ഷമ്മി തിലകൻ
ഷമ്മി തിലകൻ | |
---|---|
ജനനം | പത്തനംതിട്ട | 20 മേയ് 1971
ദേശീയത | ഇന്ത്യ |
തൊഴിൽ | അഭിനേതാവ്, ഡബ്ബിങ് കലാകാരൻ |
സജീവ കാലം | 1986-തുടരുന്നു[1] |
മലയാളചലച്ചിത്ര അഭിനേതാവും, ഡബ്ബിങ് കലാകാരനുമാണ് ഷമ്മി തിലകൻ (ജനനം:20 മെയ് 1971). പ്രശസ്ത നടനായിരുന്ന തിലകന്റെ മകനാണ് ഇദ്ദേഹം. 1986ൽ പുറത്തിറങ്ങിയ ഇരകൾ എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയ രംഗത്തേക്ക് കടക്കുന്നത്. പ്രതിനായക വേഷങ്ങളുടെ അവതരണത്തിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ഇദ്ദേഹം ഹാസ്യവേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്[2][3][4].
ജീവിതരേഖ
[തിരുത്തുക]മലയാള ചലച്ചിത്ര അഭിനേതാവ്, അസിസ്റ്റൻറ്, അസോസിയേറ്റ് ഡയറക്ടർ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനാണ് ഷമ്മി തിലകൻ. പ്രശസ്ത മലയാള ചലച്ചിത്ര അഭിനേതാവായിരുന്ന തിലകൻ്റേയും ശാന്തയുടേയും മകനായി 1971 മെയ് 20ന് പത്തനംതിട്ട ജില്ലയിൽ ജനിച്ചു.
ഷാജി തിലകൻ, ഷോബി തിലകൻ എന്നിവർ സഹോദരൻമാരാണ് ഷിബു തിലകൻ, സോണിയ തിലകൻ, സോഫിയ തിലകൻ എന്നിവർ അർധ സഹോദരങ്ങളാണ്. ഷമ്മി തിലകൻ്റെ പ്രാഥമിക വിദ്യാഭ്യാസം തടിയൂർ എൻ.എസ്.എസ്. ഹൈസ്കൂളിലായിരുന്നു.
1986-ൽ തൻ്റെ പതിനഞ്ചാം വയസിൽ നാടകങ്ങളിലൂടെ അഭിനയ ജീവിതം തുടങ്ങിയ ഷമ്മി തിലകൻ കൊല്ലം രശ്മി തീയേറ്റേഴ്സ്, ട്യൂണ, ചാലക്കുടി സാരഥി, പി.ജെ.തീയേറ്റേഴ്സ്, കലാശാല തൃപ്പൂണിത്തുറ എന്നീ നാടക സമിതികളിൽ അംഗമായി പ്രവർത്തിച്ചു ഒപ്പം തന്നെ ഇരുപത്തഞ്ച് നാടകങ്ങൾ സംവിധാനം ചെയ്തു.
1986-ൽ കെ.ജി.ജോർജ് സംവിധാനം ചെയ്ത ഇരകൾ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. 2001-ൽ റിലീസായ മോഹൻലാൽ നായകനായി അഭിനയിച്ച പ്രജ എന്ന സിനിമയിലെ ഷമ്മിയുടെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. പിന്നീട് ഹാസ്യവേഷങ്ങളിലും മികച്ച പ്രകടനം നടത്തി. അതിലൊന്ന് 2013-ലെ നേരം സിനിമയിലെ ഊക്കൻ ടിൻറു എന്ന പോലീസ് ഓഫീസർ വേഷമാണ്.
ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ് ഷമ്മി തിലകൻ നിരവധി മലയാള സിനിമകളിൽ വിവിധ അഭിനേതാക്കൾക്ക് അദ്ദേഹം ശബ്ദം നൽകി. അതിൽ പ്രശസ്തമായവ കടത്തനാടൻ അമ്പാടിയിലെ പ്രേംനസീറിനും, ദേവാസുരത്തിലെ നെപ്പോളിയനും, ഗസലിലെ നാസറിനും, ഒടിയനിലെ പ്രകാശ് രാജിനും ശബ്ദം കൊടുത്തതാണ്.
