Jump to content

രത്നനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
15:05, 18 ഏപ്രിൽ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Firos ak (സംവാദം | സംഭാവനകൾ) (changing image with a better one)

രത്നനീലി (Grass Jewel)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. trochylus
Binomial name
Chilades trochylus
Synonyms

Freyeria trochylus

ഇന്ത്യയിൽ കണ്ടുവരുന്ന ഏറ്റവും ചെറിയ പൂമ്പാറ്റയാണ് രത്നനീലി (Grass Jewel).[1] ഇന്ത്യ കൂടാതെ ആഫ്രിക്ക, ദക്ഷിണ യൂറോപ്പ്, ഏഷ്യയിലെ മറ്റുഭാഗങ്ങളിലും ഇവയെ കാണാം.

ജീവിതരീതി

കാടിനോട് ചേർന്നുള്ള തുറസായ പ്രദേശത്തും പുൽമേടുകളിലും ഇവയെ കാണാം. താമര, പുളിയാറില എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. ലാർവ്വകൾക്ക് പച്ചയോ തവിട്ടോ നിറമാണ്.

ശരീരപ്രകൃതി

ചെറിയ പൂമ്പാറ്റയായതിനാൽ ഇവയെ കണ്ടെത്തുക പ്രയാസമാണ്. പുൽനീലി എന്ന പൂമ്പാറ്റയോട് ഇതിന് സാമ്യമുണ്ട്. രത്നനീലിക്ക് പിൻചിറകിന്റെ അരികിൽ തിളങ്ങുന്ന ഓറഞ്ച് വരയുള്ള ആറ് പൊട്ടുകൾ കാണാവുന്നതാണ്. ആൺ പൂമ്പാറ്റയുടെ ചിറകിന്റെ മുകൾഭാഗം തിളങ്ങുന്ന നീലനിറമാണ്. പെൺശലഭങ്ങളുടേത് തവിട്ടുനിറമാണ്. രത്നനീലിയുടെ ചിറകിന് 15 മുതൽ 22 വരെ മില്ലിമീറ്ററെ നീളമുള്ളു.

അവലംബം

  1. Varshney, R.; Smetacek, P. ASynoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 143. {{cite book}}: Cite has empty unknown parameter: |1= (help)