സി. രാധാകൃഷ്ണൻ
സി. രാധാകൃഷ്ണൻ | |
---|---|
തൊഴിൽ | എഴുത്തുകാരൻ |
സി. രാധാകൃഷ്ണൻ മലയാളത്തിലെ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013 ൽ ലഭിച്ചു. [1]
ജീവിതരേഖ
[തിരുത്തുക]ചക്കുപുരയിൽ രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര്.പരപ്പൂർ മഠത്തിൽ മാധവൻ നായരുടെയും ചക്കുപുരയിൽ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15-നു തിരൂരിൽ ജനിച്ചു.കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയാണ് അദ്ദേഹം.
സാഹിത്യജീവിതം
[തിരുത്തുക]മലയാളത്തിൽ അസ്തിത്വവാദാധിഷ്ഠിത ആധുനികതയുടെ കാലത്താണ് എഴുത്തുകാരൻ എന്ന നിലയിൽ സി.രാധാകൃഷ്ണൻ സജീവമാകുന്നത്. അക്കാലത്തെ സാഹിത്യത്തിൽ പ്രകടമായിരുന്ന ദാർശനികദുരൂഹത തന്റെ എഴുത്തിൽ ബോധപൂർവ്വം ഇദ്ദേഹം ഒഴിച്ചു നിർത്തി. ഇദ്ദേഹത്തിന്റെ കൃതികളിൽ വള്ളുവനാടൻ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്ന പശ്ചാത്തലമാണ്. സാധാരണ മനുഷ്യരുടെ ജീവിതചിത്രണത്തിലൂടെ വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രണമാണ് ഇദ്ദേഹം നടത്തിയത്. മന:ശാസ്ത്രത്തിന്റേയും ഭൗതികശാസ്ത്രത്തിന്റേയും ഉൾക്കാഴ്ചകൾ ഈ രചനകളിൽ പശ്ചാത്തലമായി നിലക്കൊള്ളുന്നു.
കണ്ണിമാങ്ങകൾ, അഗ്നി എന്നീ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്. പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ എന്നീ നോവലുകൾക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്. സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകൾ ഈ വിഭാഗത്തിൽ പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടൽ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്.
പത്രപ്രവർത്തനം
[തിരുത്തുക]കേരളത്തിലെ പല പത്രങ്ങളുടെയും മാസികകളുടെയും ലേഖകനും പത്രാധിപരുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമ, വീക്ഷണം, മാധ്യമം, എന്നീ പത്രങ്ങൾ അവയിൽ പെടും. ഇന്ത്യൻ ദേശീയ ചലച്ചിത്ര മേളയുടെ അവാർഡ് കമ്മിറ്റിയുടെയും ഇന്ത്യൻ പനോരമ ചലച്ചിത്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും അംഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പേട്രിയട്ട്, ടൈംസ് ഓഫ് ഇന്ത്യ, തുടങ്ങിയ പത്രങ്ങൾക്കുവേണ്ടിയും അദ്ദേഹം ജോലിചെയ്തു.
