സണ്ണി വെയ്ൻ
ദൃശ്യരൂപം
സണ്ണി വെയ്ൻ | |
---|---|
ജനനം | 19 August 1983 | (41 വയസ്സ്)
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2012 മുതൽ |
മലയാളത്തിലെ ഒരു ചലച്ചിത്ര അഭിനേതാവാണ് സുജിത്ത് ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ വേദിനാമമാണ് സണ്ണി വെയ്ൻ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ചലച്ചിത്രരംഗത്തെ അരങ്ങേറ്റം. ദുൽഖർ സൽമാനോടൊപ്പം ഒരു സഹനടന്റെ വേഷമായിരുന്നു ആ ചിത്രത്തിൽ. അതിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിലും സണ്ണി വെയ്ൻ അഭിനയിച്ചു. ഏകദേശം മുപ്പതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]S.No | വർഷം | ചിത്രം | കഥാപാത്രം | സംവിധായകൻ | സഹ അഭിനേതാക്കൾ |
---|---|---|---|---|---|
1 | 2012 | സെക്കന്റ് ഷോ | കുരുടി/നെൽസൺ മണ്ടേല പി.പി. | ശ്രീനാഥ് രാജേന്ദ്രൻ | ദുൽഖർ സൽമാൻ, ഗൗതമി നായർ |
2 | 2012 | തട്ടത്തിൻ മറയത്ത് | മജീദ് | വിനീത് ശ്രീനിവാസൻ | നിവിൻ പോളി, ഇഷ തൽവാർ |
3 | 2012 | നി കൊ ഞാ ചാ | Dr. റോഷൻ | ഗിരീഷ് | |
4 | 2013 | അന്നയും റസൂലും | ആഷ്‍ലി | രാജീവ് രവി | ഫഹദ് ഫാസിൽ, ആൻഡ്രിയ ജെർമിയ |
5 | 2013 | നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി | സുനി | സമീർ താഹിർ | ദുൽഖർ സൽമാൻ, ധൃതിമാൻ ചാറ്റർജി, സുർജബാല ഹിജാം |
6 | 2013 | ച്യൂയിംഗം | ദിനു | പ്രവീൺ മേനോത്ത് പറമ്പിൽ സുകുമാരൻ | |
7 | 2014 | രക്തരക്ഷസ്സ് 3ഡി | നന്ദൻ | ആർ.ഫാക്റ്റർ | അനന്യ, മധു |
8 | 2014 | മോസയിലെ കുതിരമീനുകൾ | അക്ബർ അലി | അജിത്ത് പിള്ള | ആസിഫ് അലി, നെടുമുടി വേണു, ജനനി അയ്യർ |
9 | 2014 | മസാല റിപ്പബ്ലിക്ക് | ബഡാ ഭായ് | വിശാഖ് ജി.എസ് | ഇന്ദ്രജിത്ത്, അപർണ്ണ നായർ, പി. ബാലചന്ദ്രൻ |
10 | 2014 | കൂതറ | റാം | ശ്രീനാഥ് രാജേന്ദ്രൻ | മോഹൻലാൽ , ഭരത്, ടൊവിനോ തോമസ് |
11 | 2015 | ആട് ഒരു ഭീകരജീവിയാണ് | സാത്താൻ സേവ്യർ | മിഥുൻ മാനുവൽ തോമസ് | ജയസൂര്യ, അജു വർഗീസ്, വിനായകൻ |
12 | 2015 | സാരഥി | ക്രിസ്റ്റി | ഗോപാലൻ മനോജ് | നെടുമുടി വേണു |
13 | 2015 | കാൻഡൽ ക്യാമറ(ഷോർട്ട് ഫിലിം) | സിറ്റിസൺ ജേർണലിസ്റ്റ് | അപ്പു എൻ. ഭട്ടതിരി | |
14 | 2015 | അപ്പുവും വീഞ്ഞും | ജൂഡ് (ഫ്രെഡ്ഡി) | വിശ്വൻ | |
15 | 2015 | ഡബിൾ ബാരൽ | സൈലന്റ് | ലിജോ ജോസ് പെല്ലിശ്ശേരി | പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ചെമ്പൻ വിനോദ് ജോസ് |
