Jump to content

പ്രദീപ് സോമസുന്ദരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രദീപ് സോമസുന്ദരൻ
ജനനം (1967-01-26) 26 ജനുവരി 1967  (57 വയസ്സ്)
കലാലയംഭാരതിദർശൻ സർവ്വകലാശാല[1]
തൊഴിൽ
  • ഗായകൻ
  • രചയിതാവ്‌
  • സംഗീത സംവിധായകൻ
  • അധ്യാപകൻ
സജീവ കാലം1993–ഇതുവരെ
ജീവിതപങ്കാളി(കൾ)രഞ്ജിനി പ്രദീപ്
കുട്ടികൾ2
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)വോക്കൽസ്
ലേബലുകൾ
  • East Coast Audios
  • HMV

പ്രദീപ് സോമസുന്ദരൻ ചലചിത്രഗാനരംഗത്തും സംഗീത ആൽബങ്ങളിലും കർണ്ണാട സംഗീതത്തിലും ശ്രദ്ധേയനായ ഗായകനാണ്. തൃശൂർ ജില്ലയിൽ പൂത്തോളിൽ താമസിക്കുന്നു. 1996ലെ മേരി ആ‍വാസ് സുനോ എന്ന ദൂരദർശൻ ടെലിവിഷൻ പരിപാടിയിൽ ഇന്ത്യയിലെ പുതുമുഖ ഗായകരിൽ മികച്ച ഗായകനുള്ള ലതാമങ്കേഷ്ക്കർ പുരസ്ക്കാരം നേടി.ലതാ മങ്കേഷ്കർ,പണ്ഡിത് ജസ് രാജ്,മന്നാഡെ,ഭൂപൻ ഹസാരിക എന്നിവരുടെ നിർണയത്തിലാണ് ഈ പരിപാടി നടന്നത്. ലിനക്സ്,സ്വതന്ത്രസോഫ്റ്റ്‌വേർ രംഗത്തും പ്രവർത്തിക്കുന്ന പ്രദീപ് ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള വടക്കഞ്ചേരി അപ്ലൈഡ് സയൻസ് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗം തലവനാണ്.

സംഗീത സപര്യ

[തിരുത്തുക]

1967 ജനുവരി 26-നു തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് നെല്ലുവായ് എന്ന ഗ്രാമത്തിൽ ജനിച്ചു. പന്ത്രണ്ടാം വയസ്സിൽ സംഗീതാഭ്യസനം ആരംഭിച്ച പ്രദീപ് 16-ആം വയസ്സിൽ പരിപാടികൾ അവതരിപ്പിച്ചു തൂടങ്ങി. തൃശ്ശൂർ എ ഗോപാലനടക്കമുള്ള ഗുരുക്കന്മാരിൽ നിന്നും സംഗീത പരിശീലനം നേടിയ പ്രദീപ് ആകാശവാണിയുടേയും ദൂരദർശന്റേയും ഗ്രേഡുള്ള ആർട്ടിസ്റ്റുകളിലൊരാളാണ്. പതിനഞ്ചോളം സിനിമാഗാനങ്ങളും, നാൽപ്പതോളം ആൽബം ഗാനങ്ങളിലും ഇദ്ദേഹം പാടിയിട്ടുണ്ട്.1993ൽ എഴുത്തച്ഛൻ എന്ന സിനിമയിലൂടെ (സമയം മനോഹരം എന്ന ഗാനം) ചലച്ചിത്രപിന്നണിഗായകനായ പ്രദീപ് വിദേശരാജ്യങ്ങളിലടക്കം പല സംഗീത പരിപാടികളിലും പങ്കെടുക്കാറുണ്ട്. സ്വരലയ നൃത്തസംഗീതോത്സവം, ചെമ്പൈ സംഗീതോത്സവം എന്നിവ അദ്ദേഹം സ്ഥിരമായി പങ്കെടുക്കുന്ന പരിപാടികളാണ്. ഓഡിയോ ബ്ലോഗിങ്ങിലൂടെ ഇന്റർനെറ്റ് സംഗീതത്തിലും സജീവമായി വ്യാപരിക്കുന്ന ഇദ്ദേഹം ബ്ലോഗ്‌സ്വര Archived 2007-09-05 at the Wayback Machine എന്ന ഇന്റർനെറ്റിലൂടെയുള്ള സ്വതന്ത്ര സംഗീതസംഘത്തിലെ സജീവ സാന്നിദ്ധ്യമാണു്.

