പി. ഗംഗാധരൻ നായർ
പി. ഗംഗാധരൻ നായർ | |
---|---|
ജനനം | 1922 |
മരണം | 2008 നവംബർ 21 [1] തിരുവനന്തപുരം |
തൂലികാ നാമം | റേഡിയോ അങ്കിൾ |
തൊഴിൽ | നാടകകൃത്ത്, ഗാനരചയിതാവ്, ഗായകൻ, റേഡിയോ കലാകാരൻ, നടൻ |
ദേശീയത | ഇന്ത്യ |
കുട്ടികൾ | മൂന്നാണ്മക്കളും ഒരു മകളും |
മലയാള നാടകകൃത്തും, ആൾ ഇന്ത്യ റേഡിയോയിൽ ബാലലോകം എന്ന പരിപാടി അവതരിപ്പിച്ചിരുന്നയാളുമായിരുന്നു പി. ഗംഗാധരൻ നായർ. 1922-ലാണ് ഇദ്ദേഹം ജനിച്ചത്[1]. 1949-ലായിരുന്നു ഇദ്ദേഹം ആൾ ഇന്ത്യ റേഡിയോയിൽ ചേർന്നത്. നാലു പത്റ്റാണ്ടോളം അവിടെ ജോലി ചെയ്തു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മുഖാമുഖം എന്ന ചലച്ചിത്രത്തിലെ പ്രധാന വേഷത്തിൽ അഭിനയിച്ചത് ഇദ്ദേഹമായിരുന്നു [1]. 2008 നവംബർ 21-ന് തിരുവനന്തപുരത്തുവച്ച് അന്തരിച്ചു.
കലാജീവിതം
[തിരുത്തുക]ന്യൂസ്പേപ്പർബോയ് എന്ന ചലച്ചിത്രമുൾപ്പെടെ പല ചിത്രങ്ങൾക്കും അദ്ദേഹം ഗാനരചന നിർവഹിച്ചിട്ടുണ്ട്. സിനിമയിൽ പിന്നണിഗാനങ്ങൾ പാടുകയും സംഭാഷണരചന നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുമുണ്ട്.[2]
പുരസ്കാരങ്ങൾ
[തിരുത്തുക]റേഡിയോ നാടകങ്ങൾ സംവിധാനം ചെയ്യുന്നതിനും അഭിനയത്തിനും അദ്ദേഹത്തിന് പല പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. അദ്ദേഹം രചിച്ച യു.ഡി. ക്ലാർക്ക് എന്ന നാടകത്തിന്1969-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [1][3].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 ഔട്ട്ലുക്ക് ഇന്ത്യ.കോം[പ്രവർത്തിക്കാത്ത കണ്ണി] ആക്ടർ, പ്ലേറൈറ്റ് ഗംഗാധരൻ നായർ ഡെഡ്.
- ↑ http://www.malayalasangeetham.info/displayProfile.php?category=actors&artist=P%20Gangadharan%20Nair&cl=1
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)
- Pages using the JsonConfig extension
- Articles with dead external links from ഒക്ടോബർ 2022
- CS1 errors: redundant parameter
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Pages using Infobox writer with unknown parameters
- 1922-ൽ ജനിച്ചവർ
- 2008-ൽ മരിച്ചവർ
- നവംബർ 21-ന് മരിച്ചവർ
- കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- മലയാളനാടകകൃത്തുക്കൾ
- മലയാളചലച്ചിത്രപിന്നണിഗായകർ
- മലയാളചലച്ചിത്രഗാനരചയിതാക്കൾ