Jump to content

പഞ്ചാബി ബത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഞ്ചാബി ബത്തി എന്നത് പഞ്ചാബിൽ ഉപയോഗിക്കുന്ന ഒരുതരത്തിലുള്ള അടുപ്പാണ്(ഉണക്കാനോ ചൂടാക്കാനോ ഉളള അറ.[1]ബത്തി, എന്നത് മസോനറി ഓവനിനോട് സാമ്യമുള്ളതാണ്.

നിർമ്മാണം

[തിരുത്തുക]

പരമ്പരാഗതമായ പഞ്ചാബി ബത്തി അവിടെ നിർമ്മിച്ചിരുന്നത് താഴെ പറയുംവിധമാണ്:മണ്ണിൽ ഒരു കുഴികുഴിക്കുന്നു, അതിന്റെയടിയിൽ പുകയ്ക്ക് രക്ഷപ്പെടാനായി സിലിണ്ടർ ആകൃതിയുണ്ടാക്കുന്നു[2].ആ ദ്വാരത്തിന്റെ വശങ്ങൾ പിന്നീട് മണ്ണുകൊണ്ട് അടയ്ക്കുന്നു, അതിനുശേഷം അതിനുചുറ്റും ഒരു മതിലുപോലെ നിർമ്മിക്കുന്നു, ബത്തിയുടെ ഒരുവശത്ത് മരങ്ങൾ കത്തിക്കാനായി ഇടാനായി ഒരു ദ്വാരം ബാക്കിവച്ചിട്ടുണ്ട്, മുളയും, ഇലകളുമാണ് കത്തിക്കാനായി ഉപയോഗിക്കുന്നത്[3]. ബത്തിയുടെ മുകൾ വശം ഒരു ലോഹ തകിടുകൊണ്ട് മൂടുവാൻ ബാക്കിവയ്ക്കുന്നു, അതിന് താഴെ മണലും നിറക്കുന്നു, കൂടുതൽ ചൂട് സംഭരിക്കാനാണ് അങ്ങനെ ചെയ്യുന്നത്.പഞ്ചാബ് രീതിയിലെ ചോളവും, അരിമണിയുമൊക്കെ ബത്തിയിലൂടെ പുഴുങ്ങിയെടുക്കുന്നത് വളരെ രുചികരമായ ഭക്ഷണമാണ്.ഈ പുഴുങ്ങിയെടുത്ത അരിമണികൾ ശർക്കര ചേർത്ത് യോജിപ്പിക്കാറുണ്ട്.[3]

പ്രാചീന ബത്തിയുടെ രൂപത്തിലുള്ള ഇരുമ്പുതകിടുകൊണ്ടു നിർമ്മിച്ച ഒരു ബത്തി.

മുമ്പ് എല്ലാ ഗ്രാമങ്ങളിലും ഓരോ പഞ്ചാബി ബത്തികളുണ്ടായിരുന്നു.[4] പക്ഷെ ഈ പാരമ്പര്യം ഇക്കാലത്ത് മെല്ലെമെല്ലെ ക്ഷയിച്ചുവരികയാണ്.[3]

പൊതുവായ കാര്യങ്ങൾ

[തിരുത്തുക]

ബത്തി കൂടുതലും, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് കൂടുതൽ ഉപയോഗിച്ചിരുന്നത്.

രാജസ്ഥാനിലെ പരമ്പരാഗതമായ ബത്തി എന്നത് ഉള്ളിലേക്ക് ഭക്ഷണം വച്ച് വേവിക്കുന്ന രീതിയിലുള്ളതായിരുന്നു.[5]


മറ്റു തരത്തിലുള്ള ബത്തി എന്നത് മുകൾ വലുതായ വെളിയിൽ തന്നെ പാചകം ചെയ്യാനാവുന്ന തരത്തിലുള്ള ബത്തികളാണ്.[6]

ഇതും കാണുക

[തിരുത്തുക]
  1. Photo of a Punjabi bhathi
  2. Punjabi bhathi
  3. 3.0 3.1 3.2 Alop ho riha Punjabi virsa byHarkesh Singh Kehal Pub Lokgeet Parkashan ISBN 81-7142-869-X
  4. Punjabi bhathi
  5. The Hindu Mohammed Iqbal 14 10 2012
  6. "Traditional stoves". Archived from the original on 2016-10-28. Retrieved 2016-07-28.