ഭാർഗവി തങ്കപ്പൻ
ദീർഘകാലം കേരള നിയമ സഭാംഗവും എട്ടാം കേരള നിയമ സഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാർഗവി തങ്കപ്പൻ(ജനനം :24 ജൂലൈ 1942). അഞ്ചും ആറും ഏഴും എട്ടും പത്തും നിയമസഭകളിൽ കിളിമാനൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1971 - 77 കാലത്ത് അടൂർ നിന്നുള്ള അംഗമായി അഞ്ചാം ലോക്സഭയിൽ പ്രവർത്തിച്ചു.[1]
ജീവിതരേഖ
[തിരുത്തുക]കെ. ഈശ്വരന്റെയും കുട്ടിയുടെയും മകളായി ജനിച്ചു. ബിരുദാനന്ദര ബിരുദധാരിയാണ്. സി.പി.ഐ നാഷണൽ കൗൺസിൽ അംഗമായിരുന്നു. കേരള മഹിളാ സംഘം, നാഷണൽ ഫെഡറേഷൻ ഓഫ് ഇൻഡ്യൻ വുമൺ എന്നിവയുടെ ഭാരവാഹിയായിരുന്നു.[2] സിദ്ധനർ സർവീസ് സൊസൈറ്റിയുടെ ആക്ടിങ് ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.[3]
കല്ലുവാതുക്കൽ മദ്യദുരന്തകേസിലെ പ്രതിയായിരുന്ന മണിച്ചനിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ഭാർഗവി തങ്കപ്പനെ 2002 ൽ സി.പി.ഐ ജില്ലാ കൗൺസിലിൽ നിന്ന് പുറത്താക്കി. മണിച്ചനിൽ നിന്ന് മാസപ്പടി വാങ്ങിയെന്നതിന് പ്രഥമദൃഷ്ടാ തെളിവുണ്ടെന്ന് കല്ലുവാതുക്കൽ മദ്യദുരന്തം അന്വേഷിക്കുന്ന ജസ്ററിസ് വി.പി. മോഹൻകുമാർ കമ്മിഷൻ കണ്ടെത്തിയിരുന്നു.[4]
കൃതികൾ
[തിരുത്തുക]- ഡാന്യൂബിന്റെ തീരങ്ങളിലൂടെ (യാത്രാവിവരണം)
പുരസ്കാരങ്ങൾ
[തിരുത്തുക]- സഹോദരൻ സ്മാരക സംസ്ഥാന അവാർഡ്
- ബി.ആർ. അംബേദ്കർ ഫെല്ലോഷിപ്പ്
ഇതും കാണുക
[തിരുത്തുക]- കെ.ഒ. അയിഷാ ബായ് - കേരള നിയമസഭയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ
- എ. നഫീസത്ത് ബീവി - കേരള നിയമസഭയിലെ രണ്ടാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-10. Retrieved 2013-03-09.
- ↑ http://www.niyamasabha.org/codes/members/m087.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-13. Retrieved 2013-03-09.
- ↑ http://malayalam.oneindia.in/news/2002/12/01/ker-bargavi.html
- Pages using the JsonConfig extension
- 1942-ൽ ജനിച്ചവർ
- ജൂലൈ 24-ന് ജനിച്ചവർ
- കേരള നിയമസഭയിലെ വനിതാ പ്രതിനിധികൾ
- അഞ്ചാം കേരള നിയമസഭാംഗങ്ങൾ
- ആറാം കേരള നിയമസഭാംഗങ്ങൾ
- ഏഴാം കേരള നിയമസഭാംഗങ്ങൾ
- എട്ടാം കേരള നിയമസഭാംഗങ്ങൾ
- പത്താം കേരള നിയമസഭാംഗങ്ങൾ
- അഞ്ചാം ലോക്സഭയിലെ അംഗങ്ങൾ
- കേരളത്തിലെ സി.പി.ഐ. പ്രവർത്തകർ
- കേരള നിയമസഭയിലെ ഡെപ്യൂട്ടിസ്പീക്കർമാർ
- ലോക്സഭയിലെ മുൻ അംഗങ്ങൾ