Jump to content

പഞ്ചാബി ഭക്ഷണരീതികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Punjabi cuisine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തേയും പാകിസ്താന്റെ കിഴക്ക് ഭാഗവും ചേർന്ന പഞ്ചാബ് പ്രദേശത്തെ ഭക്ഷണരീതികളെ പൊതുവായി പറയുന്നതാണ് പഞ്ചാബ് പാചകരീതികൾ (ഇംഗ്ലീഷ്:Punjabi cuisine, ഹിന്ദി: पंजाबी पकवान, ഉർദു: پنجابی پکوان punjabi pakawan) . ഈ ഭക്ഷണരീതിയിൽ പാകിസ്താന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ചില ഭാഗത്തേയും ഉൾപെടുന്നു. ഇതിൽ സസ്യാഹാരവും, മാംസാഹാരവുമായ ഭക്ഷണ രീതികൾ ഉൾപ്പെടുന്നു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണരീതികളും, ഇവിടുത്തെ ഭക്ഷണശാലകളിൽ ഉണ്ടാക്കുന്ന രീതികളും വളരെ വ്യത്യസ്തമായ രുചി ഭേദങ്ങളാണുള്ളത്. ഭക്ഷണശാലകളിൽ ധാരാളമായി വെണ്ണ, ക്രീം എന്നിവ ധാരാളമായി ഉപയോഗിക്കുന്നു. പക്ഷേ, വീടുകളിൽ ഉണ്ടാക്കുന്ന അതേ ഭക്ഷണം കൂടുതൽ ഗോതമ്പിനെ ആശ്രയിച്ചാണ്‌. പഞ്ചാബ് ഭാഗത്ത് തന്നെ പല രീതിയിലുള്ള അഭിരുചികളുണ്ട്. അമൃതസർ ഭാഗത്തെ ജനങ്ങൾ കൂടുതലായും സ്റ്റഫ് ചെയ്ത പറാഠകളും, പാൽ ഉല്പ്പനങ്ങളും ഇഷ്ടപ്പെടുന്നു. ഈ ഭാഗത്ത് നല്ല പാലുല്പ്പന്നങ്ങളുടെ ഉത്പാദനവും കൂടുതലാണ്‌. ചില പ്രത്യേക വിഭവങ്ങൾ പഞ്ചാബിന്റെ മാത്രമായുള്ളതാണ്‌. ഇതിൽ ചിലത് മാ ദി ദാൽ, സരോം ദ സാഗ് (സർസോം കാ സാഗ്) എന്നിവ.

ചില പ്രധാന വിഭവങ്ങൾ

[തിരുത്തുക]

നോൺ വെജിറ്റേറിയൻ

[തിരുത്തുക]
തന്തൂരി ചിക്കൻ ഒരു ജനപ്രിയവിഭവമാണ്‌

വെജിറ്റേറിയൻ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "Indian Lentil Recipes". Archived from the original on 2010-02-01. Retrieved 15 July 2010.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]