Jump to content

വസുന്ധര ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വസുന്ധര ദാസ്
ബാംഗളൂരിലെ യാഹുവിൽ എത്തിയപ്പോൾ
ബാംഗളൂരിലെ യാഹുവിൽ എത്തിയപ്പോൾ
പശ്ചാത്തല വിവരങ്ങൾ
ജനനം1977
ബാംഗളൂർ, കർണാടകം, ഇന്ത്യ
വിഭാഗങ്ങൾഹിന്ദുസ്ഥാനി ക്ലാസിക്കൽ, വെസ്റ്റേൺ
തൊഴിൽ(കൾ)അഭിനേത്രി, ഗായകി
ഉപകരണ(ങ്ങൾ)ഗിത്താർ
വർഷങ്ങളായി സജീവം1999–ഇതുവരെ

വസുന്ധര ദാസ് (കന്നഡ: ವಸುಂಧರಾ ದಾಸ್) (ജനനം: 1977) ഒരു ഇന്ത്യൻ പിന്നണി ഗായികയും, ചലച്ചിത്ര നടിയും, സംഗീതസംവിധായികയും, സംരംഭകയും, വാഗ്മിയും ഗാനരചയിതാവും സർവ്വോപരി ഒരു പരിസ്ഥിതി പ്രവർത്തകയുമാണ്. ഹേ റാം (തമിഴ് / ഹിന്ദി), മൺസൂൺ വെഡ്ഡിംഗ് (ഇംഗ്ലീഷ്), സിറ്റിസൺ (തമിഴ് / തെലുങ്ക്), രാവണപ്രഭു (മലയാളം), ലങ്കേഷ് പത്രികെ (കന്നഡ) തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വസുന്ധര തന്റെ അഭിനയ പാടവം കാഴ്ച വച്ചിട്ടുണ്ട്. എ. ആർ. റഹ്മാൻ, വിശാൽ-ശേഖർ, പ്രിതം, ശങ്കർ-ഇഹ്സാൻ-ലോയ് തുടങ്ങിയ  അനേകം സംഗീത സംവിധായകർക്കൊപ്പം വസുന്ധര ദാസ് പ്രവർത്തിച്ചിട്ടുണ്ട്. സമീപകാലത്തു ബാംഗ്ലൂരിലെ 'ദി' ആക്ടീവ് 'എന്ന തന്റെ സ്റ്റുഡിയോ കേന്ദ്രമാക്കിയുള്ള സംഗീത മിശ്രണത്തിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചാനൽ വിയുടെ ‘ജാമ്മിൻ’, ബിബിസി ഇന്ത്യൻ എച്ച്ഐവി ബോധവത്കരണ ഗാനമായ 'ഹാർ കദം', മിഷൻ ഉസ്താദ്, ‘ആര്യ’, ‘ഗ്ലോബൽ റിഥംസ്’, ‘നൈലോൺ സൗണ്ട്സ്’, സമീപകാലത്ത് സൂഫി ഗായകനായ മീർ മുക്തിയറിനൊപ്പം ഷാ ഹുസൈനുമായി സഹകരിച്ചുള്ള ഒരു ആൽബം തുടങ്ങിയ നിരവധി സ്വതന്ത്ര പ്രൊജക്ടുകളിൽ അവർ പങ്കുചേർന്നിരുന്നു. തമിഴിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിം ഫെയർ പുരസ്കാരം മുതൽവൻ എന്ന ചിത്രത്തിലെ ആലാപനത്തിനു ലഭിച്ചിരുന്നു.

