വക്കം അബ്ദുൽ ഖാദർ
വക്കം അബ്ദുൽഖാദർ | |
---|---|
ജനനം | മേയ് 2, 1912 |
മരണം | ഓഗസ്റ്റ് 23, 1976 | (പ്രായം 64)
ദേശീയത | ഭാരതീയൻ |
തൊഴിൽ | പത്രപ്രവർത്തനം |
ജീവിതപങ്കാളി(കൾ) | നബീസാബീബി |
മാതാപിതാക്ക(ൾ) | വക്കം അബ്ദുൽ ഖാദർ മൗലവി, ആമിനു ഉമ്മ |
നിരൂപകനും ഗ്രന്ഥകാരനും സ്വതന്ത്രചിന്തകനുമായിരുന്നു വക്കം അബ്ദുൽ ഖാദർ[1][2]. തൂലികാചിത്രങ്ങൾ, ജീയും ഭാഷാകവികളും, വിമർശനവും വിമർശകന്മാരും, വിചാരവേദി, സാഹിതീദർശനം, പുരോഗതിയും സാഹിത്യകലകളും, പ്രതിഭാശാലികൾ എന്നീ കൃതികൾ പ്രത്യേകമായ ശ്രദ്ധേയത അർഹിക്കുന്നു. മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബിന്റെ അൽ അമീനിലും പ്രഭാതം, മാപ്പിള റിവ്യൂ, ഭാരതചന്ദ്രിക, ദക്ഷിണഭാരതി എന്നീ പത്രങ്ങളിലും പ്രവർത്തിച്ചു. പ്രതിധ്വനി, സുബോധിനി, തൂലിക എന്നീ മാസികകൾ സ്വന്തമായി നടത്തി. സ്വദേശാഭിമാനി (പത്രം) പത്രത്തിന്റെ ചരിത്രവും അതു നിരോധിക്കാനിടയായ സാഹചര്യങ്ങളും പ്രമേയമാക്കി സ്വദേശാഭിമാനി എന്ന നാടകം ഇദ്ദേഹം രചിക്കുകയുണ്ടായി
[3].
ജീവിത രേഖ
[തിരുത്തുക]- 1912 ജനനം
- 1941 'മാപ്പിള റിവ്യൂ'വിന്റെ പത്രാധിപർ
- 1943 വിവാഹം
- 1945 തിരുവനന്തപുരത്ത്
- 1947 'വിമർശനവും വിമർശകന്മാരും'
- 1950 നവയുഗ സംസ്കാരസമിതി രൂപീകരിച്ചു
- 1958 സ്വദേശാഭിമാനി പത്രം തിരിച്ചുകിട്ടി
- 1976 മരണം
തിരുവനന്തപുരം ജില്ലയിൽ വക്കം എന്ന സ്ഥലത്ത് വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പുത്രനായി 1912 മേയ് 2-ന് ജനിച്ചു[1]. സ്വന്തം പരിശ്രമത്താൽ ഇംഗ്ലീഷ്, സംസ്കൃതം, തമിഴ്, ഉർദു, ഹിന്ദി, ജർമൻ എന്നീ ഭാഷകൾ പഠിച്ചു. മിസ്റ്റിസിസം തുടങ്ങിയ സാഹിത്യ പ്രസ്ഥാനങ്ങളെ അധികരിച്ച് ഗ്രന്ഥരചന നടത്തിയും തൂലികാചിത്രരചനയിൽ വിജയകരമായി ഏർപ്പെട്ടും മലയാളസാഹിത്യത്തിൽ ഒരു സ്ഥാനം കരസ്ഥമാക്കി. ഇരുപതോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1910 സെപ്റ്റംബർ 26-ന് തിരുവിതാംകൂർ മഹാരാജാവ് കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകാലത്ത് അവകാശികൾക്ക് തിരിച്ചുകൊടുത്തു. 1958 ജനുവരി 26-ന് മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിൽനിന്ന് പ്രസ് ഏറ്റുവാങ്ങിയത് വക്കം അബ്ദുൽ ഖാദർ ആയിരുന്നു[1]. ഈ പ്രസ് കുറച്ചു കാലം കൊല്ലം ലക്ഷ്മിനടയിൽ നടത്തിപ്പോന്നുവെങ്കിലും പിന്നീട് കടബാദ്ധ്യതമൂലം വിൽക്കുകയാണുണ്ടായത്.
കുടുംബം
[തിരുത്തുക]1943-ൽ വിവാഹം, പരവൂർ ആണ്ടൂപ്പാറയിലെ നഫീസാബീബിയായിരുന്നു ഭാര്യ, ആ നാട്ടിലെ മുസ്‌ലിം പെൺകുട്ടികൾക്കിടയിൽനിന്നും ആദ്യമായി ഹൈസ്കൂളിൽ പഠിച്ച പെൺകുട്ടിയായിരുന്നു അവർ[1]. കെ.എസ്.ഇ.ബി. എൻജിനീയറായി വിരമിച്ച മൂത്തമകൻ സുഹൈർ ഇപ്പോൾ തിരുവനന്തപുരത്ത് വക്കം മൗലവി ഫൗണേ്ടഷന്റെ മാനേജിങ് ട്രസ്റ്റിയാണ്. ഇളയമകൻ ഹിഷാം മസ്കറ്റിലെ സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ അധ്യാപകനാണ്[4].
ഗ്രന്ഥങ്ങൾ
[തിരുത്തുക]- തൂലികാചിത്രങ്ങൾ
- ജീ യും ഭാഷാകവികളും
- വിമർശനവും വിമർശകന്മാരും
- വിചാരവേദി
- സാഹിതീദർശനം
- പുരോഗതിയും സാഹിത്യകലകളും
- പ്രതിഭാശാലികൾ
മരണം
[തിരുത്തുക]1976 ആഗസ്ത് 23-ന് അബ്ദുൽ ഖാദർ അന്തരിച്ചു[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 മഹച്ചരിതമാല - വക്കം അബ്ദുൽ ഖാദർ, പേജ് - 471, ISBN 81-264-1066-3
- ↑ http://www.keralasahityaakademi.org/sp/Writers/Profiles/VakkomAbdulkhader/Html/VakkomAbdulkhaderpage.htm
- ↑ സർവ്വ വിജ്ഞാനകോശം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "http://www.thejasnews.com". Archived from the original on 2012-09-15. Retrieved 2012-06-04.
{{cite web}}
: External link in
(help)|title=
- Pages using the JsonConfig extension
- Articles with dead external links from ഒക്ടോബർ 2022
- Pages using infobox person with multiple parents
- Pages using infobox person with unknown empty parameters
- ജീവചരിത്രം
- മലയാളസാഹിത്യനിരൂപകർ
- 1976-ൽ മരിച്ചവർ
- 1912-ൽ ജനിച്ചവർ
- മേയ് 2-ന് ജനിച്ചവർ
- ഓഗസ്റ്റ് 23-ന് മരിച്ചവർ
- കേരള എഴുത്തുകാർ - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ എഴുത്തുകാർ
- കേരളത്തിലെ പത്രപ്രവർത്തകർ