സംവാദം:പന്തളം രാജവംശം
പന്തളം എന്ന ഇല്ലാത്ത രാജ്യവും വല്ലാത്ത രാജവംശവും
[തിരുത്തുക]പന്തളം രാജവംശം ചരിത്രം വളച്ചൊടിക്കാൻ മുതിരുമ്പോൾ അതെക്കുറിച്ച് എതിർ വാദങ്ങൾ പറയാതിരിക്കുന്നതിൽ അർത്ഥമില്ല
പണ്ടത്തെ നാടുവാഴികളുടെ പിൻതലമുറക്കാർ ചരിത്രത്തെ തികച്ചും ആത്മനിഷ്ഠമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുമ്പോൾ യഥാർത്ഥ ചിത്രം എന്തായിരുന്നു എന്ന് ചൂണ്ടി കാണിക്കേണ്ടി വരുകയാണ് ചെയ്യുന്നത്
ഒന്നാമതായി പന്തളം രാജവംശം എന്നൊന്ന് കേരളചരിത്രത്തിൽ ഇല്ല.മാർത്താണ്ഡവർമ്മ വേണാടിനു വടക്കോട്ടുള്ള പ്രദേശങ്ങൾ പിടിച്ചടക്കിയത് എങ്ങനെയാണ് എന്ന് നമുക്കറിയാം. ദേശിങ്ങനാടുമായി (കൊല്ലം) യുദ്ധം ഉണ്ടായി. കായംകുളം , ഇളയിടത് സ്വരൂപം (കൊട്ടാരക്കര) എന്നിവരുമായി യുദ്ധം ഉണ്ടായി. ചെമ്പകശ്ശേരി (അമ്പലപ്പുഴ) യുമായി യുദ്ധം ഉണ്ടായി. ഈ പ്രദേശങ്ങൾ എല്ലാം മാർത്താണ്ഡവർമ്മ പിടിച്ചടക്കി. കൊച്ചി പിടിച്ചടക്കിയില്ലെങ്കിലും കൊച്ചിയുമായി യുദ്ധവും മാർത്താണ്ഡവർമ്മയ്ക്ക് അനുകൂലമായ ഉടംപടിയുമുണ്ടായി. പക്ഷെ ഇതിലൊന്നും നാം മാർത്താണ്ഡവർമ്മ പന്തളം പിടിച്ചതായി കേൾക്കുന്നില്ല. കാരണം മറ്റൊന്നുമല്ല. അങ്ങനെ ഒരു രാജ്യമോ രാജാവോ ഉണ്ടായിരുന്നില്ല. Ratheeshmusthu (സംവാദം) 11:03, 16 ജനുവരി 2023 (UTC)