പനങ്കുറുമ്പൻ
ദൃശ്യരൂപം
(Suastus gremius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പനങ്കുറുമ്പൻ (Suastus gremius) | |
---|---|
തലകോന വനത്തിൽ, ചിറ്റൂർ ജില്ല, ആന്ധ്രാപ്രദേശ്, ഇന്ത്യ. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. gremius
|
Binomial name | |
Suastus gremius (Fabricius, 1798)
|
പനവർഗസസ്യങ്ങളുള്ളിടത്ത് ജീവിക്കുന്ന ഒരു പൂമ്പാറ്റയാണ് പനങ്കുറുമ്പൻ (Indian Palm Bob).[1][2][3][4] ഓറിയന്റൽ പാം ബോബ് എന്നും ഇതിന് പേരുണ്ട് [5] പണ്ടുകാലത്ത് മലേഷ്യയിൽ വിരളമായി മാത്രമാണ് കാണപ്പെട്ടിരുന്നതെങ്കിലും ആതിഥേയസസ്യമായ പന വ്യാപകമായി വളർത്താനാരംഭിച്ചതിനെത്തുടർന്ന് ഈ ശലഭം വ്യാപകമായി.
രൂപസവിശേഷതകൾ
[തിരുത്തുക]തവിട്ടുനിറത്തിലുള്ള ചിറകിൽ ഏതാനും കറുത്ത പൊട്ടുകൾ കാണാം. ചിറകുകൾ പാതി വിടർത്തി വെയിൽ കായുന്ന സ്വഭാവം പനങ്കുറുമ്പനുണ്ട്. സ്കിപ്പർ ഇനത്തിലെ മറ്റു ശലഭങ്ങളെപ്പോലെ വേഗത്തിലാണ് പനങ്കുറുമ്പൻ പറക്കുന്നത്. വിശ്രമിക്കുന്നത് ചിറകുകൾ ചേർത്തുവച്ചാണ്. [6]
പ്രജനനം
[തിരുത്തുക]ഈ ശലഭങ്ങൾ പനയോലകളിലാണ് മുട്ടയിടുന്നത്. ഓലയുടെ മുകൾ വശത്താണ് സാധാരണ മുട്ടയിടുക. മുട്ടകൾക്ക് ഇഷ്ടികയുടെ ചുവപ്പുനിറമാണ്.
ചിത്രങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 50. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 51.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 296.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. p. 154.
{{cite book}}
: CS1 maint: date format (link) - ↑ http://ifoundbutterflies.org/318-suastus/suastus-gremius-dp2[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-14. Retrieved 2012-10-10.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Category:Suastus gremius.
വിക്കിസ്പീഷിസിൽ Suastus gremius എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.