ആദ്യ ജീവിതം

[തിരുത്തുക]

ഒരു തമിഴ് അയ്യങ്കാർ സമുദായത്തിൽ ജനിച്ച വസുന്ധര ദാസ് തൻറെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ബെങ്കളൂരുവിലാണ്. ബംഗാളുരുവിലെ ക്ലൂണി കോൺവെന്റ് ഹൈസ്കൂളിലും ബംഗാളുരുവിലെതന്നെ ശ്രീ വിദ്യാ മന്ദിറിലും വിദ്യാഭ്യാസം ചെയ്യുകയും ഗണിതശാസ്ത്രം, സാമ്പത്തികശാസ്ത്രം, സ്ഥിതിവിവരശാസ്ത്രം എന്നിവയിൽ ബംഗാളുരു മൗണ്ട് കാർമ്മൽ കോളേജിൽനിന്നു ബിരുദമെടുക്കുകയും ചെയ്തു. തന്റെ മുത്തശ്ശി  ഇന്ദിര ദാസിൽനിന്നു ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം നേടുവാനാരംഭിക്കുകയും പിന്നീട് ലളിത കൈകിനി, പണ്ഡിറ്റ് പരമേശ്വർ ഹെഗ്ഡെ എന്നിവരാൽ പരിശീലിപ്പിക്കപ്പെടുകയും ചെയ്തു.

തന്റെ ആറാമത്തെ വയസുമുതൽ വസുന്ധര ദാസ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു തുടങ്ങിയിരുന്നു. ഇതു കൂടാതെ നന്നായി ഗിത്താർ വായിക്കാനും വസുന്ധര പഠിച്ചിട്ടുണ്ട്. കന്നട, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ ഭാഷകൾ വസുന്ധര നന്നായി കൈകാര്യം ചെയ്യും. കലാലയ പഠനകാലത്ത്, പെൺകുട്ടികളുടെ ഒരു ഗായകസംഘത്തിലെ പ്രധാന ഗായികയായിരുന്നു അവർ, കോളേജ് ഗായക സംഘത്തിന്റെ താരകസ്വരവും ആയിരുന്നു. വസുന്ധര തന്റെ ദീർഘകാല സുഹൃത്തായിരുന്ന റോബർട്ടോ നരേൻ എന്ന  ഡ്രമ്മറെയാണു വിവാഹം കഴിച്ചത്.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

അഭിനയ ജീവിതം

[തിരുത്തുക]

1999-ൽ കമലഹാസന്റെ ഒപ്പം ഹേ റാം എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് വസുന്ധര തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തമിഴിൽ അജിത് കുമാർ നായകനായ സിറ്റിസൺ എന്ന ചിത്രത്തിലും പിന്നീട് അഭിനയിച്ചു.

മോഹൻലാൽ നായകനായ രാവണപ്രഭു എന്ന മലയാളം ചിത്രത്തിൽ നായികയായും വസുന്ധര അഭിനയിച്ചിട്ടുണ്ട്. പിന്നീട് മമ്മുട്ടി യോടൊപ്പം വജ്രം എന്ന ചലച്ചിത്രത്തിലും അവർ അഭിനയിക്കുകയുണ്ടായി.

പിന്നണിഗായികയായി

[തിരുത്തുക]

മുതൽ‌വൻ തമിഴ് ചിത്രത്തിൽ പാടികൊണ്ടാണ് വസുന്ധര തന്റെ സംഗീത ജീ‍വിതം ചലച്ചിത്ര മേഖലയിൽ ആരംഭിച്ചത്. ഇതിന്റെ സംഗീതം എ.ആർ.റഹ്‌മാൻ ആയിരുന്നു. പിന്നീട് ബാംഗ്ലൂരിൽ നിന്ന് മുംബൈയിലേക്ക് താമസം മാറിയതിനു ശേഷം[1] റോബർട്ടൊ നരേനുമായി ചേർന്ന് ആര്യ എന്ന സംഗീത ബാൻ‌ഡ് തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സംഗീതജ്ഞരെ കോർത്തിണക്കിക്കൊണ്ടാണ് ഈ സംരംഭം തുടങ്ങിയത്. ഇളയരാജ തുടങ്ങിയ പ്രശസ്ത സംഗീതകാരന്മാരുടെ പാട്ടുകൾ വസുന്ധര പാടിയിട്ടുണ്ട്. നടിയായ പ്രീതി സിൻ‌ഡക്ക് വേണ്ടിയാണ് ഹിന്ദിയിൽ കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത്.

