Jump to content

കവളപ്പാറ സ്വരൂപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു സ്ഥാനിവംശമാണ് കവളപ്പാറ സ്വരൂപം. കാരക്കാട്ടു കുമരൻ രാമൻ എന്നായിരുന്നു സ്ഥാനം.[1] ഇവരുടെ ആസ്ഥാനം ഷൊർണുർ റെയിൽവേ സ്റ്റേഷന് മൂന്നു നാഴിക കിഴക്കായി എറുപ്പെ ദേശത്തു സ്ഥിതിചെയ്യുന്നു.

ചരിത്രം

[തിരുത്തുക]

പ്രാചീന നെടുങ്ങനാട്ടിലെ ഏററവും പ്രബലനായ പ്രഭുവായിരുന്നു കവളപ്പാറ നായർ. തൃക്കടീരി, വീട്ടിക്കാട് - കണ്ണമ്പ്ര, വട്ടക്കാവിൽ പെരുമ്പട നായന്മാർക്കൊപ്പം കവളപ്പാറയും നെടുങ്ങാതിരിയുടെ ഭരണത്തിൽ തന്റെ തൊണ്ണൂറിയാറു ദേശങ്ങൾ ഭരിച്ചുവന്നു.

ഷോർണൂരിനു സമീപമുള്ള പള്ളിക്കൽ അഥവാ പള്ളിത്തൊടി എന്ന സ്ഥലമാണ് ഈ സ്വരൂപത്തിന്റെ മൂലസ്ഥാനം എന്ന് കരുതപ്പെടുന്നു. [2] ഇവരുടെ കളരിസ്ഥാനം ഷൊർണുർ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നുവെന്നു പറയുന്നു.

ഐതിഹ്യം

[തിരുത്തുക]

വള്ളുവനാടിന്റെ ചരിത്രത്തോളം പഴക്കമുള്ള കവളപ്പാറ സ്വരൂപം ഒരു കാലഘട്ടത്തിൽ രാജാധികാരത്തിന്റെ താൻപോരിമ വെളിവാക്കിയ ചെറു നാട്ടുരാജ്യത്തിന് സമാനമായിരുന്നു. സാമൂതിരി കോപത്തിന് പാത്രമായ കവളപ്പാറ സ്വരൂപം വേണാട്ട് രാജാവിന്റെ കൂറു പ്രഖ്യാപനം കൊണ്ട് രാജ്യം കാത്ത കഥയും ചരിത്രത്തിൽ നിന്ന് വായിച്ചെടുക്കാം. പടിഞ്ഞാറ് ഓങ്ങല്ലൂർ മുതൽ മുണ്ടക്കോട്ട്കുറുശ്ശി വരെയും വിസ്തരിച്ച് വ്യാപിച്ച് കിടക്കുന്ന ഭൂമിശാസ്ത്രപരമായ അതിർത്തിയാണ് കവളപ്പാറ സ്വരൂപം. കവളപ്പാറ മൂപ്പിൽ നായരാണ് ഈ രാജവംശത്തിന് ആളും അർത്ഥവും നൽകി പ്രതാപകാലത്തേക്ക് നയിച്ചത്. സാമൂതിരിയുടെ കോപത്തിന് പാത്രമായി തീർന്ന ഈ നാട്ടുരാജ്യത്തിന്റെ അധികാര മുദ്രകളായ വാളും പരിചയും സാമൂതിരി പിടിച്ചെടുക്കുകയും കവളപ്പാറ സ്വരൂപത്തെ ഉല്മൂലനം ചെയ്യാൻ നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കവളപ്പാറ ചെറിയ മൂപ്പിൽ നായരാണ് കൗശലപൂർവ്വം സാമൂതിരിയിൽ നിന്ന് അടയാളമുദ്രകൾ തിരിച്ചെടുത്ത് ജ്യേഷ്ഠനായ വലിയ മൂപ്പിൽ നായരെ രാജാവായി വാഴിക്കുകയും ചെയതതെന്ന് ചരിത്രം. വീണ്ടും സാമൂതിരി ആക്രമണത്തിന് ഒരുങ്ങവെ വേണാട്ട് രാജാവിനെ സമീപിച്ച് രക്ഷക്ക് ഉപയാം കണ്ടെത്തിയ കവളപ്പാറ സ്വരൂപത്തിനോട് പുത്തൻ കോവിലകം കൂറ് എന്ന് കൊട്ടാര മതിലിൽ മുദ്ര ചാർത്താൻ വേണാട്ട് രാജാവ് കല്പിച്ചു. തുടർന്നു പട നയിച്ച് എത്തിയ സാമൂതിരി കൂറ് പ്രഖ്യാപനം കണ്ട് പിൻ വാങ്ങിയെന്നും ചരിത്ര പെരുമ

അവലംബം

[തിരുത്തുക]
  1. എസ് രാജേന്ദു (2012). നെടുങ്ങനാട് ചരിത്രം. പെരിന്തൽമണ്ണ.{{cite book}}: CS1 maint: location missing publisher (link)
  2. ഷോർണ്ണൂർ മുനിസിപ്പാലിയുടെ സൈറ്റിൽ നിന്നും Archived 2016-03-04 at the Wayback Machine 20.02.2019-ൽ ശേഖരിച്ചത്.