ഇതുവരെ 150-ഓളം മലയാള സിനിമകളിൽ അഭിനയിച്ച ഷമ്മി തിലകൻ മലയാള സിനിമയിൽ അസോസിയേറ്റ്, അസിസ്റ്റൻറ് ഡയറകടറായും പ്രവർത്തിച്ചു. 1989-ലെ ജാതകം എന്ന സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായ ഷമ്മി 1987-ലെ കഥയ്ക്ക് പിന്നിൽ, 1990-ലെ രാധാമാധവം എന്നീ സിനിമകളുടെ അസിസ്റ്റൻറ് ഡയറക്ടറായിരുന്നു[5][6]
അവാർഡുകൾ
- കേരള സംസ്ഥാന ഫിലിം അവാർഡ് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് : ഒടിയൻ (2018), ഗസൽ (1993)
- മികച്ച ഹാസ്യതാരം,വനിതാ ഫിലിം അവാർഡ് : നേരം (2013), ശൃംഗാരവേലൻ (2013)
സ്വകാര്യ ജീവിതം
- ഭാര്യ : ഉഷ
- ഏക മകൻ : അഭിമന്യു
ശബ്ദം നൽകിയ സിനിമകൾ
[തിരുത്തുക]- ഒടിയൻ 2018[7]
- ബ്ലാക്ക് ബട്ടർഫ്ലൈ 2013
- ചൈനാ ടൗൺ 2011
- കുലം 1997
- ഇതാ ഒരു സ്നേഹഗാഥ 1997
- ഇന്ദ്രപ്രസ്ഥം 1996
- അറേബ്യ 1995
- സ്ഫടികം 1995
- വൃദ്ധൻമാരെ സൂക്ഷിക്കുക 1995
- സോപാനം 1994
- സമൂഹം 1993
- ഗസൽ 1993
- കടത്താനാടൻ അമ്പാടി 1990
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]# | വർഷം | ചലച്ചിത്രം | കഥാപാത്രം | സംവിധായകൻ |
---|---|---|---|---|
116 | 2022 | പാപ്പൻ | ഇരുട്ടൻ ചാക്കോ | |
115 | 2021 | ജനഗണമന | ||
114 | 2019 | സൂത്രക്കാരൻ | ||
113 | 2019 | കളിക്കൂട്ടുകാർ | ||
112 | 2019 | സകലകലാശാല | ||
111 | 2018 | തീവണ്ടി | ||
110 | 2018 | കളി | ||
109 | 2017 | പോക്കിരി സൈമൺ | ||
108 | 2017 | തരംഗം | ||
107 | 2017 | ബോബി | ||
106 | 2017 | മാച്ച് ബോക്സ് | ||
105 | 2017 | ലക്ഷ്യം | ||
104 | 2017 | ചങ്ക്സ് | ||
103 | 2016 | സൂം | ||
102 | 2016 | ഡാർവിൻ്റെ പരിണാമം | ||
101 | 2016 | പാപ്പനും വർക്കിയും | ||
100 | 2015 | അപ്പുറം ബംഗാൾ ഇപ്പുറം തിരുവിതാംകൂർ | ||
99 | 2015 | ഇലഞ്ഞിക്കാവ് പി.ഒ | ||
98 | 2014 | കുരുത്തം കെട്ടവൻ | ||
97 | 2014 | മഞ്ഞ | ||
96 | 2014 | വേഗം | ||
95 | 2014 | ഭയ്യാ ഭയ്യാ | ||
94 | 2014 | മാന്നാർ മത്തായി സ്പീക്കിംഗ് 2 | ||
93 | 2014 | അവതാരം | ||
92 | 2013 | വീപ്പിംഗ് ബോയ് | ||
91 | 2013 | നാടോടിമന്നൻ | ||
90 | 2013 | ശൃംഗാരവേലൻ | ||
89 | 2013 | ലോക്പാൽ | ||
88 | 2013 | നി കൊ ഞാ ചാ | ||
87 | 2013 | ഹൗസ്ഫുൾ | ||
86 | 2013 | നേരം | എസ്.ഐ. ഉക്കൻ ടിന്റു | |
85 | 2012 | മാസ്റ്റേഴ്സ് | ||
