Jump to content

ആലക്കോട്

Coordinates: 12°11′18″N 75°28′00″E / 12.188372°N 75.466536°E / 12.188372; 75.466536
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലക്കോട്‌
ആലക്കോട് ടൗണിലേക്കുള്ള വഴി
ആലക്കോട് ടൗണിലേക്കുള്ള വഴി
Map of India showing location of Kerala
Location of ആലക്കോട്‌
ആലക്കോട്‌
Location of ആലക്കോട്‌
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ഏറ്റവും അടുത്ത നഗരം തളിപ്പറമ്പ്
ജനസംഖ്യ
ജനസാന്ദ്രത
33,605 (2001—ലെ കണക്കുപ്രകാരം)
475/കിമീ2 (475/കിമീ2)
സാക്ഷരത 99%%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 70.77 km² (27 sq mi)
കോഡുകൾ

12°11′18″N 75°28′00″E / 12.188372°N 75.466536°E / 12.188372; 75.466536

കണ്ണൂർ ജില്ലയിലെ ഒരു മലയോര പട്ടണമാണ് ആലക്കോട്‌. മലബാർ കുടിയേറ്റത്തിലെ ഒരു പ്രധാന കേന്ദ്രമായിരുന്നു ആലക്കോട്. ഇവിടെ കൂടുതൽ പേരും കൃഷിയിലും വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്നു. അവിടെനിന്ന് മലഞ്ചരക്കുകൾ (റബ്ബർ, കൊപ്ര, കുരുമുളക്, അടയ്ക്ക മുതലായവ) ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലേക്ക് കയറ്റി അയക്കപ്പെടുന്നു. 1940-50 കാലഘട്ടത്തിൽ തിരുവിതാംകൂറിൽ നിന്ന് കുടിയേറിയ ക്രിസ്ത്യാനികളും, ഹിന്ദുക്കളും, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കുടിയേറിയ മുസ്ലിങ്ങളും, തിരുവനന്തപുരം പ്രദേശത്തു നിന്ന് വന്ന നാടാർ സമുദായ അംഗങ്ങളും ഇവിടുത്തെ സമ്പദു ഘടനയിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. പൂഞ്ഞാർ രാജ കുടുംബത്തിലെ അംഗമായ ശ്രീ രാമവർമ രാജ ആണ് അലക്കോടിന്റെ വികസനത്തിന്‌ ചുക്കാൻ പിടിച്ചത്. ഇന്ന് കാണുന്ന പല സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ്. Eg അലക്കോട് NSS ഹൈ സ്കൂൾ, മൃഗസ്പത്രി, കോ ഓപ്അ ബാങ്ക്.സഹകരണ ആസ്പത്രി. ടെലിഫോൺ എക്സ്ചേഞ്ച്, പോലീസ്സ്റ്റേഷൻ ഈ പ്രദേശം കണ്ണൂർ ടൌണിൽ നിന്ന് ഏകദേശം 47 കിലോമീറ്റർ അകലെയാണ്. ശ്രീ പി ആർ രാമവർമയുടെ കോളിയോട് എസ്റ്റേറ്റ് പിന്നീട് സർക്കാർ ഏറ്റെടുക്കുകയും അവിടെ പ്ലാന്റേഷൻ കോര്പറേഷന്റെ ഒരു ഡിവിഷൻ സ്ഥാപിക്കുകയും ചെയ്തു. അവിടെ റബ്ബർ,കശുമാവ്, കറുവ തുടങ്ങിയവ കൃഷി ചെയ്തു വരുന്നു.കായിക രംഗത്ത് കഴിവ് തെളിയിച്ച നിരവധി പ്രതിഭകൾ ആലക്കോട് നിന്നും ഏഷ്യൻ ഗെയിംസിലും , അതിലേറ്റിക് മീറ്റുകളിലും പങ്കെടുത്തിട്ടുണ്ട്. ഒളിമ്പിയൻ എം ഡി വത്സമ്മ ആലകൊടിന്റെ സംഭാവന ആണ്.

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

2001-ലെ കാനേഷുമാരി പ്രകാരം 33,605 ആണ് ആലക്കോടിലെ ജനസംഖ്യ. ഇതിൽ 16811 പുരുഷന്മാരും 16794 സ്ത്രീകളും ഉൾപ്പെടുന്നു.[1]

അവലംബം

[തിരുത്തുക]
  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.