Jump to content

സൈനുദ്ദീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈനുദ്ദീൻ
ജനനം
A.C.Zainuddin

മേയ് 12, 1952
മരണംനവംബർ 4, 1999 (47 വയസ്സ്)
തൊഴിൽഅഭിനേതാവ്, മിമിക്രി കലാകാരൻ[1]
സജീവ കാലം1986–1999
ജീവിതപങ്കാളി(കൾ)Laila
കുട്ടികൾSinsil, Sinil

മലയാളചലച്ചിത്രത്തിലെ ഒരു നടനായിരുന്നു സൈനുദ്ദീൻ. അദ്ദേഹം തന്റെ അഭിനയജീവിതം തുടങ്ങിയത് ഒരു മിമിക്രി കലാകാരനായിട്ടായിരുന്നു. കൊച്ചിൻ കലാഭവൻ എന്ന മിമിക്രി സ്ഥാപനത്തിലൂടെയാ‍ണ് സൈനുദ്ദീൻ മിമിക്രി രംഗത്തേക്ക് വന്നത്. പ്രസിദ്ധ നടനായ മധുവിനെ അനുകരിക്കുന്നതിൽ സൈനുദ്ദീൻ വളരെ അറിയപ്പെട്ടിരുന്നു.[2].

ആദ്യചലച്ചിത്രം പി. എ. ബക്കർ [2] സംവിധാനം ചെയ്ത ചാപ്പ ആയിരുന്നു. അതിനുശേഷം 150ലധികം മലയാളചലച്ചിത്രങ്ങളിൽ സൈനുദ്ദീൻ അഭിനയിച്ചു. മലയാളചലച്ചിത്രസംഘടനായ അമ്മ സംഘടിപ്പിച്ചിരുന്ന സ്റ്റേജ് പരിപാടികളിലെ ഒരു പ്രധാന നടനും കൂടിയായിരുന്നു സൈനുദ്ദീൻ. ശ്വാസകോശ സംബദ്ധമായ രോഗങ്ങളാൽ അദ്ദേഹം 1999 നവംബർ 4 ന് അന്തരിച്ചു.[2]. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം പഞ്ചപാണ്ഡവർ ആയിരുന്നു.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
  • കാബൂളിവാല
  • മിമിക്സ് 2000 (2000)
  • എഴുപുന്ന തരകൻ (1999)
  • നിറം (1999)
  • പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു (1999)
  • ചാർളി ചാപ്ലിൻ (1999)
  • പഞ്ചപാണ്ഡവർ (1998)
  • ഇക്കരെയാണെൻ്റെ മാനസം (1997) .... Sumathi's Uncle
  • മൈഡിയർ കുടിച്ചാത്തൻ 2 (1997)
  • ഹിറ്റ്ലർ ബ്രദേഴ്സ് (1997) .
  • ന്യൂസ് പേപ്പർ ബോയ് (1997)
  • കിള്ളിക്കുറുശ്ശിയിലെ കുടുംബമേള (1997)
  • അഞ്ചരക്കല്ല്യാണം (1997)
  • എക്സ്ക്യൂസ് മീ ഏത് കോളേജിലാ (1996)
  • കല്ല്യാണസൗഗന്ധികം (1996)
  • മലയാളമാസം ചിങ്ങം ഒന്ന് (1996)
  • മിമിക്സ് സൂപ്പർ 1000 (1996)
  • സത്യഭാമയ്ക്കൊരു പ്രേമലേഖനം (1996)
  • ഹിറ്റ്ലർ (1996)
  • ഹാർബർ (1996)
  • പടനായകൻ (1996)
  • കളമശ്ശേരിയിൽ കല്ല്യാനയോഗം (1995)
  • കിടിലോൽക്കിടിലം (1995)
  • മംഗലംവീട്ടിൽ മാനശേശ്വരി ഗുപ്ത (1995)
  • ആലഞ്ചേരി തമ്പ്രാക്കൾ (1995)
  • മാണിക്ക ചെമ്പഴുക്ക (1995)
  • പുന്നാരം (1995)
  • സ്പെഷ്യൽ സ്ക്വാഡ് (1995)
  • മഴവിൽക്കൂടാരം (1995)
  • തുമ്പോളിക്കടപ്പുറം (1995)
  • ബോക്സർ (1995)
  • മംഗല്യസൂത്രം (1995)
  • ഹൈജാക്ക് (1995)
  • മിമിക്സ് ആക്ഷൻ 500 (1995)
  • രാജകീയം (1995)
  • പൈ ബ്രദേഴ്സ് (1995)
  • തിരുമനസ്സ് (1995)
  • ടോം ആൻ്റ് ജെറി (1995)
  • ഭീഷ്മാചാര്യ (1994)
  • പൂച്ചയ്ക്കാര് മണികെടും (1994)
  • വാരഫലം (1994)
  • സുദിനം (1994)
  • ഡോളർ (1994)
  • കടൽ (1994)
  • ഭാഗ്യവാൻ (1993)
  • കസ്റ്റംസ് ഡയറി (1993)
  • കാവടിയാട്ടം (1993)
  • പൊന്നു ചാമി (1993)
  • വരം (1993)
  • ഉപ്പുകണ്ടം ബ്രദേർസ് (1993)
  • സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി (1993)
  • സൗഭാഗ്യം (1993)
  • കിഴക്കൻ പത്രോസ് (1992)
  • ആർദ്രം (1992)
  • എല്ലാരും ചൊല്ലണ് (1992)
  • എന്നോടിഷ്ടം കൂടാമോ (1992)
  • എന്റെ പൊന്നുതമ്പുരാൻ (1992)
  • ഏഴരപ്പൊന്നാന (1992)
  • ഫസ്റ്റ് ബെൽ (1992)
  • കള്ളൻ കപ്പലിൽത്തന്നെ (1992)
  • കാസർഗോഡ് കാദർഭായി(1992)
  • മാന്ത്രികച്ചെപ്പ് (1992)
  • നക്ഷത്രക്കൂടാരം (1992)
  • ഊട്ടി പട്ടണം (1992)
  • തിരുത്തൽവാദി (1992)
  • പ്രിയപ്പെട്ട കുക്കു (1992)
  • പണ്ടുപണ്ടൊരു രാജകുമാരി (1992)
  • അമരം (1991)
  • ആകാശക്കോട്ടയിലെ സുൽത്താൻ (1991)
  • ചാഞ്ചാട്ടം (1991)
  • ഇന്നത്തെ പ്രോഗ്രാം (1991)
  • നയം വ്യക്തമാക്കുന്നു (1991)
  • മിമിക്സ് പരേഡ്(1991)
  • നഗരത്തിൽ സംസാരവിഷയം (1991)
  • ഉള്ളടക്കം (1991)
  • സാന്ത്വനം (1991)
  • ഇരിക്കൂ എംഡി അകത്തുണ്ട് (1991)
  • പോസ്റ്റ്ബോക്സ് നം .27 (1991)
  • അപ്പു (1990)
  • തൂവൽ സ്പർശം (1990)
  • ലാൽ സലാം (1990)
  • ഡോ. പശുപതി (1990)
  • ഗജകേസരിയോഗം (1990)
  • ഇന്ദ്രജാലം (1990)
  • ഒന്നുമുതൽ പൂജ്യം വരെ (1986)

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]