84 | 2012 | റൺ ബേബി റൺ | ||
83 | 2012 | സിംഹാസനം | ||
82 | 2011 | ദി മെട്രോ | ||
81 | 2011 | സീനിയേഴ്സ് | ||
80 | 2011 | രതിനിർവേദം | ||
79 | 2011 | കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ് | ||
78 | 2011 | ആഴക്കടൽ | പോളച്ചൻ | |
77 | 2010 | നമ്പർ 9 കെ.കെ.റോഡ് | ||
76 | 2010 | എഗെയ്ൻ കാസർകോട് കാദർഭായ് | സിജു | |
75 | 2010 | 24 ഹവേഴ്സ് | ഇൻസ്പെക്ടർ അജയ് | |
74 | 2010 | ഞാൻ സഞ്ചാരി | ||
73 | 2009 | പുതിയ മുഖം | ഗിരി | |
72 | 2009 | ആയിരത്തിൽ ഒരുവൻ | വിശ്വംഭരൻ | |
71 | 2008 | സുൽത്താൻ | ||
70 | 2008 | രൗദ്രം | ജോയി | |
69 | 2008 | സൈക്കിൾ | ||
68 | 2008 | ആയുധം | ||
67 | 2008 | ട്വന്റി 20 | ഗണേശൻ | |
66 | 2007 | ഇൻസ്പെക്ടർ ഗരുഡ് | ഗോപിനാഥ് | |
65 | 2007 | സൂര്യകിരീടം | ||
64 | 2007 | ജൂലൈ 4 | റിപ്പർ മുരുകൻ | |
63 | 2007 | നാദിയ കൊല്ലപ്പെട്ട രാത്രി | സുദർശൻ | |
62 | 2007 | അലിഭായ് | ||
61 | 2006 | ലയൺ | ||
60 | 2006 | വടക്കുംനാഥൻ | ||
59 | 2006 | കീർത്തിചക്ര | ഹരി | |
58 | 2006 | പതാക | മോനിപ്പള്ളി ദിനേശൻ | |
57 | 2006 | ദി ഡോൺ | സുലൈമാൻ | |
56 | 2006 | ബാബ കല്യാണി | വക്കീൽ | |
55 | 2005 | ഉടയോൻ | ||
54 | 2005 | ഇസ്ര | ||
53 | 2004 | കൂട്ട് | ജോസഫ് | |
52 | 2004 | റൺവേ | ||
51 | 2004 | സേതുരാമയ്യർ സി.ബി.ഐ. | ||
50 | 2004 | മാമ്പഴക്കാലം | ചാക്കോച്ചൻ | |
49 | 2003 | കസ്തൂരിമാൻ | രാജേന്ദ്രൻ | |
48 | 2003 | എന്റെ വീട് അപ്പൂന്റേം | ഇൻസ്പെക്ടർ ചന്ദ്രൻ | |
47 | 2002 | ഫാന്റം | ||
46 | 2001 | പ്രജ | ||
45 | 2001 | മാർക്ക് ആൻ്റണി | ||
44 | 2000 | ഓട്ടോ ബ്രദേഴ്സ് | ||
43 | 2000 | ദി വാറൻറ് | ||
42 | 2000 | ഇന്ത്യ ഗേറ്റ് | ||
41 | 1999 | വാഴുന്നോർ | ||
40 | 1999 | പത്രം | സി.ഐ. ഹരിദാസ് | |
39 | 1999 | എഴുപുന്ന തരകൻ | കമ്മീഷണർ | |
38 | 1998 | ഹർത്താൽ | ||
37 | 1997 | നഗരപുരാണം | മണികണ്ഠൻ | |
36 | 1997 | മൂന്നുകോടിയും മുന്നൂറ് പവനും | ||
35 | 1997 | കിളിക്കുറിശിയിലെ കുടുംബമേള | ||
34 | 1997 | മാണിക്യകൂടാരം | ||
33 | 1997 | ലേലം | പോലീസ് ഉദ്യോഗസ്ഥൻ | |
32 | 1998 | ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്.എ. | ||
31 | 1997 | ഭൂപതി | ചിണ്ടൻ | |
30 | 1996 | കെ.എൽ.7/95 എറണാകുളം നോർത്ത് | ||
