Jump to content

പേരൂർച്ചാൽ പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പേരൂർച്ചാൽ പാലം പമ്പാ നദിയ്ക്ക് കുറുകെ 1998ൽ നിർമ്മിക്കാൻ തുടങ്ങിയ പാലമാണ്. പമ്പാ നദിയുടെ വടക്കൻ തീരത്തെ പേരൂർ കടവും തെക്ക് കീക്കൊഴൂർ കടവുമായി ബന്ധിച്ചാണ് ഈ പാലം നിർമ്മിക്കാൻ ഉദ്ദേശിച്ചത്. 18 വർഷത്തോളമായി പാലം പണിതുടങ്ങിയിട്ട്.

സ്ഥാനം

[തിരുത്തുക]

പത്തനംതിട്ട ജില്ലയിലെ അയിരൂർ ഗ്രാമത്തിൽ റാന്നിയിൽ നിന്നും 4 കിലോമീറ്ററും കോഴഞ്ചേരിയിൽനിന്നും 8 കിലോമീറ്ററും അകലെയാണ് പേരൂർച്ചാൽ എന്ന സ്ഥലം. പമ്പാ നദിയുടെ വടക്കേ കരയിലാണിത് സ്ഥിതിചെയ്യുന്നത്. ഇവിടെ പഴയ പേരൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നു. പമ്പാ നദിയുടെ മറ്റെ കര കീക്കൊഴൂർ ആണ്. പേരൂർ കടവും തെക്ക് കീക്കൊഴൂർ കടവുമായി ബന്ധിച്ചാണ് ഈ പാലം നിർമ്മിക്കാൻ ഉദ്ദേശിച്ചത്.

പാലത്തിന്റെ നിർമ്മാണ രീതി

[തിരുത്തുക]

ശബരിമല ക്ഷേത്രത്തിലെ അയ്യപ്പന്റെ തിരുവാഭരണം വഹിച്ചുകൊണ്ടു പോകുന്ന തിരുവാഭരണപാത ഇതുവഴിയാണ് കടന്നുപോകുന്നത്. 1998ൽ പാലം പണിക്കു തുടക്കമിട്ടു. 2012 നു നിർമ്മാണം ആരംഭിച്ചു. ചെന്നൈ ഐ. ഐ. ടിയിലെ വിദഗ്ദ്ധനായ പ്രഫ. അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയാണ് ഇപ്പോൾ പാലം പണി പുനരാരംഭിക്കുമ്പോൾ പാലത്തിന്റെ പഴയ രൂപരേഖയിൽ മാറ്റം വരുത്തിയത്. പാലത്തിന്റെ ആകെ നീളം 159.60 മീറ്റർ ആണ്. പാലത്തിന്റെ വീതി നടപ്പാതയുൾപ്പെടെ 11.05 മീറ്ററാണ്. നദിയിൽ അഞ്ചു തൂണുകളും ഇരുകരകളിലും ഓരോ അബട്ട്മെൻറുകളുമാണ് നിർമ്മിക്കേണ്ടത്. പാലത്തിൻെറ സ്പാനുകൾ കരയിൽ നിർമിച്ചശേഷം ക്രെയിൻ ഉപയോഗിച്ച് അവ തൂണുകളിലും അബട്ട്മെൻറുകളിലും ഉറപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോൾ എസ്റ്റിമേറ്റു തുക 6.43 കോടി രൂപയാണ്.

പാലത്തിന്റെ പ്രാധാന്യം

[തിരുത്തുക]

തിരുവാഭരണപാതയിലുള്ള പാലം എന്ന പ്രധാന്യത്തെക്കൂടാതെ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന രണ്ടു പ്രദേശങ്ങളെതമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ്.

അവലംബം

[തിരുത്തുക]