Jump to content

ലംബാടി നൃത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ പ്രകാരമുള്ള ഒരു പ്രത്യേക തരം നൃത്തമാണ് ലംബാടി നൃത്തം.[1] നർത്തകിമാർ പുരുഷ ഡ്രമ്മറുമായി ചേർന്ന് നൃത്തം ചെയ്യുന്നത് ഈ നൃത്തത്തിന്റെ രീതി. നല്ലൊരു വിളവെടുപ്പിനായി തങ്ങളുടെ ദേവന് ആദരമർപ്പിക്കുന്നതാണ് ഈ നൃത്തത്തിന്റെ സങ്കല്പം. നാഗാർജുനകൊണ്ടയ്ക്കടുത്തുള്ള അനുപു ഗ്രാമത്തിലാണ് ലംബാടി നൃത്തം ആരംഭിച്ചത്. ആന്ധ്രാപ്രദേശിലെ അർദ്ധ നാടോടികളായ ഗോത്രവിഭാഗമാണ് ലംമ്പാടികൾ. ഈ നൃത്തം പ്രധാനമായും സ്ത്രീകൾക്കിടയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ അപൂർവ്വമായി പുരുഷന്മാരും ലംബാടി നൃത്തത്തിൽ പങ്കെടുക്കാറുണ്ട്. [2]

ലംബാടി നർത്തകരുടെ സൂക്ഷ്മമായ ചലനങ്ങൾ താളാത്മകമാണ്. ഡ്രം പ്ലേ ചെയ്യുമ്പോൾ നൃത്തത്തിന് ആക്കം കൂടുന്നു. കർഷകന്റെ ദൈനംദിന ജോലികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലംബാടി നൃത്തം രൂപംകൊണ്ടത്. [3] പ്രധാനമായും വിളവെടുപ്പ്, വിതയ്ക്കൽ, നടീൽ തുടങ്ങിയ സമയങ്ങളിൽ ആണ് ഇത് നടത്തപ്പെടുന്നത്. 2017 ൽ ലോക ടുറിസം ദിനത്തോടനുബന്ധിച്ച് ബ്രിട്ടീഷ് പാർലമെൻറിൽ ലംബാടി നൃത്തം അവതരിപ്പിക്കുകയുണ്ടായി. [4]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. https://www.indianholiday.com/andhra-pradesh/arts-and-crafts/lambadi.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-09-08. Retrieved 2019-09-15.
  3. https://twitter.com/minofculturegoi/status/954734863168532481?lang=en
  4. https://www.thehindu.com/news/cities/Hyderabad/telangana-dance-performed-at-british-parliament/article19694106.ece