അദ്ദേഹത്തിന്റെ കൃതികൾ പല ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വായിക്കപ്പെട്ട വിവാദ നോവലുകളിൽ ഒന്നായിരുന്നു നക്സലിസത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച മുൻപേ പറക്കുന്ന പക്ഷികൾ.[അവലംബം ആവശ്യമാണ്]
ചലച്ചിത്രങ്ങൾ
[തിരുത്തുക]ക്രമസംഖ്യ | ചിത്രം | വർഷം | അഭിനേതാക്കൾ |
---|---|---|---|
1 | അഗ്നി | 1978 | മധു, വിധുബാല |
2 | പുഷ്യരാഗം | 1979 | |
3 | കനലാട്ടം | 1979 | |
4 | ഒറ്റയടിപ്പാതകൾ | 1993 |
ക്രമസംഖ്യ | ചിത്രം | വർഷം | സംവിധാനം | കുറിപ്പുകൾ |
---|---|---|---|---|
1 | പ്രിയ | 1970 | മധു | കഥ, തിരക്കഥ, സംഭാഷണം |
2 | തുലാവർഷം | 1976 | എൻ. ശങ്കരൻ നായർ | കഥ, തിരക്കഥ, സംഭാഷണം |
3 | പാൽക്കടൽ | 1976 | സി. രാധാകൃഷ്ണൻ | കഥ, തിരക്കഥ, സംഭാഷണം, സംവിധാനം |
4 | അഗ്നി | 1976 | ടി.കെ. പ്രസാദ് | കഥ, തിരക്കഥ, സംഭാഷണം |
5 | പുഷ്യരാഗം | 1979 | സി. രാധാകൃഷ്ണൻ | കഥ, തിരക്കഥ, സംഭാഷണം, സംവിധാനം |
6 | കനലാട്ടം | 1979 | സി. രാധാകൃഷ്ണൻ | കഥ, തിരക്കഥ, സംഭാഷണം, സംവിധാനം |
7 | പിൻനിലാവ് | 1983 | പി.ജി. വിശ്വംഭരൻ | കഥ, തിരക്കഥ, സംഭാഷണം |
8 | അവിടത്തെപ്പോലെ ഇവിടെയും | 1985 | കെ.എസ്. സേതുമാധവൻ | കഥ (തിരക്കഥയും സംഭാഷണവും ജോൺ പോൾ) |
9 | ഒറ്റയടിപ്പാതകൾ | 1993 | സി. രാധാകൃഷ്ണൻ | കഥ, തിരക്കഥ, സംഭാഷണം, സംവിധാനം |
10 | ഭാഗ്യവാൻ | 1994 | സുരേഷ് ഉണ്ണിത്താൻ | കഥ, തിരക്കഥ, സംഭാഷണം |
പുരസ്കാരങ്ങൾ
[തിരുത്തുക]- മൂർത്തീദേവി പുരസ്കാരം (2013) - തീക്കടൽ കടഞ്ഞ് തിരുമധുരം
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1989) - സ്പന്ദമാപിനികളേ നന്ദി
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (1962) - നിഴൽപ്പാടുകൾ
- വയലാർ പുരസ്കാരം (1990) - മുൻപേ പറക്കുന്ന പക്ഷികൾ
- മഹാകവി ജി. പുരസ്കാരം (1993) - വേർപാടുകളുടെ വിരൽപ്പാടുകൾ
- മൂലൂർ പുരസ്കാരം
- സി.പി. മേനോൻ പുരസ്കാരം (ആലോചന)
- അച്ച്യുതമേനോൻ പുരസ്കാരം (മുൻപേ പറക്കുന്ന പക്ഷികൾ)
- അബുദാബി മലയാളി സമാജം പുരസ്കാരം (1988) (മുൻപേ പറക്കുന്ന പക്ഷികൾ)
- പണ്ഡിറ്റ് കുറുപ്പൻ പുരസ്കാരം
- ദേവി പ്രസാദം പുരസ്കാരം
- ലളിതാംബിക അന്തർജനം പുരസ്കാരം (മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മുൻനിർത്തി)
- അങ്കണം അവാർഡ് 2008
- 2010-ൽ കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം
- 2011-ലെ വള്ളത്തോൾ പുരസ്കാരം[2]
- 2012-ൽ അമൃത കീർത്തി പുരസ്കാരം [3]
- എഴുത്തച്ഛൻ പുരസ്കാരം - 2016[4]
- മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾക്കുള്ള നാലപ്പാടൻ അവാർഡ് 2016 (നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതി-എൻഎംസിഎസ്)
- 2023 ൽ ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായി[5]
സി. രാധാകൃഷ്ണന്റെ കൃതികൾ
[തിരുത്തുക]- ആകാശത്തിൽ ഒരു വിടവ്
- തീക്കടൽ കടഞ്ഞ് തിരുമധുരം
- ഉള്ളിൽ ഉള്ളത്
- ഇനിയൊരു നിറകൺചിരി
- കരൾ പിളരും കാലം
- മുൻപേ പറക്കുന്ന പക്ഷികൾ
- വേർപാടുകളുടെ വിരൽപ്പാടുകൾ
- ഇവിടെ എല്ലാവർക്കും സുഖം തന്നെ
- സ്പന്ദമാപിനികളേ നന്ദി
- പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും
