Jump to content

പത്തനംതിട്ട നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പത്തനംതിട്ട നഗരസഭ

പത്തനംതിട്ട നഗരസഭ
11°15′N 75°46′E / 11.25°N 75.77°E / 11.25; 75.77
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിലെ ഒരു നഗരസഭയാണ് പത്തനംതിട്ട നഗരസഭ. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിലാണ് പത്തനംതിട്ട നഗരസഭ സ്ഥിതി ചെയ്യുന്നത്. 23.5 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിൽ പത്തനംതിട്ട വില്ലേജിൽ വ്യാപിച്ചുകിടക്കുന്ന ഈ നഗരസഭയിൽ 32 വാർഡുകളുണ്ട്.

1978-ലാണ് നഗരസഭ രൂപീകൃതമായത്. അഡ്വ സഗീർ ഹുസ്സൈൻ ഇപ്പോഴത്തെ നഗരസഭാ ചെയർമാൻ.[1]

അതിരുകൾ

[തിരുത്തുക]
  • വടക്ക് - മലയാലപ്പുഴ പഞ്ചായത്ത്
  • കിഴക്ക് - മൈലപ്ര പഞ്ചായത്ത്
  • തെക്ക് - പ്രമാടം, ഓമല്ലൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ഇലന്തൂർ പഞ്ചായത്ത്

വിദ്യാലയങ്ങൾ

[തിരുത്തുക]

ഗവ.യു.പി.സ്കൂൾ ആയിരുന്നു പത്തനംതിട്ടയിലെ ആദ്യത്തെ വിദ്യാലയം. 1931-ൽ പത്തനംതിട്ടയിലെ ആദ്യത്തെ ഹൈസ്കൂളായ കാതോലിക്കേറ്റ് ഹൈസ്കൂൾ സ്ഥാപിക്കപ്പെട്ടു. 1952-ൽ സ്ഥാപിതമായ കാതോലിക്കേറ്റ് കോളേജ് മഹാത്മാഗാന്ധി സർവ്വകലാശാലയിലെ തന്നെ പ്രമുഖ കലാലയങ്ങളിലൊന്നാണ്. മാർത്തോമ ഹയർ സെക്കണ്ടറി സ്കൂൾ നഗരത്തിലെ മറ്റൊരു പ്രധാന വിദ്യാലയമാണ്.

ആരാധനാലയങ്ങൾ

[തിരുത്തുക]

ശക്തിഭദ്രനാൽ സ്ഥാപിതമായതായി കരുതപ്പെടുന്ന കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ശ്രീ ധർമ്മശാസ്താ ക്ഷേത്രം, മുത്താരമ്മൻ കോവിൽ, 500-ൽ പരം വർഷത്തെ പഴക്കമുള്ള കരിമ്പാനയ്ക്കൽ ദേവീക്ഷേത്രം, കരുമ്പനാക്കുഴി ശിവക്ഷേത്രം എന്നിവയാണ് പുരാതന ഹൈന്ദവ ആരാധനാലയങ്ങൾ. ചന്ദനക്കുടത്താൽ പ്രശസ്തമായ നഗര മദ്ധ്യത്തിലുള്ള പത്തനംതിട്ട ജുമാ മസ്ജിദിന് 700 വർഷത്തിലേറെ പഴക്കമുണ്ട്. വലഞ്ചുഴി പാറൽ, കുലശേഖരപതി എന്നിവയാണ് മറ്റ് പ്രമുഖ മുസ്ലീം പള്ളികൾ. 1854-ൽ സ്ഥാപിതമായ മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ഈ പ്രദേശത്തെ പുരാതന ക്രൈസ്തവ ദേവാലയമാണ്. കൂടാതെ നന്നുവക്കാട് സെന്റ് പീറ്റേഴ്സ് സീറോ-മലങ്കര കത്തീഡ്രൽ , നന്നുവക്കാട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളി, മാർത്തോമ്മാ പള്ളി, മേരീമാത സീറോ-മലബാർ പള്ളി, സെന്റ് മേരീസ് യാക്കോബായ പള്ളി, ഓൾ സെയിന്റ്സ് സി.എസ്.ഐ പള്ളി എന്നിവയുൾപ്പെടെ നിരവധി ക്രൈസ്തവ ദേവാലയയങ്ങൾ വേറെയുമുണ്ട്. മലങ്കര ഓർത്തഡോക്സ് സഭയുടെ ആദ്യകാല ഭദ്രാസനങ്ങളിലൊന്നായ തുമ്പമൺ ഭദ്രാസനത്തിന്റെ ആസ്ഥാനമായ ബേസിൽ ദയറയും അരമന ചാപ്പലും നഗരസഭാതിർത്തിക്കുള്ളിലാണ്.

അവലംബം

[തിരുത്തുക]
  1. "പത്തനംതിട്ട നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ്". Archived from the original on 2013-12-07. Retrieved 2011-06-15.