അവാർഡുകൾ

[തിരുത്തുക]
  • 1991 ആകാശവാണിയുടെ ദേശീയതല മത്സരത്തിൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ
  • 1996 മേരി ആവാസ് സുനോ എന്ന ദേശീയതല ടെലിവിഷൻ സംഗീതമത്സരത്തിൽ ലതാമങ്കേഷ്കർ ട്രോഫി
  • 1997 ജൂനിയർ ചേം‌ബർ ഇന്റർനാഷണലിന്റെ സംഗീതത്തിലുള്ള സംഭാവനക്ക് Ten Outstanding Young Indian (TOYI) അവാർഡ്
  • 1998 മികച്ച ടെലിവിഷൻ പിന്നണിഗായകനുള്ള അവാർഡ് (എണ്ണക്കറുപ്പിന്നേഴഴക് എന്ന ഗാനത്തിന്)
  • 2005 സംഗീതത്തിനുള്ള സംഭാവനകൾക്കായുള്ള കലാരത്ന സംസ്ഥാന അവാർഡ്

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
Song Film Released by Music Director Year of Release
സമയം മനോഹരം എഴുത്ത്ച്ഛൻ എച്. എം. വി (ആർ.പി.ജി) രവീന്ദ്രൻ 1993
പെരുമത്തോടി മന്നാടിയാർ പെണ്ണിനു ചെങ്കോട്ട ചെക്കൻ അങ്കിത് ഓഡിയോ രവീന്ദ്രൻ 1996
പുണ്യം കല്യാണപ്പിറ്റേന്ന് സർഗം രവീന്ദ്രൻ 1997
മുത്തേ നിന്നേ തേടി മാനസം അങ്കിത് ഓഡിയോ ജോൺസൺ 1997
വാവാവോ മാനസം അങ്കിത് ഓഡിയോ ജോൺസൺ 1997
മോഹം മനസ്സിൽ അർജ്ജുനൻ പിള്ളയും അഞ്ചു മക്കളും സർഗം മോഹൻ സിതാര 1997
മോഹിനി എനിക്കായി മഞ്ജീരധ്വനി ജോണി സാഗരിക ഇളയരാജ 1998
സന്ധ്യാ രാഗമായി കണ്ണാടിക്കടവത്ത് ഈസ്റ്റ് കോസ്റ്റ് ഓഡിയോ ബാലഭാസ്കർ 2000
മാനവ മോചന അരുണം -- രമേഷ് നാരായൺ 2006 (റിലീസ് ചെയ്തിട്ടില്ല)

ചലച്ചിത്രേതര ഗാനങ്ങൾ

[തിരുത്തുക]
Album Language Released by Music Director Year of Release
പ്രത്യാശ 1,2,3,4 വാല്യങ്ങൾ ഹിന്ദി ധർമ്മഭാരതി ഫാ. പോൾ പൂവത്തിങ്കൽ 1994,1997,2000,2006
സംഗീതാർച്ചന മലയാളം എച്. എം. വി (ആർ.പി. ജി) ജയവിജയന്മാർ 1997
അയ്യപ്പമയം മലയാളം സർഗം സുരേഷ് & സുമ വർമ്മ 1997
പ്രദക്ഷിണം മലയാളം ഓഡിയോട്രാക്സ് കല്യാൺ ആനന്ദ് 1997
കൃപ മലയാളം ജോണി സാഗരിക ജെഴ്‌സൺ ആന്റണി 1997
സംഗീതസംഗമം മലയാളം ജോണി സാഗരിക മാക്ട ലൈവ് പ്രോഗ്രാം 1998
നിനക്കായ് മലയാളം ഈസ്റ്റ് കോസ്റ്റ് ഓഡിയോ ബാലഭാസ്കർ 1998
പൊന്നോണം മലയാളം സർഗം ഓഡിയോസ് രവീന്ദ്രൻ 1998
ദി ഗോൾഡൻ വോയ്സ് ഹിന്ദി മാരുതി ഓഡിയോസ് കവർ വെർഷൻസ് 1998
ആദ്യമായ് മലയാളം ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ബാലഭാസ്കർ 2000
ഓണപ്പീലി മലയാളം ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ബാലഭാസ്കർ 2000
അയ്യപ്പതൃപ്പാദം മലയാളം പ്രണതി ഓഡിയോസ് രവീന്ദ്രൻ പൈങ്ങോട് 2000
ഏൻ‌ജൽ മലയാളം ഏൻ‌ജൽ വിഷൻ ജോൺസൺ, ജോയ് ചെറുവത്തൂർ, ഔസേപ്പച്ചൻ 2000
എന്നെന്നും മലയാളം സത്യം ഓഡിയോസ് മനോജ് ജോർജ് 2001
ജീവൻ മലയാളം ഗ്രേസ് ക ജോയ് ചെറുവത്തൂർ 2002
കോടി പ്രണാമം പല ഭാഷകൾ ദി ആർട്ട് ഓഫ് ലിവിങ്ങ് ഇന്റർനാഷണൽ പ്രദീപ് സോമസുന്ദരൻ 2007

പുറം കണ്ണികൾ

[തിരുത്തുക]
  1. "Pradip Somasundaran - About". Facebook. Retrieved 2020-10-16.