29 | 1996 | മിമിക്സ് സൂപ്പർ 1000 | ||
28 | 1996 | സുൽത്താൻ ഹൈദരലി | ||
27 | 1996 | കാഞ്ഞിരപ്പള്ളി കറിയാച്ചൻ | ||
26 | 1996 | കാതിൽ ഒരു കിന്നാരം | ലോറൻസ് | |
25 | 1995 | സർഗവസന്തം | ||
24 | 1995 | മംഗല്യസൂത്രം | ||
23 | 1995 | മാന്ത്രികം | ||
22 | 1995 | സ്ട്രീറ്റ് | ||
21 | 1995 | ബോക്സർ | ||
20 | 1995 | മാണിക്യ ചെമ്പഴുക്ക | ധർമ്മരാജ് | തുളസിദാസ് |
19 | 1995 | അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് | ||
18 | 1995 | രാജകീയം | അരവിന്ദ് | |
17 | 1995 | കീർത്തനം | ||
16 | 1994 | ചുക്കാൻ | ||
15 | 1994 | കടൽ | ||
14 | 1994 | പുത്രൻ | ||
13 | 1994 | ഇലയും മുള്ളും | ||
12 | 1994 | ദാദ | ||
11 | 1994 | വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി | ||
10 | 1994 | ഭരണകൂടം | ||
9 | 1993 | സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി | ||
8 | 1993 | എന്റെ ശ്രീക്കുട്ടിക്ക് | ||
7 | 1993 | ചെങ്കോൽ | ||
6 | 1993 | ധ്രുവം | അലി | ജോഷി |
5 | 1992 | തലസ്ഥാനം | ഷാജി കൈലാസ് | |
4 | 1991 | ഒറ്റയാൾ പട്ടാളം | ടി.കെ. രാജീവ് കുമാർ | |
3 | 1990 | രാധാമാധവം | ||
2 | 1989 | ജാതകം | ചെണ്ടക്കാരൻ | |
1 | 1986 | ഇരകൾ | ബേബിയുടെ സുഹൃത്ത് | കെ.ജി. ജോർജ്ജ് |
അവലംബം
[തിരുത്തുക]- ↑ "ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന്- ഷമ്മി തിലകൻ". ഐ.എം.ഡി.ബി. Retrieved 2013 ഓഗസ്റ്റ് 4.
{{cite web}}
: Check date values in:|accessdate=
(help) - ↑ https://www.mathrubhumi.com/mobile/movies-music/news/shammy-thilakan-rejects-siddique-s-statement-during-press-meet-1.3229076
- ↑ https://www.manoramaonline.com/movies/movie-news/2020/06/26/viral-note-about-shammy-thilakan.html
- ↑ https://www.manoramaonline.com/movies/movie-news/2018/08/09/shammi-thilakan-mukesh-amma-meeting.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-01-19. Retrieved 2021-03-31.
- ↑ https://m3db.com/shammy-thilakan
- ↑ https://www.manoramaonline.com/movies/movie-news/2019/01/07/shammi-thilakan-on-odiyan-and-mohanlals-assurance.html
- ↑ അഭിനയിച്ച ചലച്ചിത്രങ്ങൾ: മലയാളസംഗീതം.ഇൻഫോ