Jump to content

ബദരിനാഥ് ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബദരിനാഥ് ക്ഷേത്രം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംബദരിനാഥ്
മതവിഭാഗംഹിന്ദുയിസം
സംസ്ഥാനംഉത്തരഖണ്ട്
രാജ്യംഇന്ത്യ
സ്ഥാപകൻആദി ശങ്കരൻ

ഉത്തരഖണ്ടിലെ അളകനന്ദാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ബദരീനാഥ് അഥവാ ബദരിനാരായണൻ ക്ഷേത്രം. ഈ ക്ഷേത്രവും പരിസരവും ഹൈന്ദവവിശ്വാസമനുസരിച്ചുള്ള ചതുർധാമ തീർത്ഥാടനസ്ഥലങ്ങളിൽ ഒന്നാണ്. വൈഷ്ണവരുടെ 108 ദിവ്യ ദേശങ്ങളിൽ ഒന്നുമാണ് ബദരിനാഥ്. ഹിമാലയൻ പ്രദേശങ്ങളിലെ അതി കഠിനമായ കാലവസ്ഥയെത്തുടർന്ന് ക്ഷേത്രം ആറുമാസക്കാലം (ഏപ്രിൽ അവസാനം മുതൽ നവംബർ ആദ്യവാരം വരെ) മാത്രമേ തുറക്കുകയുള്ളൂ. ബദരിനാഥ്‌ ലെ മുഖ്യ പൂജാരി ദക്ഷിണ ഭാരതത്തിലെ കേരളത്തിലെ നമ്പൂതിരി സമുദായത്തിൽപ്പെട്ടവർ ആണ് . ഈ മുഖ്യ പൂജാരി റാവൽ (രാവൽജി) എന്ന് അറിയപ്പെടുന്നു.ഇപ്പോഴത്തെ റാവൽ കണ്ണൂർ പിലാത്തറ വടക്കേചന്ദ്രമന ഇല്ലത്തെ ഈശ്വര പ്രസാദ് നമ്പൂതിരി ആണ് .