Jump to content

സംവാദം:ഭഗത് സിംഗ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിരാഹാര സമരം

[തിരുത്തുക]

ഷഹീദ് ഭഗത് സിംഗ് 115 ദിവസങ്ങൾ നിരാഹാരം കിടന്നു എന്ന് ഈ ലേഖനത്തിൽ കാണുന്നു. എന്നാൽ മറ്റു ചില ലേഖനങ്ങളിലും ഇംഗ്ലീഷ് വിക്കിപ്പീടിയയിലും 63 അല്ലെങ്കിൽ 64 ദിവസങ്ങൾ എന്നാണു കാണുന്നത്. 115 ദിവസത്തോളം മർദനവും വിശപ്പും സഹിച്ചുകൊണ്ട് ഒരാൾക്ക്‌ ജീവനോടെയിരിക്കുവാൻ സാധിക്കുമോ എന്ന ഒരു സംശയവും എനിക്കുണ്ട്. ..Evyavan 09:51, 6 മാർച്ച് 2011 (UTC)[മറുപടി]

തിരുത്തിയിട്ടുണ്ട്. വ്യക്തമായ ഒരു അവലംബം നൽകിയാൽ നന്നായിരിക്കും --അഖിലൻ‎ 15:05, 6 മാർച്ച് 2011 (UTC)[മറുപടി]
http://www.shahidbhagatsingh.org/index.asp?linkid=28 ഇത് ഭഗത് സിങ്ങിനോടും മറ്റുള്ളവരോടുമൊപ്പം ലാഹോർ ഗൂഠാലോചനാ കേസിൽ പ്രതിചേർക്കപ്പെട്ട് അവരോടൊപ്പം ജയിൽവാസം അനുഭവിച്ച 'അജയ്‌ ഖോഷ്‌' എഴുതിയ ലേഖനത്തിൻറെ ഒരു പകർപ്പാണ്. ഇതിൽ 63 ദിവസം ആണ് നിരാഹാരസത്യാഗ്രഹം നീണ്ടുനിന്നത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. --Evyavan 15:32, 6 മാർച്ച് 2011 (UTC)[മറുപടി]

Vijayanpn 05:39, 21 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഭഗത് സിംഗ് തന്റെ രണ്ട് വർഷം നീണ്ട ജയിൽ ജീവിതത്തിൽ ഏതാണ്ട് അഞ്ചുമാസത്തോളം നിരാഹാരത്തിൽ ആയിരുന്നുവെന്ന് AG Noorani യുടെ The Trial of Bhagat Singh എന്ന പുസ്തകത്തിൽ പറയുന്നു. ഈ പുസ്തകം രചിക്കപ്പെട്ടത് സുപ്രീം കോടതിയുടെ ഡിജിറ്റൽ മ്യൂസിയത്തിൽ നിന്ന് ലഭിച്ച അപൂർ‌വ ശേഖരങ്ങളെ ആസ്പദമാക്കിയാണ്‌.

പുസ്തകത്തെക്കുറിച്ച് 'The Hindu' പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം. http://www.thehindu.com/opinion/op-ed/article2356959.ece

ബ്രിട്ടീഷുകാരുടെ ജയിലിൽ അവരുടെ പീഡനങ്ങൾ അനുഭവിച്ചുകൊണ്ടാണ്‌ ഭഗത് സിംഗ് നിരാഹാര സമരം നടത്തിയത്. നിരാഹാരത്തിലായിരുന്ന ഭഗത് സിംഗിനെ ഒരവസരത്തിൽ സ്ട്രെച്ചറിലാണ്‌ വിചാരണക്കായി കോടതിയിൽ എത്തിച്ചതെന്ന് പുസ്തകത്തിൽ പറയുന്നു.