16 | 2015 | ലോർഡ് ലിവിങ്സറ്റൺ 7000 കണ്ടി | ബീരാൻ | അനിൽ രാധാകൃഷ്ണൻ മേനോൻ | കുഞ്ചാക്കോ ബോബൻ, റീനു മാത്യൂസ്, നെടുമുടി വേണു |
17 | 2016 | ആൻമരിയ കലിപ്പിലാണ് | പൂമ്പാറ്റ ഗിരീഷ് | മിഥുൻ മാനുവൽ തോമസ് | അജു വർഗീസ്, ലിയോണ ലിഷോയ്, ദുൽഖർ സൽമാൻ |
18 | 2017 | അലമാര | അരുൺ | മിഥുൻ മാനുവൽ തോമസ് | അദിതി രവി, അജു വർഗ്ഗീസ്, സൈജു കുറുപ്പ് |
19 | 2017 | അവരുടെ രാവുകൾ | സണ്ണി | ഷനിൽ മുഹമ്മദ് | ആസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് |
20 | 2017 | ഗോൾഡ് കോയിൻസ് | കഥ | പ്രമോദ് ജി. ഗോപാൽ | മീര നന്ദൻ, ടെസ്സ ജോസഫ്, സായി കുമാർ |
21 | 2017 | പോക്കിരി സൈമൺ | സൈമൺ | ജിജോ ആൻ്റണി | പ്രയാഗ മാർട്ടിൻ, അശോകൻ |
22 | 2017 | ചെമ്പരത്തിപ്പൂ | ഡോ.നന്ദൻ | അരുൺ വൈഗ | അഷ്കർ അലി, അദിതി രവി, പാർവ്വതി അരുൺ |
23 | 2017 | ആട് 2 | സാത്താൻ സേവ്യർ | മിഥുൻ മാനുവൽ തോമസ് | ജയസൂര്യ, വിജയ് ബാബു, സൈജു കുറുപ്പ് |
24 | 2018 | കായംകുളം കൊച്ചുണ്ണി | കേശവൻ | റോഷൻ ആൻഡ്രൂസ് | നിവിൻ പോളി, മോഹൻലാൽ, പ്രിയ ആനന്ദ് |
25 | 2018 | ഒരു കുട്ടനാടൻ ബ്ലോഗ് | ഗോപൻ | സേതു | മമ്മൂട്ടി, അനു സിതാര, ഷംന കാസിം |
26 | 2018 | ഫ്രഞ്ച് വിപ്ലവം | സത്യൻ | കെ.ബി.മജൂ | ചെമ്പൻ വിനോദ് ജോസ്, ലാൽ, ശശി കലിംഗ |
27 | 2019 | ജൂൺ | അലെക്സ് | അഹമ്മദ് കബീർ | രജീഷ വിജയൻ, സർജനോ ഖാലിദ്, ജോജു ജോർജ് |
28 | 2019 | മൈ സാന്റ | എബി മാത്യൂ | സുഗീത് | ദിലീപ്, ബേബി മനസി, അനുശ്രീ |
29 | 2020 | ജിപ്സി | ബാലൻ | രാജു മുരുകൻ | ജീവ, നടാഷ സിങ്, ലാൽ ജോസ് |
30 | 2020 | മണിയറയിലെ അശോകൻ | അജയൻ | ഷാംസു സയ്ബ | ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരൻ, കൃഷ്ണ ശങ്കർ |
31 | 2021 | ബ്ലാക്ക് കോഫി | ഡേവിസ് | ബാബുരാജ് | ബാബുരാജ്, ലാൽ, ഓവിയ |
32 | 2021 | അനുഗ്രഹീതൻ ആന്റണി | ആന്റണി വർഗ്ഗീസ് | പ്രിൻസ് ജോയ് | ഗൗരി ജി. കിഷൻ, സിദ്ദിഖ് |
33 | 2021 | ചതുർ മുഖം | ആന്റണി | റഞ്ജിത് കമല ശങ്കർ, സലിൽ മേനോൺ | മഞ്ജു വാര്യർ, അലൻസിയർ ലേ ലോപ്പസ്, നിരഞ്ജന അനൂപ് |
34 | 2021 | സാറാസ് | ജീവൻ | ജൂഡ് ആന്തണി ജോസഫ് | അന്ന ബെൻ, ബെന്നി പി. നായരമ്പലം, മല്ലിക സുകുമാരൻ |
35 | 2022 | അക്വേറിയം | ഫാദർ ഷിബു | ദീപേഷ് ടി | ഹണി റോസ്, വി.കെ. പ്രകാശ്, സാബു സിറിൾ |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- IMDb - സണ്ണി വെയ്ൻ ഐ.എം.ഡി.ബി.യിൽ