Jump to content

ദ ആർട്ടിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ആർട്ടിസ്റ്റ്
Theatrical release poster
സംവിധാനംമിഷേൽ ഹസനാവിഷ്യസ്
നിർമ്മാണംThomas Langmann
രചനMichel Hazanavicius
അഭിനേതാക്കൾJean Dujardin
Bérénice Bejo
Uggie
സംഗീതംLudovic Bource
ഛായാഗ്രഹണംGuillaume Schiffman
ചിത്രസംയോജനംAnne-Sophie Bion
Michel Hazanavicius
സ്റ്റുഡിയോLa Petite Reine
ARP Sélection
വിതരണംWarner Bros. (France)
The Weinstein Company (US)
Entertainment Film Distributors (UK)
റിലീസിങ് തീയതി
  • 15 മേയ് 2011 (2011-05-15) (Cannes Film Festival)
  • 12 ഒക്ടോബർ 2011 (2011-10-12) (France)
രാജ്യംഫ്രാൻസ്
അമേരിക്ക
ഭാഷനിശ്ശബ്ദം
ഇംഗ്ലീഷ് സബ്ടൈറ്റിൽസ്
ബജറ്റ്$15 million
സമയദൈർഘ്യം100 minutes
ആകെ$61,973,523

മിഷേൽ ഹസനാവിഷ്യസ് സംവിധാനം ചെയ്ത് ജീൻ ഡ്യൂജാറിൻ, ബെറനീസ് ബീജോ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച് 2011 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചലച്ചിത്രം ആണ് ദ ആർട്ടിസ്റ്റ് .[1] 1927 നും 1932 നും ഇടയിൽ ഹോളിവുഡിൽ വെച്ചാണ്‌ കഥ ഒരു നിശ്ശബ്ദ സിനിമാ നടന്റെയും ഉയർന്നു വരുന്ന അഭിനേത്രിയൂടെയും ബന്ധത്തിന്റെ കഥ പറയുന്നതോടൊപ്പം ശബ്ദ ചലച്ചിത്രങ്ങൾ ആവിർഭവിച്ചതോടെ നിശ്ശബ്ദ ചലച്ചിത്രങ്ങൾക്കു സംഭവിച്ച ജനപ്രീതിക്കുറവിന്റെയും അതുവഴി സിനിമാ ചരിത്രത്തിന്റെയും തന്നെ കഥ പറയുന്നു.ബ്ലാക്ക്‌ ആൻഡ്‌ വൈറ്റിൽ എടുത്തിട്ടുള്ള ഈ ചിത്രത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളും ബാക്ഗ്രൗണ്ട് മ്യൂസിക് മാറ്റി നിർത്തിയാൽ നിശ്ശബ്ദവും ആണ്. ആസ്വാദകരുടെയും നിരൂപകരുടെ പ്രശംസ പിടിച്ചു പറ്റിയ ഒരു ചിത്രമാണിത്. ഈ ചിത്രം ആദ്യമായി പ്രദർശിപ്പിച്ച 2011-ലെ കാൻ ഫെസ്റ്റിവലിൽ ഡ്യൂജാറിൻ ഈ ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള പുരസ്കാരം നേടി. 84-ആം അക്കാദമി പുരസ്കാരങ്ങളിൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നീ പുരസ്കാരങ്ങൾ അടക്കം അഞ്ചു പുരസ്കാരങ്ങൾ ഈ ചിത്രം നേടി[2].

പ്രമേയം

[തിരുത്തുക]

നിശ്ശബ്ദ സിനിമാ അഭിനേതാവായ മുതിർന്ന വ്യക്തിയും പ്രശസ്തയായി വരുന്ന ഒരു യുവ അഭിനേത്രിയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ പ്രമേയം .നിശ്ശബ്ദസിനിമയുടെ പിന്മാറ്റവും ശബ്ദസിനിമയുടെ കടന്നു വരവും സംഭവിച്ച ഒരു കാലമാണ് സിനിമയുടെ പശ്ചാത്തലം .

അവാർഡുകൾ

[തിരുത്തുക]

പുറത്തിറങ്ങിയത് മുതൽ സിനിമ ഒട്ടേറെ അഭിനന്ദനങ്ങൾ നിരൂപകരുടെ ഭാഗത്ത്‌ നിന്നും പ്രേക്ഷകരുടെ ഭാഗത്ത്‌ നിന്നും ലഭിച്ചു.നായകനായി അഭിനയിച്ച ജീൻ ദുജർദിനു 2011 ലെ കാൻ ഫിലിം ഫെസ്റിവലിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ചു.65 ആം ബ്രിട്ടീഷ് ഫിലിം അക്കാദമി അവാർഡിൽ ഏഴെണ്ണം ഈ സിനിമ കരസ്ഥമാക്കി.മികച്ച സിനിമ,മികച്ച നടൻ ,മികച്ച തിരക്കഥ ,മികച്ച ചായാഗ്രഹണം ,മികച്ച കോസ്ട്യൂം എന്നിവയാണ് നേടിയത് [3][4].

അവലംബം

[തിരുത്തുക]
  1. "Festival de Cannes: The Artist". Cannes. Archived from the original on 2012-03-07. Retrieved 24 January 2012.
  2. "Martin Scorsese's Hugo leads Oscar charge with 11 nods". BBC News. BBC. Retrieved 24 January 2012.
  3. "Orange BAFTA Film Awards 2012 winners list - in full". Digital Bits. Archived from the original on 2012-03-16. Retrieved 16 February 2012.
  4. "BAFTA 2012 the winners - the full list". The Guardian. 12 February 2012. Retrieved 16 February 2012.

പുറം കണ്ണികൾ

[തിരുത്തുക]