വെട്ടൂർ പുരുഷൻ
ദൃശ്യരൂപം
വെട്ടൂർ പുരുഷൻ | |
---|---|
തൊഴിൽ | നടൻ |
സജീവ കാലം | 1974 - 2005 |
ജീവിതപങ്കാളി(കൾ) | ലത |
കുട്ടികൾ | ഇല്ല |
തിരുവനന്തപുരം വർക്കല വെട്ടൂരിൽ ജനിച്ച പുരുഷോത്തമൻ 1972 ൽ ക്രോസ് ബെൽറ്റ് മണി സംവിധാനം ചെയ്ത നടീനടൻമാരെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. 1988 ൽ ഇറങ്ങിയ ലൂസ് ലൂസ് അരപ്പിരി ലൂസ് എന്ന ചിത്രം അദ്ദേഹത്തിനെ പ്രശസ്തനാക്കി. പിന്നീട് മലയാളത്തിലെ ഹാസ്യനടന്മാരിൽ പ്രമുഖനായി ഈ കുറിയ മനുഷ്യൻ
കാവടിയാട്ടം, ഇതാ ഇന്നു മുതൽ,അത്ഭുത ദ്വീപ് തുടങ്ങി ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. തിലകയാണ് ഭാര്യ.വെട്ടൂർ പുരുഷൻ തിരുവനന്തപുരം പാലോട്ടായിരുന്നു താമസം.
ചലച്ചിത്ര ജീവിതം
[തിരുത്തുക]1974 ൽ പുറത്തിറങ്ങിയ നടീനടന്മാരെ ആവശ്യമുണ്ട് ആണ് ആദ്യ സിനിമ. അവസാനമായി അഭിനയിച്ചത് അനേകം ഉയരം കുറഞ്ഞ നടന്മാരെ അണിനിരത്തി വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചലച്ചിത്രത്തിലാണ്.