ഗ്രാമഫോൺ (ചലച്ചിത്രം)
ദൃശ്യരൂപം
ഗ്രാമഫോൺ | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | സർഗ്ഗം കബീർ |
കഥ | കമൽ |
തിരക്കഥ | ഇഖ്ബാൽ കുറ്റിപ്പുറം |
അഭിനേതാക്കൾ | ദിലീപ് മുരളി മീര ജാസ്മിൻ നവ്യ നായർ |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി സച്ചിദാനന്ദൻ പുഴങ്ങര |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | സ്വർഗ്ഗം സ്പീഡ് പ്രൊഡക്ഷൻസ് |
വിതരണം | സർഗ്ഗം റിലീസ് |
റിലീസിങ് തീയതി | 2003 മേയ് 23 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കമലിന്റെ സംവിധാനത്തിൽ ദിലീപ്, മുരളി, മീര ജാസ്മിൻ, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗ്രാമഫോൺ. സർഗ്ഗം സ്പീഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സർഗ്ഗം കബീർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സർഗ്ഗം റിലീസ് ആണ്. ഈ ചിത്രത്തിന്റെ കഥ കമലിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഇൿബാൽ കുറ്റിപ്പുറം ആണ്.
അഭിനേതാക്കൾ
- ദിലീപ് – സച്ചിദാനന്ദൻ
- ഒടുവിൽ ഉണ്ണികൃഷ്ണൻ – പാട്ട് സേട്ട്
- മുരളി - രവീന്ദ്രനാഥൻ മാസ്റ്റർ (സംഗീതസംവിധായകൻ)
- ജനാർദ്ദനൻ – ഗ്രിഗറി
- സലീം കുമാർ – തബല ഭാസ്കരൻ
- ടി.പി. മാധവൻ
- വിജീഷ്
- ഗീത സലാം
- മീര ജാസ്മിൻ – ജെന്നിഫർ
- നവ്യ നായർ – പൂജ
- രേവതി – സാറ
- ബിന്ദു പണിക്കർ
- രമ്യ നമ്പീശൻ
- സുബ്ബലക്ഷ്മി അമ്മാൾ
- പൂർണ്ണിമ
സംഗീതം
ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്ങര എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- നിനക്കെന്റെ മനസ്സിലെ തളിരിട്ട – കെ.ജെ. യേശുദാസ്, സുജാത മോഹൻ
- എന്തേ ഇന്നും വന്നീല – പി. ജയചന്ദ്രൻ , എരഞ്ഞൊളി മൂസ, കോറസ്
- വിളിച്ചതെന്തിന് നീ – കെ.ജെ. യേശുദാസ്
- പൈക്കുറുമ്പിയെ മേയ്ക്കും – ബൽറാം, സുജാത മോഹൻ, കോറസ്
- ഐ റിമംബർ – ശാലിനി
- ഒരു പൂമഴയിലേയ്ക്കെന്നപോലെ – കെ.ജെ. യേശുദാസ് (ഗാനരചന – സച്ചിദാനന്ദൻ പുഴങ്ങര)
- മേരി സിന്ദഗീ മേം തൂ പെഹലാ പ്യാർ – പിയൂഷ് സോണി (ഗാനരചന, സംഗീതം – പിയൂഷ് സോണി)
അണിയറ പ്രവർത്തകർ
- ഛായാഗ്രഹണം: പി. സുകുമാർ
- ചിത്രസംയോജനം: കെ. രാജഗോപാൽ
- കല: സുരേഷ് കൊല്ലം
- ചമയം: പി.വി. ശങ്കർ, ശങ്കർ
- വസ്ത്രാലങ്കാരം: എസ്.ബി. സതീഷ്
- നൃത്തം: സുജാത
- ലാബ്: ജെമിനി കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: സുനിൽ ഗുരുവായൂർ
- നിർമ്മാണ നിയന്ത്രണം: രാജൻ ഫിലിപ്പ്
- നിർമ്മാണ നിർവ്വഹണം: ക്ലിന്റൺ പെരേര
- ലെയ്സൻ: മാത്യു ജെ. നേര്യംപറമ്പിൽ
- അസോസിയേറ്റ് കാമറാമാൻ: എം.കെ. വസന്ത് കുമാർ
- അസോസിയേറ്റ് എഡിറ്റർ: സതീഷ് ബി. കോട്ടായി
പുറത്തേക്കുള്ള കണ്ണികൾ
- ഗ്രാണഫോൾ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഗ്രാമഫോൺ – മലയാളസംഗീതം.ഇൻഫോ