ഗർബ (നൃത്തം)
Origin | Gujarat, India |
---|
ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളിൽ നടത്തപ്പെടുന്ന ഒരു പ്രധാന നൃത്ത രൂപമാണ് ഗർബ. [1] വടി ഉപയോഗിച്ച് താളം പിടിക്കുന്ന സംഘ നൃത്തമായാണ് ഇത് അവതരിപ്പിക്കുന്നത്. കേരളത്തിലെ തിരുവാതിരക്കളിയോട് ഇതിന് സാദൃശ്യമുണ്ട്. വ്യത്യസ്തമായ രീതിയിൽ വർണശബളമായി വസ്ത്രം ധരിച്ചായിരിക്കും സ്ത്രീകൾ ഈ ആഘോഷത്തിൽ പങ്കെടുക്കുന്നത്. നവരാത്രി നാളുകളിലാണ് ഗുജറാത്തി സ്ത്രീകൾ ഗർബ ആഘോഷിക്കുന്നത്. ഈ സമയങ്ങളിൽ ഗുജറാത്തിലെ എല്ലാ നാട്ടിൻപുറങ്ങളിലും സ്ത്രീകൾ വട്ടം ചേർന്ന് ഗർബ കളിക്കാറുണ്ട്. സഞ്ചാരികൾക്കിടയിൽ വളരെ പ്രശസ്തമാണ് വഡോദരയിലെ ഗർബ ആഘോഷം. ഏകദേശം 30,000 ആളുകൾ ഓരോ രാത്രിയിലേയും ആഘോഷത്തിൽ പങ്കെടുക്കാൻ ഇവിടെ എത്തിച്ചേരാറുണ്ട്. [2]
പ്രത്യേകതകൾ
[തിരുത്തുക]'ഗർഭം' എന്നാണ് ഗർബ എന്ന സംസ്കൃത വാക്കിന്റെ അർത്ഥം. നടുക്ക് കത്തിച്ച് വച്ച മൺചിരാതിന് ചുറ്റുമായാണ് സ്ത്രീകൾ നൃത്തം വയ്ക്കുന്നത്. ഗർഭപാത്രത്തിൽ വളരുന്ന ജീവനെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ദുർഗാ പ്രീതിക്കായാണ് ഈ നൃത്തം നടത്തപ്പെടുന്നത്. [3]
പ്രാധാന്യം
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
ഗർബ നൃത്തത്തിന്റെ വേഷവിധാനം.
-
ഗർബ വേഷവിധാനം ധരിച്ച കുട്ടി.
-
വഡോദര ലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗർബ ആഘോഷിക്കുന്ന സ്ത്രീ പുരുഷന്മാർ
അവലംബം
[തിരുത്തുക]- ↑ https://www.britannica.com/art/garba
- ↑ https://www.indianmirror.com/dance/garba.html
- ↑ http://www.indianfolkdances.com/garba-folk-dances-of-gujarat.html