Jump to content

കൊടുമൺ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ടജില്ലയിൽ അടൂർതാലൂക്കിൽ പറക്കോട് ബ്ളോക്കിലാണ് കൊടുമൺ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കൊടുമൺ, അങ്ങാടിക്കൽ എന്നീ രണ്ടു വില്ലേജുകൾ കൂടിച്ചേർന്നതാണ് ഈ പഞ്ചായത്ത്. കൊടുമൺ പഞ്ചായത്തിന്റെ വിസ്തീർണ്ണം 36.36 ചതുരശ്രകിലോമീറ്ററാണ്.[1]

ആശ്ചര്യ ചൂഡാമണി എന്ന സംസ്കൃത നാടകം രചിക്കുകയും കൊടുമൺ ആസ്ഥാനമാക്കി ചെന്നീർക്കര സ്വരൂപം സ്ഥാപിച്ച് ഭരണം നടത്തുകയും ചെയ്ത ശ്രീശക്തിഭദ്രന്റെ ജന്മംകൊണ്ടത് ഇവിടെയാണ്.[1]

KODUMON - കൊടുമൺ - സ്വർണ്ണഭൂമി

ദക്ഷിണേന്ത്യൻ ചരിത്രത്തിലെ സുവർണ്ണ കാലമായിരുന്ന സംഘകാലഘട്ടത്തിനും അപ്പുറം പഴമയും ചരിത്രവുമുള്ള പ്രദേശമാണ് കൊടുമൺ. ആകാശത്തിൽ നിന്നും പുഷ്പങ്ങളും മണൽത്തരിയിൽ നിന്നും തൈലവും ഉണ്ടായാലും ദക്ഷിണേന്ത്യയിൽ നിന്നും നാടകം ഉണ്ടാകില്ല എന്ന ഉത്തരേന്ത്യക്കാരുടെ വെല്ലുവിളിക്കുത്തരമായി സംസ്കൃതത്തിൽ ലക്ഷണമൊത്ത ആശ്ചര്യചൂഡാമണി നാടകം രചിക്കുകയും ചെന്നീർക്കര സ്വരൂപം സ്ഥാപിച്ച് ഭരണം നടത്തുകയും ചെയ്ത ശക്തിഭദ്രന്റെ ജന്മം കൊണ്ട് ധന്യമാണ് ഈ മണ്ണ്. കൊടുമൺ എന്ന വാക്കിന്റെ അർത്ഥം - സ്വർണ്ണ ഭൂമി എന്നാണ്. സംഘകാല കവിസാമ്രാട്ടായ കപിലന്റെ പതിറ്റുപ്പത്ത് പത്താംപാട്ടിൽ കൊടുമൺ എന്ന ദേശത്ത് പണിത മിഴിവാർന്ന സ്വർണ്ണാ ഭരണങ്ങളെപ്പറ്റി പരാമർശിക്കുന്നുണ്ട്. ഇടത്തിട്ടയ്ക്കടുത്തുള്ള പൊന്നെടുത്താംകുഴിയിൽ നിന്നും സ്വർണ്ണം ഖനനം ചെയ്തിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. സംഘകാലത്തെ തുടർന്നു വന്ന ശതകങ്ങളിൽ ബുദ്ധമതസംസ്കാരധാരയുമായി കൊടുമണ്ണിനു ഉറ്റബന്ധമുണ്ടായിരുന്നു എന്നതിന് തെളിവാണ് ചന്ദനപ്പള്ളിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും, കൊടുമൺ കുട്ടിവനം വെട്ടിത്തെളിച്ചപ്പോൾ ലഭിച്ച ബുദ്ധപ്രതിമകളും. ബൌദ്ധ-ഹൈന്ദവ ദർശനങ്ങളുടെയും സംസ്കാരങ്ങളുടെയും സമന്വയം നടന്ന പ്രദേശമാണ് ചന്ദനപ്പള്ളി. ഇവിടെയുണ്ടായിരുന്ന കോട്ടയ്ക്കു സമീപമാണ് ഹിന്ദു-ക്രിസ്ത്യൻ മൈത്രിയുടെ പ്രതീകമായ ചന്ദനപ്പള്ളി വലിയപള്ളി നിലകൊള്ളുന്നത്. പ്രാചീനമായ ഒരു കൽകുരിശ് ഇവിടെ കാണാം. ഇവിടുത്തെ പെരുന്നാളുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളിൽ ഹിന്ദുക്കളും പങ്കാളികളാവുന്നത് ശ്രദ്ധേയമാണ്. ഈ പഞ്ചായത്തിൽ കൂടുതൽ ക്ഷേത്രങ്ങൾ കാണപ്പെടുന്നത് ഇവിടെ ഒരുകാലത്ത് നിലനിന്ന ക്ഷേത്രസംസ്ക്കാരത്തിന്റെ നിദർശനങ്ങളാണ്. ഒരുപക്ഷേ ഭാരതത്തിൽ ചിലന്തിയെ ആരാധിക്കുന്ന സമ്പ്രദായം നിലനില്ക്കു ന്ന ഏകക്ഷേത്രം കൊടുമൺ പള്ളിയറക്ഷേത്രമായിരിക്കും.ഇവിടെ മതഭേതമന്യേ ചിലന്തിവിഷത്തിനുളള ചികിത്സ ലഭിക്കുന്നു. കേരളത്തിൽ ജലപ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് അങ്ങാടിക്കൽ മാമ്പിലാവിൽ വിഷ്ണുക്ഷേത്രം. ശക്തിഭദ്രന്റെ കുടുംബക്ഷേത്രമായ ശക്തിമംഗലം ക്ഷേത്രത്തിലെ വലിപ്പമുള്ള ഗണപതി പ്രതിഷ്ഠ, വൈകുണ്ഠപുരം ക്ഷേത്രത്തിൽ നിലവിലുണ്ടായിരുന്ന ചുവർച്ചി ത്രങ്ങൾ എന്നിവ ശ്രദ്ധേയമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ സാമൂഹ്യ നവോത്ഥാനവും ദേശീയ സ്വാതന്ത്ര്യ സമരത്തിൽ നിന്നും ഉള്ക്കൊണ്ട പ്രചോദനവും കൊടുമണ്ണിലെ സാമൂഹ്യജീവിതത്തെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്. സാമ്പത്തികവും ജാതീയവുമായ അസമത്വം ഈ പ്രദേശത്തിന്റെയും ഒരു ശാപമായിരുന്നു. സാമൂഹ്യപരിഷ്ക്കർത്താ ക്കളായിരുന്ന അയ്യൻകാളി, സി.