പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം
പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പാലക്കാട് |
Established | 1973 |
ഏറ്റവും അടുത്ത നഗരം | 45 കി.മി. പൊള്ളാച്ചി, തമിഴ്നാട് |
Governing Body: | Kerala Forest Dept. |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
285 km² (110 sq mi) • 600 m (1,969 ft) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
• 2,300 mm (90.6 in) • 32 °C (90 °F) • 15 °C (59 °F) |
വെബ്‌സൈറ്റ് | http://www.parambikulam.org |
10°23′00″N 76°42′30″E / 10.38333°N 76.70833°E
കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം. പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി ഈ വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലിപ്പ് പറമ്പികുളത്തിനടുത്താണ്. തൂണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്.
ആനകളുടെ താവളം എന്നതിനു ഉപരി കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും ചുരുക്കം കടുവകൾ, പുള്ളിപ്പുലികൾ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. മുൻകൂർ അനുവാദം വാങ്ങിയാൽ വനത്തിൽ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം ഇവിടെയുള്ള തൂണക്കടവ് എന്ന സ്ഥലത്താണ്.
2010 ഫെബ്രുവരി 19-ന് ഈ വന്യജീവികേന്ദ്രം, കേരളത്തിലെ രണ്ടാമത്തെ കടുവാസംരക്ഷണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു[1]
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "പറമ്പിക്കുളം കടുവാ സങ്കേതം യാഥാർഥ്യമായി" (html). മാധ്യമം ഓൺലൈൻ. 2010 ഫെബ്രുവരി 20. Retrieved 2010 ഫെബ്രുവരി 20.
രാജ്യത്തെ 38ാമത്തെയും കേരളത്തിലെ രണ്ടാമത്തെയും കടുവാ സങ്കേതമായ പറമ്പിക്കുളം ടൈഗർ റിസർവ് യാഥാർഥ്യമായി.
{{cite web}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
[തിരുത്തുക]- http://www.parambikulam.org/mammals.htm
- എക്സ്പ്രസ്സ്ബസ്സിൽ[പ്രവർത്തിക്കാത്ത കണ്ണി]
- Pages using gadget WikiMiniAtlas
- Pages using the JsonConfig extension
- Articles with dead external links from ജനുവരി 2023
- പാലക്കാട് ജില്ലയുടെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ
- പാലക്കാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ
- കേരളത്തിലെ വന്യജീവി സംരക്ഷണകേന്ദ്രങ്ങൾ
- ഇന്ത്യയിലെ കടുവ സംരക്ഷിത പ്രദേശങ്ങൾ
- പശ്ചിമഘട്ടത്തിലെ വന്യജീവി സങ്കേതങ്ങൾ
- പാലക്കാട് ജില്ലയുടെ ഭൂമിശാസ്ത്രം