അഹിംസാത്മക സമരമുറയുടെ ഏറ്റവും അറിയപ്പെടുന്ന പ്രയോക്താവായിരുന്ന മോഹൻ‌ദാസ് കരം ചന്ദ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ആകെ നിരാഹാര സമര ദിനങ്ങളേക്കാൾ ഒരുപക്ഷേ കൂടുതലാണ്‌ ഇരുപത്തിമൂന്നാം വയസ്സിൽ തൂക്കിലേറ്റപ്പെട്ട ഈ 'തീവ്രവാദി' യുടെ സഹന സമരം എന്ന പുതിയ കണ്ടെത്തലുകൾ ഇന്ത്യക്ക് നഷ്ടപ്പെട്ട ആ മഹാപുരുഷന്റെ തേജസ് വർദ്ധിപ്പിക്കുന്നു. Vijayanpn

ലേഖനം നിഷ്പക്ഷമല്ലെന്നാണ് അഭിപ്രായം. തിരഞ്ഞെടുക്കുന്നതിനാൽ ആമുഖത്തെ ഒന്നു മയപ്പെടുത്തുന്നു. തിരുത്ത് കാണുക. --Vssun (സംവാദം) 17:12, 1 ഓഗസ്റ്റ് 2013 (UTC)[മറുപടി]

നിഷ്പക്ഷമല്ലാത്ത ഭാഗങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു. തിരുത്തലുകൾ കണ്ടിരുന്നു,വേണ്ടിയിരുന്നതു തന്നെ. ബിപിൻ (സംവാദം) 15:52, 4 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ലേഖനത്തിലുടനീളം ഇത്തരം നിഷ്പക്ഷതാപ്രശ്നങ്ങളുണ്ട്. ഉദാഹരണത്തിന് സ്വാതന്ത്ര്യസമരസേനാനി എന്ന പ്രയോഗം ശ്രദ്ധിക്കുക. സൈനികപ്രവർത്തനങ്ങൾ ഒന്നു നടത്തിയില്ലെങ്കിലും, പ്രവർത്തനങ്ങളെ യുദ്ധത്തോടുപമിച്ച് മഹത്വവൽക്കരിക്കുന്നതുകൊണ്ടാണ് സേനാനി എന്ന പ്രയോഗം ഉപയോഗിക്കുന്നത്. സേനാനിക്കുപകരം പ്രവർത്തകൻ എന്നതായിരിക്കും നിഷ്പക്ഷം എന്നു കരുതുന്നു. --Vssun (സംവാദം) 03:05, 5 ഓഗസ്റ്റ് 2013 (UTC)[മറുപടി]

എന്ന ആദ്യവാചകം POV ആണെന്ന് കരുതുന്നു. ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത ഒരു വ്യക്തിയായിരുന്നു എന്നോ അല്ലെങ്കിൽ വിപ്ലവകാരിയായിരുന്നു എന്നോ മാറ്റുന്നതായിരിക്കും ഉചിതം. --Anoop | അനൂപ് (സംവാദം) 14:03, 5 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ആദ്യവാചകം തിരുത്തിയിട്ടുണ്ട്. ബിപിൻ (സംവാദം) 16:10, 5 ഓഗസ്റ്റ് 2013 (UTC)[മറുപടി]

കൊള്ളാം തിരുത്തി, തിരുത്തി ആമുഖം കുളമാക്കിയിട്ടുണ്ട് :) തെരഞ്ഞെടുക്കുന്നതിന് തൊട്ടുമുൻപുള്ള ആമുഖം നിങ്ങളൊന്നുകൂടി വായിച്ചു നോക്കണേ.... അതിന് എന്തായിരുന്നു കുഴപ്പം? അതിനുമുൻപുണ്ടായിരുന്ന POV മാറ്റിയാണ് അതെഴുതിയത്. സ്വാതന്ത്യം സമര സേനാനി എന്നതിലെ പി.ഒ.വി എന്താണാവോ? ഭാരതത്തിൽ ലബ്ദപ്രതിഷ്ഠ നേടിയ വാക്കാണത്. സ്വാതനത്ര്യ സമരപെൻഷനെന്നൊക്കെ കേട്ടിട്ടുണ്ടോ ആവോ... അതിന് പകരമാവില്ല വിപ്ലവകാരി എന്നത്. ഭഗത് സിംഗിനെ വിപ്ലവകാരി എന്ന് വിശേഷിപ്പിക്കുന്നതാണ് പി.ഒ.വി. പിന്നെ ഏറ്റവുമധികം ആദരിക്കപ്പെട്ടവരിലൊരാൾ ആയിരുന്നു എന്ന വാചകത്തിന് എന്തായിരുന്നു പി.ഒ.വി ? പറഞ്ഞിട്ടുകാര്യമില്ല, എല്ലാവരുടെയും മനസ്സിൽ ഗാന്ധി എന്ന ഒരാൾ മാത്രമല്ലേ ഇന്ത്യയിൽ സ്വാതന്ത്ര്യ സമരം നടത്തിയിട്ടുളളു ! --Adv.tksujith (സംവാദം) 16:24, 5 ഓഗസ്റ്റ് 2013 (UTC)[മറുപടി]

