Jump to content

പറവൂർ സ്വരൂപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വീണ്ടിനിവട്ടത്തു സ്വരൂപമെന്നും ഈ രാജ്യത്തിനു പേരുണ്ട്. ഒരു നമ്പൂതിരി നാടുവാഴിയുടെ ഭരണത്തിൻ കീഴിലായിരുന്നു ഈ ചെറിയ രാജ്യം. ഇന്നത്തെ എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ, പെരിയാറിന്റെ വടക്കുഭാഗത്തുള്ള ദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു ഈ നാട്. കൊച്ചിയോടു കൂറുപുലർത്തി വന്നിരുന്ന ഈ രാജ്യത്തിന് ചില പ്രത്യേക അധികാരങ്ങളും ഉണ്ടാ‍യിരുന്നു. 1764ൽ പറവൂരിനെ ധർമ്മരാജാവ് തിരുവിതാംകൂറിന്റെ ഭാഗമാക്കി.