മോഹൻലാൽ (ചലച്ചിത്രം)
ദൃശ്യരൂപം
മോഹൻലാൽ | |
---|---|
സംവിധാനം | സാജിദ് യഹ്യ |
നിർമ്മാണം | അനിൽ കുമാർ |
കഥ | സാജിദ് യഹ്യ |
തിരക്കഥ | അനിൽ കുമാർ |
ആസ്പദമാക്കിയത് | മോഹൻലാലിനോടുള്ള കടുത്ത ആരാ ധന |
അഭിനേതാക്കൾ | മഞ്ജു വാരിയർ ഇന്ദ്രജിത്ത് |
സംഗീതം | ടോണി ജോസഫ് |
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | ഷമീർ മുഹമ്മദ് |
സ്റ്റുഡിയോ | മൈൻഡ്സെറ്റ് മൂവീസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാജിദ് യാഹിയ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മോഹൻലാൽ[1]. മൈൻഡ്സെറ്റ് മൂവീസിന്റെ ബാനറിൽ അനിൽ കുമാർ ആണ് ഈ ചലച്ചിത്രം നിർമിച്ചിരിക്കുന്നതും തിരക്കഥ ഒരുക്കിയതും. മോഹൻലാലിനോടുള്ള കടുത്ത ആരാധന വർണ്ണിക്കുന്ന ഈ ചലച്ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് മഞ്ജു വാരിയരും ഇന്ദ്രജിത്തും ആണ്.[2]ഈ ചിത്രം ബോക്‌സ് ഓഫീസിൽ ഒരു ശരാശരി വിജയമായിരുന്നു.
കഥാസംഗ്രഹം
[തിരുത്തുക]മീനുക്കുട്ടി കടുത്ത മോഹൻലാൽ ആരാധികയാണ്, അതേസമയം അവരുടെ ഭർത്താവ് സേതുമാധവൻ മീനുക്കുട്ടിയുടെ സെലിബ്രിറ്റി ആരാധന സിൻഡ്രോം മൂലം സാധാരണ കുടുംബജീവിതവുമായി മല്ലിടുകയാണ്.
അഭിനേതാക്കൾ
[തിരുത്തുക]- മഞ്ജു വാരിയർ - മീനുക്കുട്ടി
- ഇന്ദ്രജിത്ത് - സേതു മാധവൻ
- അജു വർഗീസ് - ആമോദ്
- സൗബിൻ സാഹിർ - മിസ്റ്റർ ഹൂ
- കെപിഎസി ലളിത - സേതു മാധവൻ്റെ അമ്മ
റിലീസ്
[തിരുത്തുക]2018 ഏപ്രിൽ 14 ന് വിഷു ആഘോഷത്തോടനുബന്ധിച്ച് മോഹൻലാൽ എന്ന ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- https://www.youtube.com/watch?v=iuq908vallE ചിത്രത്തിന്റെ ആദ്യ ഒഫീഷ്യൽ ടീസർ