സേനാനി എന്നതിലെ പി.ഒ.വി. ഞാൻ മുകളിൽ വിശദീകരിച്ചിരിക്കുന്നു. തിരഞ്ഞെടുക്കുന്നതിന് മുമ്പുള്ള ആമുഖത്തിലെ വാക്കുകൾ (പോരാളി, അധികാരികളുടെ ബധിരകർണ്ണങ്ങൾ, നിരാഹാരം അനുഷ്ഠിക്കൽ, തെളിവ് സംഘടിപ്പിക്കൽ) എല്ലാം നിഷ്പക്ഷമാണെന്നാണോ സുജിത്ത് പറയുന്നത്? --Vssun (സംവാദം) 16:54, 5 ഓഗസ്റ്റ് 2013 (UTC)[മറുപടി]

പോരാളി എന്ന വാക്ക് ഞാനുപയോഗിച്ചത്, അതിനുമുൻപ് സ്വാതന്ത്ര്യ സമരം എന്ന വാക്കുണ്ടായിരുന്നതുകൊണ്ടാണ്. POV യും ഭാഷയും ഒരുമിപ്പിക്കുന്നതിന് അങ്ങനെയേ പറ്റൂ എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ മൊത്തത്തിൽ ഭാഷ പ്രശ്നമാകുന്നുണ്ട്. ഇനിയും തിരുത്തി എഴുതേണ്ടിവരും. സേനാനി = പോരാളി എന്നൊക്കെയുള്ളത് ഒരേ അർത്ഥം വരുന്ന വാക്കല്ലേ? ഭഗത്സിംഗിന്റേത് ഒരു പോരാട്ടമായിരുന്നല്ലോ. ഈ ലേഖനം ഇംഗ്ലീഷ് ലേഖനത്തിൽ നിന്നും വന്നതിനാൽ അവിടുത്തെ പലപ്രയോഗങ്ങളും ഇങ്ങോട്ടെത്തിയതാവണം. "നിരാഹാരം അനുഷ്ഠിക്കൽ, തെളിവ് സംഘടിപ്പിക്കൽ" എന്നിവയൊക്കെ അവലംബമുള്ളവയല്ലേ? ബധിരകർണ്ണങ്ങൾ ഒഴിവാക്കേണ്ടതുതന്നെ. പക്ഷേ, സ്വാതന്ത്ര്യ സമര സേനാനി / പോരാളി എന്നതിനുപകരം വിപ്ലവകാരി എന്ന് പ്രയോഗിക്കുന്നത് ഒരു തരം ബ്രാൻഡിംഗാണെന്ന് ഇപ്പോഴും തോന്നുന്നു. --Adv.tksujith (സംവാദം) 17:26, 5 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ഏറ്റവുമധികം ആദരിക്കപ്പെട്ടവരിലൊരാളായിരുന്നു ഭഗത് സിംഗ് എന്നു ഒരു അവലംബവുമില്ലാതെ എഴുതുന്നത് തികച്ചും പി.ഒ.വി തന്നെയാണു്. ആരു ആദരിച്ചു, എന്തുകൊണ്ട് ആദരിച്ചു എന്നീ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതായി വരും. ഭഗത് സിംഗിനെ വിപ്ലവകാരി എന്നു വിശേഷിപ്പിക്കുന്നതിൽ തെറ്റില്ലെന്നു കരുതുന്നു. അതിനു എത്ര അവലംബങ്ങളും നൽകുവാനും സാധിക്കും. ഇനി അതും പി.ഒ.വി. ആയി തോന്നുന്നുവെങ്കിൽ വ്യക്തിയായിരുന്നു എന്നു മാറ്റുക. --Anoop | അനൂപ് (സംവാദം) 06:05, 6 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ആമുഖത്തിൽ അവലംബങ്ങൾ കുത്തിത്തിരുകുന്നത് അത്ര ഭംഗിയുള്ള ഏർപ്പാടല്ല. മലയാളം വിക്കിയിലാണ് ഇത് കണ്ടുവരുന്നത്. ഇംഗ്ലീഷിൽ അത് അപൂർവ്വമാണ്. താഴെയുള്ള ലേഖനഭാഗത്ത് അവലംബത്തോടുകൂടിയുള്ള പരാമർശങ്ങളുടെ സംഗ്രഹമായിരിക്കണം ആമുഖത്തിൽ വരേണ്ടത്. അതുകൊണ്ട് "ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ഏറ്റവുമധികം ആദരിക്കപ്പെട്ടവരിലൊരാളായിരുന്നു ഭഗത് സിംഗ്" എന്ന വാചകത്തിനും ധാരാളം അവലംബങ്ങൾ കിട്ടും. താഴെയുള്ള ലേഖനഭാഗത്ത് അത് ചേർത്ത് ആ വാചകമാണ് ആദ്യം വരേണ്ടതെന്നാണ് എന്റെ പക്ഷം. "വിപ്ലവകാരി ആയിരുന്നു" എന്നതിനും തീർച്ചയായും അവലംബം കിട്ടും. ഏതാണ് നല്ലതെന്ന് തീരുമാനിക്കാവുന്നതാണ്. --Adv.tksujith (സംവാദം) 11:52, 6 ഓഗസ്റ്റ് 2013 (UTC)[മറുപടി]

