Jump to content

വാണി വിശ്വനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാണി വിശ്വനാഥ്
ജനനം (1971-05-13) മേയ് 13, 1971  (53 വയസ്സ്)
ഒല്ലൂർ, തൃശൂർ ജില്ല
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം1989 - ഇതുവരെ
പങ്കാളി(കൾ)ബാബുരാജ്
പുരസ്കാരങ്ങൾകേരളസംസ്ഥാന പുരസ്കാരങ്ങൾ
2000 സൂസന്ന

ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ് വാണി വിശ്വനാഥ്.[1] മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.[2] 2000-ത്തിൽ സൂസന്ന എന്ന ചിത്രത്തിലെ അഭിനയത്തിന് വാണി വിശ്വനാഥിന് രണ്ടാമത്തെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.[3].

ജീവിതരേഖ

[തിരുത്തുക]

തൃശൂർ ജില്ലയിലെ ഒല്ലൂരിൽ ജ്യോതിഷ പണ്ഡിതനായ താഴത്തു വീട്ടിൽ വിശ്വനാഥിൻ്റെയും ഗിരിജയുടേയും മകളായി 1971 മെയ് 13ന് തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചു. ഒല്ലൂർ സെൻ്റ് റാഫേൽസ് കോൺവൻ്റ് ഗേൾസ് ഹൈസ്കൂളിലും ചെന്നൈയിലുമായി വിദ്യാഭ്യാസം. വാണിക്ക് പതിമൂന്ന് വയസുള്ളപ്പോൾ അച്ഛൻ പ്രവചിച്ചിരുന്നു മകൾ ഒരു അഭിനേത്രിയാകുമെന്നും പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നും. ദക്ഷിണേന്ത്യയിലെ ആക്ഷൻ റാണി എന്നാണ് വാണി അറിയപ്പെടുന്നത്. നടൻ ബാബുരാജാണ് ഭർത്താവ്. 2002-ലായിരുന്നു ഇവരുടെ പ്രണയ വിവാഹം. ആർച്ച, ആർദ്രി എന്നിവർ മക്കൾ. ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്നു[4][5]

അഭിനയിച്ച മലയാള സിനിമകൾ

[തിരുത്തുക]
ക്രമ നമ്പർ മലയാളം വർഷം
51 റൈഫിൾ ക്ലബ് 2024
50 ഒരു അന്വേഷണത്തിൻ്റെ തുടക്കം 2024
49 മാന്നാർ മത്തായി സ്പീക്കിംഗ് II 2014
48 ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ 2011
47 ബ്ലാക്ക് ഡാലിയ 2009
46 ചിന്താമണി കൊലക്കേസ് 2006
45 ബൽറാം vs താരാദാസ് 2006
44 ഡാനി 2002
43 ഭേരി 2002
42 അഖില 2002
41 ഈ ഭാർഗവി നിലയം 2002
40 എൻ്റെ ഹൃദയത്തിൻ്റെ ഉടമ 2002
39 പുത്തൂരം പുത്രി ഉണ്ണിയാർച്ച 2002
38 ഇന്ത്യ ഗേറ്റ് 2002
37 നഗരവധു 2001
36 ഈ നാട് ഇന്നലെ വരെ 2001
35 സൂസന്ന 2000
34 ഇന്ദ്രിയം 2000
33 ദൈവത്തിൻ്റെ മകൻ 2000
32 ഇവൾ ദ്രൗപതി 2000
31 റാപ്പിഡ് ആക്ഷൻ ഫോഴ്സ് 2000
30 ദി ഗ്യാംങ് 2000
29 ഗർഷോം 1999
28 ഇൻഡിപെൻഡൻസ് 1999
27 ക്യാപ്റ്റൻ 1999
26 ജയിംസ് ബോണ്ട് 1999
25 തച്ചിലേടത്ത് ചുണ്ടൻ 1999
24 ദി ഗോഡ്മാൻ 1999
23 ഉസ്താദ് 1999
22 വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും 1999
21 ദി ട്രൂത്ത് 1999
20 ദ്രാവിഡൻ 1999
19 ഹർത്താൽ 1998
18 ഇളമുറ തമ്പുരാൻ 1998
17 അനുഭൂതി 1997
16 ജനാധിപത്യം 1997
15 കണ്ണൂർ 1997
14 കിലുകിൽ പമ്പരം 1997
13 പൂത്തുമ്പിയും പൂവാലൻമാരും 1997
12 ഹിറ്റ്ലർ 1996
11 കളിവീട് 1996
10 മാന്ത്രികക്കുതിര 1996
9 മാൻ ഓഫ് ദി മാച്ച് 1996
8 സ്വർണ്ണക്കിരീടം 1996
7 തക്ഷശില 1995
6 ദി കിംഗ് 1995
5 മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത 1995
4 മാന്നാർ മത്തായി സ്പീക്കിംഗ് 1995
3 ശിപായി ലഹള 1995
2 എവിടൻസ് 1988
1 മംഗല്യച്ചാർത്ത് 1987

[6] [7]

അവലംബം

[തിരുത്തുക]
  1. "ഏഴ് വർഷങ്ങൾക്ക് ശേഷം വാണി വിശ്വനാഥ് വീണ്ടും; തിരിച്ചുവരവ് ബാബുരാജിനൊപ്പം, vani viswanath back to cinema with Baburaj The criminal lawyer movie" https://www.mathrubhumi.com/mobile/movies-music/news/vani-viswanath-back-to-cinema-with-baburaj-the-criminal-lawyer-movie-1.6112619
  2. "എന്റെ സൂപ്പർസ്റ്റാർ; വാണിക്കൊപ്പമുള്ള ചിത്രം പങ്കുവയ്ച്ച് ബാബുരാജ്, Vani Viswanath Babu Raj new photo Viral Movies couple goals" https://www.mathrubhumi.com/amp/movies-music/news/vani-viswanath-babu-raj-new-photo-viral-movies-couple-goals-1.5813816
  3. "Kerala State Film Awards - 2000". Screen. 2001 March 16. Archived from the original on 2008-12-09. Retrieved 2009 December 03. {{cite web}}: Check date values in: |accessdate= and |date= (help)
  4. https://english.mathrubhumi.com/movies-music/interview/vani-viswanath-opens-up-about-her-love-story-1.3957672
  5. https://www.onmanorama.com/entertainment/entertainment-news/2020/05/13/vani-viswanath-birthday-special-reveals-how-she-fell-for-baburaj.amp.html?ggep_is_embeddable=false
  6. https://m.imdb.com/name/nm0899804/
  7. https://www.malayalasangeetham.info/movies.php?tag=Search&actor=Vani%20Viswanath&limit=43&alimit=9&page_num=1&sortorder=3&sorttype=1&cl=1

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]