ആലപിച്ച ഗാനങ്ങൾ

[തിരുത്തുക]
ഗാനം സംഗീത സംവിധായകൻ ഭാഷ സിനിമ
"Rabba Rabba" അനു മാലിക് ഹിന്ദി Aks
"Aaja Gufaon Main" അനു മാലിക് ഹിന്ദി Aks
"Subah Meri Subah Re" Herself ഹിന്ദി Paranthe Wali Gali
"Wind of Change" Herself ഹിന്ദി Paranthe Wali Gali
"Party Sharty" Herself ഹിന്ദി Paranthe Wali Gali
"Khidki Se Zara Future Aane Do" Herself ഹിന്ദി Paranthe Wali Gali
"Dil Yeh Dhun Gaa Raha Hai" Herself ഹിന്ദി Paranthe Wali Gali
"Chale Jaise Hawaein" അനു മാലിക് ഹിന്ദി Main Hoon Na
"No Entry" അനു മാലിക് ഹിന്ദി No Entry
"Teetar" Tauseef Aktar ഹിന്ദി Mr. Black Mr. White
"Akela Tera Dil" അനു മാലിക് ഹിന്ദി Good Luck!
"O Rey Chhori" എ. ആർ. റഹ്മാൻ ഹിന്ദി Lagaan
"Shakalaka Baby" എ. ആർ. റഹ്മാൻ ഹിന്ദി Nayak
"Pappu Can't Dance" എ. ആർ. റഹ്മാൻ ഹിന്ദി Jaane Tu Ya Jaane Na
"Kahin To" എ. ആർ. റഹ്മാൻ ഹിന്ദി Jaane Tu Ya Jaane Na
"Shut Up, Aa Nachle!" അനു മാലിക് ഹിന്ദി Ugly Aur Pagli
"Kaun Kiska Hua Hai Yahan" സാഗർ ദേശായി ഹിന്ദി Bheja Fry
"Soni Soni" ആദേശ് ശ്രീവാസ്തവ് ഹിന്ദി Rehna Hai Tere Dil Mein
"Hai Junoon" ആദേശ് ശ്രീവാസ്തവ് ഹിന്ദി Alag
"Gustaakhiaan" ആദേശ് ശ്രീവാസ്തവ് ഹിന്ദി Aankhen
"I'm Ready for Love" ആദേശ് ശ്രീവാസ്തവ് ഹിന്ദി Saavan
"Jo Maangi Khuda Se" ആദേശ് ശ്രീവാസ്തവ് ഹിന്ദി Saavan
"It's the Time to Disco" Shankar, Ehsaan, Loy ഹിന്ദി Kal Ho Na Ho
"Where's the Party Tonight?" Shankar, Ehsaan, Loy ഹിന്ദി Kabhi Alvida Na Kehna
"Kiss of Love" Shankar, Ehsaan, Loy ഹിന്ദി Jhoom Barabar Jhoom
"Let's Boogie Woogie" Nadeem & Shravan ഹിന്ദി Dosti: Friends Forever
"Rabba Pyar Se Mila De" Sunil Darshan ഹിന്ദി Talash
"Ashaon Ke Zuban Par" Bhavatarini ഹിന്ദി Mitr: My Friend
"സലാമേ" Pritam ഹിന്ദി Dhoom
"ഷേക്ക് യുവർ ബോഡി" Pritam ഹിന്ദി Har Pal
"സലാം നമസ്തേ" വിശാൽ & ശേഖർ ഹിന്ദി Salaam Namaste
"ദൂർ സേ പാസ്" വിശാൽ & ശേഖർ ഹിന്ദി Musafir
"ഡർന സരൂരി ഹെയ്" Shailendra Swapnil ഹിന്ദി Darna Zaroori Hai
"Bindas" Bapi – Tutul ഹിന്ദി Paisa Vasool
"ഇഷ്ക് ദിവാനി" Dilip Sen ഹിന്ദി Icy n Spicy
"കട്ടിപ്പുടി കട്ടിപുടിഡാ" ദേവ തമിഴ് Kushi
"ഷക്കലക്ക ബേബി" എ. ആർ. റഹ്മാൻ തമിഴ് മുതൽവൻ
"Haiyo Patikiche" എ. ആർ. റഹ്മാൻ തമിഴ് Rhythm
"സീക്രട്ട് ഓഫ് സക്സസ്" എ. ആർ. റഹ്മാൻ തമിഴ് ബോയ്സ്
