വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°59′25″N 77°1′18″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | കൂമ്പൻപാറ, ആനവിരട്ടി, ആനച്ചാൽ, ഈട്ടിസിറ്റി, ശെങ്കുളം, തോക്കുപാറ, പോത്തുപാറ, കുഞ്ചിത്തണ്ണി, വെള്ളത്തൂവൽ, വെള്ളത്തൂവൽ വെസ്ററ്, മുതുവാൻകുടി, കുത്തുപാറ, കല്ലാർകുട്ടി, സൌത്ത് കത്തിപ്പാറ, ശെല്ല്യാംപാറ, മാൻകടവ്, 1000 ഏക്കർ |
ജനസംഖ്യ | |
ജനസംഖ്യ | 25,461 (2001) |
പുരുഷന്മാർ | • 12,914 (2001) |
സ്ത്രീകൾ | • 12,547 (2001) |
സാക്ഷരത നിരക്ക് | 92 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221129 |
LSG | • G060104 |
SEC | • G06004 |
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത്. ഇതിൽ വെള്ളത്തൂവൽ, കുഞ്ചിത്തണ്ണി എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 43.06 ചതുരശ്ര കിലോമീറ്റർ ആണ്. മുൻകാലഘട്ടത്തിൽ പള്ളിവാസൽ പഞ്ചായത്തിന്റെ ഭാഗമായിരുന്നു വെള്ളത്തൂവൽ പ്രദേശം. തുടർന്ന് 1961-ൽ പള്ളിവാസൽ പഞ്ചായത്തിനെ വിഭജിക്കുകയും വെള്ളത്തൂവൽ പഞ്ചായത്ത് രൂപീകൃതമാകുകയും ചെയ്തു.
അതിരുകൾ
[തിരുത്തുക]- വടക്ക് എൻ.എച്ച് 49 (ഇരുട്ടുകാനം-ആനച്ചാൽ-എല്ലക്കൽ റോഡ്)
- തെക്ക് മുതിരപ്പുഴ ആറ്
- കിഴക്ക് മുതിരപ്പുഴ ആറ്
- പടിഞ്ഞാറ് അടിമാലി ഗ്രാമപഞ്ചായത്ത്
കൃഷി
[തിരുത്തുക]പഞ്ചായത്തിലെ പ്രധാന കൃഷി കുരുമുളക്, കൊക്കോ, റബ്ബർ എന്നിവയാണ്. അതോടൊപ്പം കാപ്പി, കമുക്, തെങ്ങ്, ഏലം, ഗ്രാമ്പൂ, ജാതി എന്നിവയും കൃഷി ചെയ്യുന്നു.
വാർഡുകൾ
[തിരുത്തുക]- കൂമ്പന്പാറ
- ആനവിരട്ടി
- ചെങ്കുളം
- തോക്ക്പ്പാറ
- ആനച്ചാൽ
- ഈട്ടി സിറ്റി
- കുഞ്ചിത്തണ്ണി
- പോത്തുപാറ
- മുതുവാൻകുടി
- കൂത്തുപ്പാറ
- വെള്ളത്തൂവൽ
- വെള്ളത്തൂവൽ വെസ്റ്റ്
- ശല്യാംപാറ
- മാങ്കടവ്
- കല്ലാർകുട്ടി
- എസ് കത്തിപ്പാറ
- ആയിരയേക്കർ
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001