Jump to content

ഗുരുത്വാകർഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gravitation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുരുത്വബലമാണ്‌ ഗ്രഹങ്ങളെ സൂര്യനുചുറ്റും പിടിച്ചുനിർത്തുന്നത് (വലിപ്പം ആനുപാതികമല്ല)

പിണ്ഡമുള്ള വസ്തുക്കൾ പരസ്പരം ആകർഷിക്കുന്ന പ്രകൃതിപ്രതിഭാസമാണ്‌ ഗുരുത്വാകർഷണം (ആംഗലം: Gravity). പ്രപഞ്ചത്തിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ഇത്. പിണ്ഡമുള്ള വസ്തുക്കൾക്ക് ഭാരം നൽകുന്നത് ഗുരുത്വാകർഷണബലമാണ്‌. ജ്യോതിശാസ്ത്രവസ്തുക്കളെ തമ്മിൽ ബന്ധിപ്പിച്ചു നിർത്തുന്നത് ഈ ബലമാണ്‌. ഏറ്റവും ദുർബലമായ അടിസ്ഥാനബലമാണ്‌ ഇതെങ്കിലും ആകർഷണം മാത്രമേ ഉള്ളൂ എന്നതിനാലും വലിയ ദൂരങ്ങളിൽപ്പോലും പ്രഭാവമുണ്ട് എന്നതിനാലും ജ്യോതിശാസ്ത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ബലമാണിത്. ഇതിൽ, ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഇടം ഗുരുത്വാകർഷണ മണ്ഡലം എന്നറിയപ്പെടുന്നു.

ശാസ്ത്രീയ മുന്നേറ്റം

[തിരുത്തുക]

ഗുരുത്വാകർഷണ സിദ്ധാന്തത്തിലെ നവീനമായ മുന്നേറ്റം തുടങ്ങുന്നത് ഗലീലെയോ (ഇറ്റാലിയൻ ഉച്ചാരണം) എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞന്റെ സംഭാവനയോടു കൂടിയാണ്. പ്രസിദ്ധമായ പീസായിലെ ചരിഞ്ഞ ഗോപുരത്തിൽ (നടന്നു എന്ന് വിശ്വസിക്കുന്ന) പരീക്ഷണവും ചാഞ്ഞ പ്രതലത്തിൽ കൂടി ഉള്ള പന്തുകളുടെ ചലനവും വഴി എല്ലാ വസ്തുക്കളും താഴേക്കു പതിക്കുന്നത് ഒരേ ത്വരണത്തോട് (acceleration) കൂടിയാണു എന്ന് അദ്ദേഹം കാണിച്ചുതന്നു. ഇത് ഭാരം കൂടിയ വസ്തുക്കൾ കൂടുതൽ ത്വരണത്തോടെ (acceleration) താഴേക്കു പതിക്കും എന്ന അരിസ്റ്റോട്ടിലിന്റെ നിഗമനത്തിന് കടകവിരുദ്ധമായിരുന്നു . തൂവലുകൾ പോലെയുള്ള കനംകുറഞ്ഞ വസ്തുക്കൾ കൂടുതൽ സമയമെടുത്തു താഴേക്കുപതിക്കുന്നത് വായുവിന്റെ ഘർഷണം മൂലമാണ് എന്ന് ഗലീലെയോ കൃത്യമായ വിശദീകരണവും നൽകി . ഗലീലെയോയുടെ ഈ സംഭാവന ന്യൂട്ടന്റെ നവീനമായ ഗുരുത്വാകർഷണ സിദ്ധാന്തത്തിന് അടിത്തറ പാകി .

സമവാക്യങ്ങൾ

[തിരുത്തുക]

ആധുനികഭൗതികശാസ്ത്രത്തിൽ ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തമാണ്‌ ഗുരുത്വാകർഷണത്തെ വിശദീകരിക്കുന്നത്. ഈ സിദ്ധാന്തമനുസരിച്ച് സ്ഥലകാലത്തിന്റെ വക്രതയാണ്‌ ഗുരുത്വാകർഷണത്തിന്‌ കാരണം. എന്നാൽ ഇതിലും ഏറെ സരളമായ ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമമുപയോഗിച്ചും ഇതിനെ ഏറെക്കുറെ വിശദീകരിക്കാം. പ്രപഞ്ചത്തിൽ ഉള്ള എല്ലാ വസ്തുക്കളും പരസ്പരം ആകർഷിക്കുന്നു. അവതമ്മിലുള്ള ആകർഷണ ബലം അവയുടെ മാസുകളുടെ ഗുണന ഫലത്തിന് നേർഅനുപാതത്തിലും അവതമ്മിലുള്ള അകലത്തിന്റെ വർഗത്തിന് വിപരീത അനുപാതത്തിലും ആയിരിക്കും. F= GMm/r*2

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]