കേശവൻ എന്നിവർ ഈ പ്രദേശത്തെ പ്രവർത്തനങ്ങള്ക്ക് നേതൃത്വം നല്കി്യിട്ടുണ്ട്. ഭൂപരിഷ്ക്കരണനിയമത്തിലൂടെ ദുർബ്ബലവിഭാഗങ്ങള്ക്ക് ഭൂമി ലഭിച്ചത് വികാസഘട്ടത്തിലെ വളരെ നിർണ്ണാ യകമായ ഒരു ഘടകമാണ്. പഞ്ചായത്തിന്റെ മൊത്തത്തിലുളള സാമ്പത്തികരംഗത്ത് വിപ്ളവകരമായ മാറ്റം വരുത്തുന്നതിനു വഴിതെളിച്ച ഒന്നാണ് കൊടുമണ് റബ്ബർ പ്ളാന്റേഷന്റെ രൂപീകരണം. ദീർഘകാല പ്രക്ഷോഭങ്ങളുടെ ഫലമായി ഒൻപതിനായിരം ഏക്കറോളം വരുന്ന കൊടുമൺ കുട്ടിവനം വെട്ടിത്തെളിച്ച് 1959-ൽ റബ്ബർ പ്ളാന്റേഷനാക്കി മാറ്റി. കേരളത്തിലെ പൊതുമേഖലയിൽ പ്ളാന്റേഷന് ആരംഭിക്കുന്നതിന് മാതൃകയും ആയിത്തീർന്നു ഇതിന്റെ രൂപീകരണം. 1971-ല് ഇടത്തിട്ടയിൽ നടന്ന കർഷകതൊഴിലാളി-കൊയ്ത്തുസമരം കാർഷികമേഖലയിൽ വിപ്ളവകരമായ മാറ്റം വരുത്തി. ഈ സമരം മറ്റനേകം പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും അടിച്ചമർത്ത പ്പെട്ടവന് വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതിനുള്ള പ്രചോദനം ഉണ്ടാക്കുകയും ചെയ്തു. കൊടുമൺ പ്ളാന്റേഷനിൽ കൂലിഏകീകരണത്തിനും തൊഴിലാളികളുടെ മറ്റവകാശങ്ങള്ക്കും വേണ്ടി അനേകം പ്രക്ഷോഭങ്ങൾ വേറെയും നടന്നിട്ടുണ്ട്. ചരിത്രം പരിശോധിച്ചാൽ ഈ പ്രദേശം വ്യാവസായികമായും വാണിജ്യപരമായും വളരെ പ്രശസ്തിയാർജ്ജിച്ചിരുന്നതായി കാണാൻ കഴിയും. വ്യാവസായികാവശ്യത്തിനും കച്ചവടത്തിനുമായി തമിഴ്നാട്ടിൽ നിന്നും വാണിഭന്മാർ ചന്ദനപ്പള്ളിയിൽ വന്നുതാമസിച്ചിരുന്നു. ഇടത്തിട്ടയ്ക്കു സമീപമുള്ള പൊന്നെടുത്താംകുഴി എന്ന സ്ഥലത്ത് സ്വർണ്ണ ഖനനവും വ്യവസായവും നടന്നിരുന്നതായി ചരിത്രമുണ്ട്. പത്തനംതിട്ടജില്ലയിൽ അടൂർ താലൂക്കിൽ പറക്കോട് ബ്ളോക്കിലാണ് കൊടുമൺ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കൊടുമൺ, അങ്ങാടിക്കൽ എന്നീ രണ്ടു വില്ലേജുകൾ കൂടിച്ചേർന്നതാണ് ഈ പഞ്ചായത്ത്. കൊടുമൺ പഞ്ചായത്തിന്റെ വിസ്തീര്ണ്ണം 36.36 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറുഭാഗത്ത് പന്തളം തെക്കേക്കര പഞ്ചായത്തും അടൂർ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് അടൂർ മുനിസിപ്പാലിറ്റിയും ഏഴംകുളം പഞ്ചായത്തും, കിഴക്കുഭാഗത്ത് കൂടൽ പഞ്ചായത്തും, വടക്കുഭാഗത്ത് പന്തളം തെക്കേക്കര, കൂടൽ പഞ്ചായത്തുമാണ്. . മലകളും താഴ്വരകളുമടക്കം വൈവിധ്യമാർന്ന ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ് കൊടുമൺ പഞ്ചായത്ത്. കിഴക്കുനിന്നും പടിഞ്ഞാറോട്ടും, തെക്കുനിന്നും വടക്കോട്ടും ചരിഞ്ഞുള്ള ഭൂപ്രകൃതിയാണ് പഞ്ചായത്തിന്റേത്. നിരവധി തോടുകളും കൈത്തോടുകളും ഒഴുകി അച്ചൻകോവിൽ ആറ്റിൽ ചെന്നുചേരുന്നു. ഇടവിട്ടിടവിട്ടുള്ള കുന്നുകൾ ഒരു സവിശേഷതയാണ്. കൂടാതെ അഭ്രവും വൈഡൂര്യവും അടക്കം വിലയേറിയ ധാതുദ്രവ്യങ്ങൾ നെടുമൺകാവ് പ്രദേശങ്ങളിലുണ്ട്. വലിയ ചൂടും തണുപ്പും ഇല്ലാത്ത കാലാവസ്ഥയാണ്. പഞ്ചായത്തിലെ 18 വാർഡുകളിലായി മുപ്പതിലധികം കാവുകളുണ്ട്, അതിൽ തന്നെ ഇടത്തിട്ട സർപ്പക്കാവ് ചരിത്രപ്രസിദ്ധമാണ്. കൊടുമൺ പഞ്ചായത്ത് പ്രധാനമായും ഒരു കാർഷികപ്രദേശമാണ്.