- പുഴ മുതൽ പുഴ വരെ
- എല്ലാം മായ്ക്കുന്ന കടൽ
- ആലോചന
- നാടകാന്തം
- കന്നിവിള
- കാനൽത്തുള്ളികൾ
- മൃണാളം
- വേരുകൾ പടരുന്ന വഴികൾ
- നിഴൽപ്പാടുകൾ
- തമസോ മാ
- ഊടും പാവും
- രണ്ടു ദിവസത്തെ വിചാരണ
- കങ്കാളികൾ
- നിലാവ്
- തേവിടിശ്ശി
- അസതോ മാ
- അമൃതം
- ആഴങ്ങളിൽ അമൃതം
- കാസ്സിയോപ്പിയക്കാരൻ കാസ്റ്റലിനോ
- ഒരു വിളിപ്പാടകലെ
- കണ്ട്രോൾ പാനൽ
- ദൃക്‌സാക്ഷി
- അതിരുകൾ കടക്കുന്നവർ - സ്വപ്ന പരമ്പര
- ഉൾപ്പിരിവുകൾ
- കുറെക്കൂടി മടങ്ങിവരാത്തവർ
- ഇടുക്കുതൊഴുത്ത്
- കൈവഴികൾ
- പിൻ നിലാവ് (സിനിമ)
- ഇവൾ അവരിൽ ഒരുവൾ
- ശ്രുതി
- അമാവാസികൾ
- ഗീതാദർശനം[6]
- The stuff and style of the Universe
അവലംബം
[തിരുത്തുക]- ↑ "മൂർത്തീദേവി പുരസ്കാരം സി രാധാകൃഷ്ണന്". www.deshabhimani.com. Retrieved 14 ജൂൺ 2014.
- ↑ "വള്ളത്തോൾ പുരസ്‌കാരം സി.രാധാകൃഷ്ണന്". മാതൃഭൂമി. Archived from the original on 2011-10-01. Retrieved 1 ഒക്ടോബർ 2011.
- ↑ http://www.stateofkerala.in/blog/2012/09/23/c-radhakrishnan-wins-amritha-keerthi-puraskaram/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "സി.രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം". Archived from the original on 2016-11-04. Retrieved 1 നവംബർ 2016.
- ↑ FAR (2023-10-16). "ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം സി രാധാകൃഷ്ണന്". www.thejasnews.com. thejas news. Retrieved 2023-10-16.
- ↑ "വായന" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 690. 2011 മെയ് 16. Retrieved 2013 മാർച്ച് 16.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link)
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- ചിന്ത.കോം Archived 2007-07-07 at the Wayback Machine
- സി രാധാകൃഷ്ണൻ . ഇൻഫോ
- ഹിന്ദു ദിനപത്രത്തിൽ വന്ന ലേഖനം Archived 2008-01-05 at the Wayback Machine
- സിനിമ ഓഫ് മലയാളം . നെറ്റ് Archived 2006-12-11 at the Wayback Machine
- മലയാളം വാരിക, 2012 ജനുവരി 13 Archived 2016-03-06 at the Wayback Machine
- മലയാളം വാരിക, 2012 ജൂലൈ 06 Archived 2016-03-06 at the Wayback Machine
അശാന്തിയുടെ വേനലിലെ കുളിര് എന്ന ഉപന്യാസം രചിച്ചു
- Pages using the JsonConfig extension
- Pages using Infobox writer with unknown parameters
- എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചവർ
- 1939-ൽ ജനിച്ചവർ
- ഫെബ്രുവരി 15-ന് ജനിച്ചവർ
- മലയാളം നോവലെഴുത്തുകാർ
- മലയാളനാടകകൃത്തുക്കൾ
- നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- മലയാള കഥാകൃത്തുക്കൾ
- വയലാർ പുരസ്കാരം ലഭിച്ചവർ
- മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ
- മലയാള ശാസ്ത്രസാഹിത്യകാരന്മാർ
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ
- മലപ്പുറം ജില്ലയിൽ ജനിച്ചവർ
- വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ
- ഓടക്കുഴൽ പുരസ്കാരജേതാക്കൾ
- പാലക്കാട് വിക്റ്റോറിയ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ
- ജീവിച്ചിരിക്കുന്നവർ
- ഇന്ത്യൻ എഴുത്തുകാർ - അപൂർണ്ണലേഖനങ്ങൾ