@സുജിത് - സേനാനി, പോരാളി എന്നിവക്കു പകരം പ്രവർത്തകൻ എന്ന പദം ഉപയോഗിക്കണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്. നിരാഹാരം അനുഷ്ഠിക്കൽ എന്നതിനു പകരം നിരാഹാരസമരം എന്നും.
തെളിവ് സംഘടിപ്പിക്കൽ എന്നതിന് ഇല്ലാത്ത തെളിവുണ്ടാക്കൽ എന്ന ഒരു നെഗറ്റീവ് അർത്ഥം തോന്നുന്നു. അങ്ങനെത്തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നതെങ്കിൽ കുഴപ്പമില്ല. ഇതിനുള്ള അവലംബം ഉദ്ധരിച്ചെങ്കിൽ നന്നായിരുന്നു. --Vssun (സംവാദം) 17:03, 6 ഓഗസ്റ്റ് 2013 (UTC)[മറുപടി]

എൽ.കെ. അഡ്വാണിയെ പാകിസ്താനി എന്നു വിളിക്കാമെങ്കിൽ ഭഗത് സിങിനേയും അങ്ങനെ വിളിക്കാമല്ലോ! ലാഹോർ, കറാച്ചി, പെഷവാർ, മോഹൻജോ ദാരോ, ഹരപ്പ, തക്ഷശില തുടങ്ങിയ ചരിത്രപ്രധാനവും മനോഹങ്ങളുമായ പ്രദേശങ്ങൾ ഇൻഡ്യയുടെ ഭൂപടത്തിൽനിന്നും എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെടുന്നത് തടയാൻ കഴിയാതിരുന്ന നമ്മുടെ പഴയ കോൺഗ്രസ് നേതാക്കളെ ബഹുമാനിക്കാൻ തോന്നുന്നില്ല.--അനൂപ് മനക്കലാത്ത് (സംവാദം) 16:22, 9 ഏപ്രിൽ 2014 (UTC)[മറുപടി]