡി വ്യക്തമാക്കുന്നു. വ്യാജച്ചരക്ക്  ഇപ്പോഴും കാറിൽത്തന്നെയുണ്ടാകുമെന്ന് അവർ മനസ്സിലാക്കുന്നു. ഇത്തവണ അവർ കാറിന്റെ റോക്കർ പാനലുകൾ നീക്കം ചെയ്യുകയും അതിൽ ഗോപ്യമാക്കി വെച്ചിരിക്കുന്ന ഹെറോയിന്റെ പൊതികൾ കണ്ടെത്തുകയും ചെയ്യുന്നു. ഉളിവിടം കണ്ടെത്തിയതിനേത്തുടർന്ന് പോലീസ് കാറിനെ അതിന്റെ യഥാർത്ഥ അവസ്ഥയിലേക്ക് തിരിച്ചെത്തിക്കുകയും, ഡെവെറിയാക്സിന് തിരിച്ചു കൊടുക്കുകയും അയാൾ ലിങ്കൺ  ചാർണിയറിന് അയച്ചു കൊടുക്കുകയും ചെയ്യുന്നു.

ചാർണിയർ വെയിൻസ്റോക്കുമായി കണ്ടുമുട്ടുന്നതിനായി വാർഡ്സ് ദ്വീപിലുള്ള ഒരു പഴയ ഫാക്ടറിയിലേയ്ക്ക് കാറോടിക്കുന്നു. അവിടെ ഏകദേശം ഒരു ഡസനോളം മറ്റ് ആളുകളും മയക്കുമരുന്നിന്റെ ഇടപാടുകൾ നടത്തുന്നു. ചാർണിയർ കാറിന്റെ റോക്കർ പാനലുകൾ അഴിച്ചുമാറ്റുകയും വെയിൻസ്റ്റോക്കിന്റെ കെമിസ്റ്റ് അതിലൊരു ബാഗ് കൂലങ്കുഷമായി പരിശോധിക്കുകയും മരുന്നിന്റെ ഗുണനിലവാരത്തെ അടിവരയിട്ടുറപ്പിക്കുകയും ചെയ്തു. ചാർണിയർ മയക്കുമരുന്നു ബാഗുകൾ പാനലിനടിയിൽനിന്നു എടുക്കുകയും പകരമായി ലഭിച്ച പണം ഫ്രാൻസിലേയ്ക്കു തിരിച്ചു പോകുമ്പോൾ കൊണ്ടുപോകുവാനായി ജങ്ക് കാറുകളുടെ ഒരു ലേലത്തിൽ വാങ്ങിയ മറ്റൊരു കാറിന്റെ റോക്കർ പാനലുകളുടെ അടിയിൽ പണം മറച്ചുവെയ്ക്കുകയും  ചെയ്തു.

അവരുടെ ഇടപാട് പൂർത്തിയായതോടെ, ചർനിയിയർ, സാൽ എന്നിവർ ലിങ്കണിൽ കയറി ഓടിച്ചുപോയെങ്കിലും പോപ്പെ ഡോയ്ലിയുടെ നേതൃത്വത്തിലുള്ള വലിയ സംഘം പോലീസുകാർ റോഡിലുണ്ടാക്കിയ തടസ്സത്തിൽ ഇടിക്കുകയും ചെയ്തു.  പോലീസുകാർ പണ്ടകശാലയിലേയ്ക്കു തിരിച്ചോടിപ്പോയ ലിങ്കണെ പിന്തുടരുകയും വെടിവയ്പ്പിനിടയിൽ സാൽ കൊല്ലപ്പെടുകയും മറ്റു കുറ്റവാളികളിൽ ഭൂരിപക്ഷവും കീഴടങ്ങുകയും ചെയ്തു.

പഴയ പണ്ടകശാലയിലേക്ക് രക്ഷപെട്ട ചാർണിയറെ പോപ്പി പിന്തുടരുന്നു. ഇതിൽ ക്ലൌഡിയും സഹകരിക്കുന്നു. അൽപം ദൂരെയായിക്കണ്ട അവ്യക്തമായ നിഴലിനുനേരേ മുന്നറിയിപ്പോടെ പോപ്പി നിറയൊഴിക്കുന്നു. എന്നാൽ ചാർണിയർക്കു പകരം വെടിയേറ്റു  കൊല്ലപ്പെടുന്നത് മൾഡെറിഗ് ആണ്. ചാൻനിയറെ ഉറപ്പായും തങ്ങൾക്കു പിടിക്കാൻ കഴിയുമെന്ന്ം പോപ്പി ക്ലൌണിയോടു പറയുന്നു.   തന്റെ തോക്കിൽ തിര നിറച്ചതിനുശേഷം പോപ്പി മറ്റൊരു മുറിയിലേയ്ക്കു കയറിപ്പോകുകയും ഏതാനും നിമിഷങ്ങൾക്കുശേഷം ഒരു വെടിയൊച്ച കേൾക്കുകയും ചെയ്യുന്നു.

ജോയെൽ വെയ്ൻസ്റ്റോക്കിൽ കുറ്റം ആരോപിക്കപ്പെട്ടുവെങ്കിലും  വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ കേസ് തള്ളപ്പെട്ടു. ആൻജി ബോകയുടെ ഈ ഇടപാടിലെ കുറ്റം അവ്യക്തമായിരുന്നു. ലോവു ബോകക്ക് ഒരു ലഘു തടവുശിക്ഷ ലഭിച്ചു. ഗൂഢാലോചനയിൽ പങ്കെടുത്തതിന്റെ പ്രായശ്ചിത്തമായി ഡെവറ്യൂക്സിന് നാലു വർഷം ഒരു ഫെഡറൽ ജയിലിൽ സേവനമനുഷ്ടിക്കുകയെന്ന നല്ലനടപ്പിനുള്ള ശിക്ഷയാണു ലഭിച്ചത്.  ചാർണിയർ ഒരിക്കലും പിടിക്കപ്പെട്ടില്ല. പോപ്പിയും, ക്ലൌഡിയും നാർക്കോട്ടിക്സ് ഡിവിഷനിൽ നിന്നും മാറ്റപ്പെടുകയും മുൻജോലിയിൽ  വീണ്ടും പുനർനിയമിക്കപ്പെടുകയും ചെയ്തു.

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "The French Connection". The Numbers. Retrieved 17 June 2018.
  2. "THE FRENCH CONNECTION (18)". British Board of Film Classification. Retrieved 17 June 2018.
  3. "The French Connection, Box Office Information". Box Office Mojo. Retrieved January 29, 2012.
  4. Solomon, Aubrey (1989). Twentieth Century Fox: A Corporate and Financial History. Lanham, Maryland: Scarecrow Press, p. 167, ISBN 978-0-8108-4244-1.