"Dating" എ. ആർ. റഹ്മാൻ തമിഴ് ബോയ്സ്
"Hei Hei Ennache" എ. ആർ. റഹ്മാൻ തമിഴ് Kadhal Virus
"Osaka Muraya" എ. ആർ. റഹ്മാൻ തമിഴ് Alli Arjuna
"Machchakkaari" എ. ആർ. റഹ്മാൻ തമിഴ് Sillunu Oru Kaadhal
"Marungottiye" എ. ആർ. റഹ്മാൻ തമിഴ് Anbe Aaruyire
"ഐ ലൈക് യൂ" ദേവ തമിഴ് Citizen
"പൂക്കാരാ" ദേവ തമിഴ് Citizen
"Colourful Nilava" ദേവ തമിഴ് Doubles
"Athill Puthili" ദേവ തമിഴ് Virumbugiren
"Azagiya Kaadal Mayava" Ranjit Barot തമിഴ് Achaam Thavir
"Patthu Viral" ഹാരിസ് ജയരാജ് തമിഴ് Arul
"En Manathil" ഹാരിസ് ജയരാജ് തമിഴ് Samurai
"Kannum Kannum Nokia" ഹാരിസ് ജയരാജ് തമിഴ് അന്നിയൻ
"Angela" T.S. Muralidharan തമിഴ് Sri
"Naa Vechan" Yuvan Shankar Raja തമിഴ് Popcorn
"Manmadan" Yuvan Shankar Raja തമിഴ് Manmadan
"Yerimalai Naane" Yuvan Shankar Raja തമിഴ് Kanda Naal Mudhal
"Laila Laila" Praveen Mani തമിഴ് Little John
"Poove Punnaga Kaatu" Bharadwaj തമിഴ് Parthen Rasithen
"Ei" Dina തമിഴ് Ade Nila
"Sonare" Mani Sharma തെലുങ്ക് Azad
"Sye" കീരവാണി തെലുങ്ക് Saye
"Ney Padithe Lokamey Padadha" Vandemataram Srinivas തെലുങ്ക് Misamma
"Andulona Undi" K.M. Radhakrishnan തെലുങ്ക് Maya Bazaar
"Ee Nada Manninalli" വിജയ് ഭാസ്കർ കന്നഡ Neela
"Hejje Hejje Maathaadu" വിജയ് ഭാസ്കർ കന്നഡ Neela
"Car Car Huduga Banda" Babjee Sandeep കന്നഡ Mona Lisa
"Nodkond Baaro Andre" Babjee Sandeep കന്നഡ Lankesh Pathrike
"Sajini" A.R. Rahman കന്നഡ Sajini
"Mandakiniye" Jazzi കന്നഡ Hudugaata
"To Be Frank Agi" Dharma കന്നഡ Thottilu
"ആജാ യാരാമേരേ" എം. ജി. രാധാകൃഷ്ണൻ മലയാളം പ്രജ

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2000 ഹേ റാം Mythili Iyengar തമിഴ്/ഹിന്ദി ആദ്യ ചിത്രം
2001 മൺസൂൺ വെഡ്ഡിംഗ് Aditi Verma ഹിന്ദി/ഇംഗ്ലീഷ്
2001 സിറ്റിസൺ ഇന്ദു തമിഴ്
2001 രാവണപ്രഭു മുണ്ടയ്ക്കൽ ജാനകി മലയാളം
2003 ലങ്കേഷ് പത്രികെ പ്രീതി കന്നഡ
2003 ഫിലിം സ്റ്റാർ Lila, An Inmate ഹിന്ദി
2004 വജ്രം Gemini മലയാളം
2004 പതാർ ബെസുബാൻ കൽപ്പന വർമ്മ ഹിന്ദി
2006 ഖുഡിയോൻ കാ ഹൈ സമാനാ Natasha ഹിന്ദി
2006 കോർപ്പറേറ്റ് Herself ഹിന്ദി
2007 ഏക് ദസ്തക് Akansha ഹിന്ദി

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-06. Retrieved 2009-01-01.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]