അതിരുകൾ

[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറുഭാഗത്ത് പന്തളം തെക്കേക്കര പഞ്ചായത്തും അടൂർ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് അടൂർ മുനിസിപ്പാലിറ്റിയും ഏഴംകുളം പഞ്ചായത്തും, കിഴക്കുഭാഗത്ത് കൂടൽ പഞ്ചായത്തും, വടക്കുഭാഗത്ത് പന്തളം തെക്കേക്കര, കൂടൽ പഞ്ചായത്തുമാണ്. [1]

ഭൂപ്രകൃതി

[തിരുത്തുക]

മലകളും താഴ്വരകളുമടക്കം വൈവിധ്യമാർന്ന ഭൂപ്രകൃതി കൊടുമൺ പഞ്ചായത്തിലുണ്ട്. കിഴക്കുനിന്നും പടിഞ്ഞാറോട്ടും, തെക്കുനിന്നും വടക്കോട്ടും ചരിഞ്ഞുള്ള ഭൂപ്രകൃതിയാണ് പഞ്ചായത്തിന്റേത്. നിരവധി തോടുകളും കൈത്തോടുകളും ഒഴുകി അച്ചൻകോവിലാറ്റിൽ ചെന്നുചേരുന്നു. ഇടവിട്ടിടവിട്ടുള്ള കുന്നുകൾ ഒരു സവിശേഷതയാണ്. കൂടാതെ അഭ്രവും വൈഡൂര്യവും അടക്കം വിലയേറിയ ധാതുദ്രവ്യങ്ങൾ നെടുമൺകാവ് പ്രദേശങ്ങളിലുണ്ട്. വലിയ ചൂടും തണുപ്പും ഇല്ലാത്ത കാലാവസ്ഥയാണ്. പഞ്ചായത്തിൽ മുപ്പതിലധികം കാവുകളുണ്ട്. കൊടുമൺ പഞ്ചായത്ത് പ്രധാനമായും ഒരു കാർഷികപ്രദേശമാണ്.[1]


അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-08-07.

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]




സുഭാഷ് തോമസ്, അങ്ങാടിക്കൽ