മലപ്പുറം നഗരസഭ
മലപ്പുറം നഗരസഭ | |
11°02′N 76°03′E / 11.03°N 76.05°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
ചെയർമാൻ | മുജീബ് കടേരി |
ഡെപ്യൂട്ടി ചെയർപേഴ്സൺ | കൊന്നോല ഫൗസിയ കുഞ്ഞിപ്പു |
' | |
വിസ്തീർണ്ണം | 33.61ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 68,127 |
ജനസാന്ദ്രത | 2027/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
676505,676519 +0091-483 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കോട്ടക്കുന്ന് |
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു നഗരസഭയാണ് മലപ്പുറം നഗരസഭ. മലപ്പുറം, മേൽമുറി, പാണക്കാട് എന്നീ വില്ലേജുകൾ മലപ്പുറം നഗരസഭയിൽ ഉൾപ്പെടുന്നു. 1970 ഏപ്രിൽ ഒന്നിനാണ് മലപ്പുറം നഗരസഭ രൂപീകരിച്ചത്. ഐഎസ്ഓ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ മുനിസിപ്പാലിറ്റിയാണ് മലപ്പുറം മുനിസിപ്പാലിറ്റി.[അവലംബം ആവശ്യമാണ്] ഇന്ത്യയിലെ ആദ്യ വൈഫൈ മുനിസിപ്പാലിറ്റിയാണ് മലപ്പുറം.[അവലംബം ആവശ്യമാണ്]
ചരിത്രം
[തിരുത്തുക]പുരാതനക്കാലത്ത് ഇവിടെ വസിച്ചവർ ബുദ്ധമതത്തിലും ജൈന മതത്തിലും ഉള്ളവരായിരുന്നു. ക്രിസ്തു വർഷം ആദ്യ നൂറ്റാണ്ടിൽ നെടും പറയൂർ എന്ന രാജ്യത്തിന്റെ ഭാഗമായിരുന്നു മലപ്പുറം ഉൾപ്പെട്ട പ്രദേശങ്ങൾ. ചേളരാജാക്കന്മാരും ചോളരാജാക്കന്മാരും പിന്നീട് ഈ പ്രദേശത്ത ഭരണം നടത്തിയിരുന്നു. എ.ഡി. പതിമൂന്നാം നൂറ്റാണ്ടോടുകൂടിയാണ് ഈ പ്രദേശം പൂർണ്ണമായും സാമൂതിരിയുടെ അധീനതിയിലാകുന്നത്. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിൽ ഈ പ്രദേശത്തിന്റെ ഭരണം ഹൈദരാലിയുടെ കീഴിലായി. ശ്രീരംഗപട്ടണ യുദ്ധത്തിൽ ടിപ്പുവിനെ തോൽപ്പിച്ച ബിർട്ടീഷുകാർ ഈ പ്രദേശം 1800-ൽ മദ്രാസ് സംസ്ഥാനത്തോട് കൂട്ടി ചേർത്തു
സ്വാതന്ത്ര്യ സമരത്തിൽ
[തിരുത്തുക]സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് സി.രാജഗോപാലാചാരി ഇവിടെ പ്രസംഗിച്ചിട്ടൂണ്ട്. 1921-ലെ മലബാർ കലാപത്തിനും മലപ്പുറവുമായി അഭേദ്യ ബന്ധമുണ്ട്. ഈ കലാപം അടിച്ചമർത്താൻ വേണ്ടി രൂപീകരിച്ചതായിരുന്നു മലപ്പുറം സ്പെഷ്യൽ പൊലീസ് ഇതാണ് പിന്നീട് മലബാർ സ്പെഷ്യൽ പോലീസ് എന്ന പേരിലായത്. 1947-ൽ കരിങ്കാളി ക്ഷേത്രത്തിൽ ഹരിജനങ്ങളുടെ പ്രവേശനം തടഞ്ഞതും അതിന്റെ പ്രതിഷേധവും ശ്രദ്ധേയമായിരുന്നു.[1]
പ്രശസ്തരായ വ്യക്തികൾ
[തിരുത്തുക]- കെ.പി. വാസുദേവൻ നായർ
- സാധു പി.
- കെ.പി. ശങ്കരൻ നായർ
- എം.പി. ഗോവിന്ദൻ നമ്പീശൻ
- പാണക്കാട് പൂക്കോയ തങ്ങൾ
- പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ
- എം.പി.നാരായണ മേനോൻ
- പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
ചിത്ര സഞ്ചയം
[തിരുത്തുക]-
KSRTC
-
Kottakkunnu mazhaveed
-
Kottakkunnu
-
Kottakkunnu 1
-
മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിലെ പടുകൂറ്റൻ പേരാൽ മരം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]മലപ്പുറം മുനിസിപ്പാലിറ്റി ഔദ്യോഗിക വിലാസം Archived 2020-01-16 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ http://www.lsg.kerala.gov.in/pages/history.php?intID=3&ID=213&ln=en